NEWSWorld

ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ അന്തരിച്ചു

പാരിസ്: ചലച്ചിത്ര ഇതിഹാസം ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു. 74 വയസായിരുന്നു. ജൂലൈ 13 ന് പാരീസിലായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു.

ചാര്‍ളി ചാപ്ലിന്റെ എട്ട് മക്കളില്‍ മൂന്നാമത്തെയാളാണ് ജോസഫൈന്‍. ചാപ്ലിന്റേയും അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യ ഊന ഒനെയിലിന്റെ മകളായി കാലിഫോര്‍ണിയയിലെ സാന്റ മോണിക്കയില്‍ 1949 മാര്‍ച്ച് 28 നാണ് ജനനം. മൂന്നു വയസില്‍ തന്നെ ജോസഫൈന്‍ സിനിമയില്‍ എത്തി. 1952 ലാണ് അച്ഛനൊപ്പം അഭിനയത്തിലേക്ക് അരങ്ങേറ്റം നടത്തുന്നത്.

Signature-ad

തുടര്‍ന്ന് നിരവധി സിനിമകളില്‍ വേഷമിട്ടു. പീയര്‍ പവോലോ പസ്സോളിനിയുടെ ദി കാന്റര്‍ ബറി ടെയില്‍സ്, ലോറന്‍സ് ഹാര്‍വി നായകനായി എത്തിയത് എസ്‌കേപ് ടു ദി സണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഷാഡോമാന്‍ എന്ന ക്രൈം ത്രില്ലറിലൂടെയാണ് പ്രശസ്തിനേടുന്നത്. രണ്ട് തവണ വിവാഹിതയായ ജോസഫൈന് മൂന്ന് മക്കളുണ്ട്. ചാര്‍ളി, ആര്‍തര്‍, ജൂലിയന്‍ റോണറ്റ് എന്നിവരാണ് മക്കള്‍.

Back to top button
error: