World

    • ഫലസ്തീന് പിന്തുണ അറിയിച്ച്‌ സൗദി 

      റിയാദ്: ഫലസ്തീന് പിന്തുണ അറിയിച്ച്‌ സൗദി അറേബ്യന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സല്‍മാൻ രാജകുമാരൻ. ഇസ്രായേല്‍ കനത്ത വ്യോമാക്രമണം തുടരുന്നതിനിടെയാണ് കിരീടാവകാശി ഫലസ്തീൻ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചത്. നീതിയും അവകാശങ്ങളും ലഭിക്കുംവരെ ഫലസ്തീനൊപ്പമായിരിക്കും സൗദിയെന്ന് അദ്ദേഹം അറിയിച്ചു. സൗദി സമാധാനശ്രമങ്ങളും തുടരുന്നുണ്ട്. ഇന്നു പുലര്‍ച്ചെയാണ് മഹ്മൂദ് അബ്ബാസ് സൗദി കിരീടാവകാശിയെ ഫോണില്‍ വിളിച്ചത്. നിലവിലെ സാഹചര്യം ഇരുവരും ചര്‍ച്ച ചെയ്തു. സംഘര്‍ഷം രൂക്ഷമാകാതിരിക്കാനും കൂട്ടക്കുരുതി ഒഴിവാക്കാനും പ്രശ്നപരിഹാരത്തിന് ശ്രമം തുടരുന്നതായി മുഹമ്മദ് ബിൻ സല്‍മാൻ ഫലസ്തീൻ പ്രസിഡന്‍റിനെ അറിയിച്ചു. ഫലസ്തീനൊപ്പം ഉറച്ചുനില്‍ക്കുന്നതായി ആവര്‍ത്തിച്ച സൗദി അറേബ്യ, അവകാശങ്ങളും നീതിയും ലഭ്യമാകുന്നതുവരെ ഒപ്പമുണ്ടാകുമെന്നും മഹ്മൂദ് അബ്ബാസിനെ അറിയിച്ചു. സൗദിയുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

      Read More »
    • ഹിജാബ് നിരോധിക്കാന്‍ ഒരുങ്ങി കസാഖിസ്ഥാന്‍

      അസ്താന:മുസ്ലീം ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാന്‍ ഹിജാബ് നിരോധിക്കാന്‍ ഒരുങ്ങുന്നു.തീവ്രവാദം ചെറുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക-ഇന്‍ഫര്‍മേഷന്‍ മന്ത്രി ഐഡ ബാലയേവയാണ് നിരോധന കാര്യം സ്ഥിരീകരിച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിനാലാണ് ഇത്തരം നിയമങ്ങള്‍ ലോകമെമ്ബാടും നടപ്പിലാക്കുന്നത്. മുഖം മറച്ചിരിക്കുമ്ബോള്‍ പൊതു ഇടങ്ങളില്‍ വ്യക്തികളെ തിരിച്ചറിയുന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും മന്ത്രി പ്രതികരിച്ചു.

      Read More »
    • അയണ്‍ ഡോം എന്ന ഇസ്രയേലിന്റെ വജ്രായുധം

      ടെൽ അവീവ്: ശത്രുരാജ്യങ്ങള്‍ വ്യോമമാര്‍ഗം നടത്തുന്ന ഏത് ആക്രമണത്തെയും ആകാശത്തുവെച്ച്‌ തകര്‍ക്കുന്നതിന് ഇസ്രയേലിനെ സഹായിക്കുന്ന അത്യാധുനിക സംവിധാനമാണ് അയണ്‍ ഡോം. ഹ്രസ്വദൂര റോക്കറ്റുകളെ മിസൈല്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകര്‍ക്കുകയാണ് അയണ്‍ ഡോം ചെയ്യുന്നത്. രാത്രിയും പകലുമില്ലാതെ ഏത് പ്രതികൂല കാലാവസ്ഥയിലും അയണ്‍ ഡോമിന് പ്രവര്‍ത്തിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്ന് യൂണിറ്റുകളാണ് ഒരു അയണ്‍ ഡോമിന് ഉണ്ടാവുക. ശത്രു തൊടുത്തുവിടുന്ന റോക്കറ്റുകളെ തിരിച്ചറിയാനുള്ള റഡാര്‍ സംവിധാനം, പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം, മിസൈലുകള്‍ തൊടുത്തുവിടുന്ന മൂന്നു ലോഞ്ചറുകള്‍ എന്നിവയടങ്ങുന്നതാണ് അയണ്‍ ഡോമിന്റെ ഒരു ‘ബാറ്ററി’. ഈ മൂന്നു യൂണിറ്റുകളും വ്യത്യസ്ത ഇടങ്ങളിലായിരിക്കും സ്ഥാപിച്ചിരിക്കുന്നത്. ലോഞ്ചറുകളെ വയര്‍ലെസ് സംവിധാനത്തിലൂടെയായിരിക്കും നിയന്ത്രിക്കുക. ഒരു റോക്കറ്റിനെ തകര്‍ക്കുന്നതിനുള്ള ഓരോ മിസൈല്‍ വിക്ഷേപണത്തിനും ചെലവ് ഏകദേശം അമ്ബതിനായിരം ഡോളറാണ്. റഡാര്‍ സംവിധാനം ശത്രുറോക്കറ്റിനെ തിരിച്ചറിയുകയും സ്ഥാനം നിര്‍ണയിക്കുകയും ചെയ്യുന്നു. ഇത് പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിന് കൈമാറുന്നു. ഈ വിവരം ഉപയോഗിച്ച്‌ റോക്കറ്റ് പതിക്കാനിടയുള്ള പ്രദേശം ഏതെന്ന് തിരിച്ചറിഞ്ഞ് മിസെല്‍ ആക്രമണം…

      Read More »
    • തീക്കൊള്ളി കൊണ്ട് തലചൊറിഞ്ഞ ഹമാസ്; അവസരം മുതലാക്കി ഇസ്രായേൽ

      ടെൽ അവീവ്: ഹമാസിനെ വിറപ്പിച്ച്‌ കരയുദ്ധത്തിലേക്ക് ഇസ്രയേൽ.ഒരുലക്ഷം റിസര്‍വ് സൈനികരെ ഇതിനായി വിന്യസിച്ചതായാണ് വിവരം.48 മണിക്കൂറിനകം ഗാസയില്‍ പ്രവേശിക്കും എന്നാണ് ഇസ്രയേല്‍ സേനയുടെ പ്രഖ്യാപനം. ഇതിനായി ഒരുലക്ഷം റിസര്‍വ് സൈനികരെ വിന്യസിച്ച ഇസ്രായേൽ അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും തുടങ്ങി.നിലവില്‍  കരയിലും കടലിലും ആകാശത്തും ഹമാസിനെ വരിഞ്ഞ് മുറുക്കുകയാണ് ഇസ്രയേല്‍.ഗാസയുടെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യവും ഈ അവസരത്തില്‍ ഇസ്രയേല്‍ പുറത്തെടുക്കും.   വന്‍ സുരക്ഷാ സംവിധാനം ഉണ്ടായിട്ടും മൊസാദ് കാര്യങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടും രാജ്യത്ത് കടന്നു കയറി ഹമാസ് ആക്രമിച്ചത് വിശ്വസിക്കാന്‍ ഇനിയും സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല.ഹമാസ് സംഘം ഒട്ടേറെ സൈനികരെയും കമാന്‍ഡര്‍മാരെയും കൊലപ്പടുത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.കൂട്ടത്തിൽ ധാരാളം നിരപരാധികളെയും ഹമാസ് കൊന്നുതള്ളിയിട്ടുണ്ട്. ഓപ്പറേഷന്‍ അയണ്‍ സോര്‍ഡ് എന്ന പേരിലാണ് ഇസ്രയേല്‍ തിരിച്ചടി. ഹമാസ് തുടങ്ങിവച്ച ആക്രമണം ഇസ്രയേല്‍ അവസരമാക്കി മാറ്റുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.മറ്റു രാജ്യങ്ങളും ഇതുതന്നെയാണ് ഉറ്റുനോക്കുന്നത്. ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, മരുന്ന്, ഇന്ധന വിതരണം…

      Read More »
    • പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌  പോണ്‍ താരം മിയ ഖലീഫ

      പലസ്തീൻ – ഇസ്രായേല്‍ യുദ്ധം തുടരുന്നതിനിടെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മുൻ പോണ്‍ താരം മിയ ഖലീഫ. പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാൻ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ ചരിത്രം തെളിയുമെന്നാണ് മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചത്. ഇസ്രായേല്‍ – പലസ്തീൻ വിഷയങ്ങളില്‍ മുമ്ബും മിയ ഖലീഫ അഭിപ്രായം തുറന്ന് പറഞ്ഞിട്ടുണ്ട്.   അതേസമയം ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ ആക്രമണത്തിന് പകരമായി ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്.അക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്.

      Read More »
    • ഇസ്രയേലിന്റെ ഭാഗത്ത് 700 ലേറെ മരണം; ഹമാസിന് ആർപ്പുവിളികളോടെ ലോകം

      ടെല്‍ അവീവ്: ഇസ്രയേലും പാലസ്തീനും തമ്മില്‍ ശനിയാഴ്ച തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1,100 കടന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ ഭാഗത്ത് 700 ലേറെ പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ മ്യൂസിക് ഫെസ്റ്റിവല്‍ വേദിയില്‍ നിന്നുമാത്രം 260 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗാസയില്‍ നിന്ന് 424 മൃതദേഹങ്ങള്‍ കണ്ടെടുത്തു.74,000 പേര്‍ ക്യാംപുകളില്‍ അഭയം തേടി. നൂറിലേറെപ്പേരെ ബന്ദികളാക്കിയെന്ന് ഹമാസ് അറിയിച്ചു. 30 പേരെ ബന്ദികളാക്കിയെന്ന ഇസ്ലാമിക ജിഹാദ് ഗ്രൂപ്പ് വ്യക്തമാക്കി. അതേസമയം ഹമാസിനെ അഭിനന്ദിച്ച്‌ ഇറാന്‍ പ്രസിഡന്റ് രംഗത്തെത്തി. പലസ്തീന്‍ പതാകയുമായി ആയിരക്കണക്കിന് ആളുകള്‍ ടെഹ്‌റാനിലെ പലസ്തീന്‍ ചത്വരത്തില്‍ അനുകൂല പ്രകടനം നടത്തി. ലബനോനിലും പലസ്തീന്‍ പതാകയുമായി ഷിയാ വിഭാഗമായ ഹിസ്ബുള്ളയുടെ പ്രകടനം നടന്നു. തുര്‍ക്കിയിലും പല്‌സതീന്‍ അനുകൂല പ്രകടനം നടന്നു. യെമന്‍, ഇറാഖ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും പലസ്തീന് ഐക്യദാര്‍ഢ്യവുമായി പ്രകടനം നടന്നു. ഏറ്റുമുട്ടലില്‍ നിരവധി അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതോടെ ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക രംഗത്തെത്തി. അമേരിക്ക മെഡിറ്ററേനിയന്‍ കടലിലേക്ക്…

      Read More »
    • “ഭീകരർ വീട്ടിൽ ഉണ്ട്…’ ​ബന്ദിയാവുന്നതിന് തൊട്ടുമുമ്പ് ഭര്‍ത്താവിന് യുവതിയുടെ ഫോണ്‍കോള്‍; ഫോൺ ട്രാക്ക് ചെയ്തപ്പോൾ യുവതിയുടെ ലൊക്കേഷൻ ഗാസയിലെ ഖാൻ യൂനിസിൽ

      ഇസ്രയേലിലെ ഹമാസ് അക്രമത്തിന് പിന്നാലെ സ്ഥിതി​ഗതികൾ കൂടുതൽ കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയുമാണ് കാണാതായിരിക്കുന്നത്. അവരെ ഹമാസ് ​ഗ്രൂപ്പ് ബന്ദികളാക്കിയിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച പൊടുന്നനെ ഹമാസ് അക്രമം തുടങ്ങിയതിന് പിന്നാലെ 600 ഇസ്രയേലുകാരും ​ഗാസയിൽ 370 പേരും കൊല്ലപ്പെട്ടു എന്ന് കണക്കുകൾ പറയുന്നു. കാണാതായവരിൽ ഇസ്രായേലിൽ നിന്നുള്ള തന്റെ ഭാര്യയും കുട്ടികളും ഉൾപ്പെടുന്നുവെന്നും ‘തീവ്രവാദികൾ ഇവിടെയുണ്ട്’ എന്ന് കാണാതാവുന്നതിന് തൊട്ടുമുമ്പ് ഭാര്യ തന്നെ വിളിച്ചു പറഞ്ഞുവെന്നും വെളിപ്പെടുത്തുകയാണ് യോണി അഷർ എന്ന ഇസ്രയേലുകാരൻ. വാരാന്ത്യത്തിൽ ഹമാസ് ഗ്രൂപ്പ് അക്രമിക്കുമ്പോൾ ആ അമ്മയും മക്കളും ​ഗാസ അതിർത്തിയിലായിരുന്നു. ഡോറൺ ആഷർ എന്ന സ്ത്രീയെയും കുട്ടികളെയുമാണ് കാണാതായത്. ഗാസ അതിർത്തിയോട് ചേർന്നുള്ള നിർ ഓസ് ഗ്രാമത്തിലുള്ള മുത്തശ്ശിയെ കാണാൻ പെൺമക്കളോടൊപ്പം പോവുകയായിരുന്നു സ്ത്രീ എന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. അക്രമത്തെക്കുറിച്ച് പറയാൻ വേണ്ടി അവർ മധ്യ ഇസ്രായേലിലുള്ള ഭർത്താവ് യോണി ആഷറിനെ വിളിച്ചിരുന്നു. “ഭീകരർ വീട്ടിൽ ഉണ്ടെന്ന്…

      Read More »
    • കൊച്ചുമകനെ പരിചരിച്ച മുത്തശ്ശി ചോദിച്ചത് 22 ലക്ഷം രൂപ; 9.4 ലക്ഷം രൂപ നൽകാൻ കുട്ടിയുടെ മാതാപിതാക്കളോട് കോടതി, കാരണം ഇതാണ്…

      കൊച്ചുമകനെ പരിചരിച്ച മുത്തശ്ശിക്ക് കുട്ടിയുടെ അച്ഛനും അമ്മയും 9.4 ലക്ഷം രൂപ നൽകണമെന്ന വിധിയുമായി ചൈനയിലെ കോടതി. കുട്ടിയെ അഞ്ച് വർഷമാണ് കുട്ടിയുടെ അമ്മയുടെ അമ്മ നോക്കിയത്. ഏതായാലും സംഭവം ചൈനയിലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഗ്വാംഗൻ സിറ്റിയിൽ നിന്നുള്ള ഡുവാൻ എന്ന സ്ത്രീയാണ് തന്റെ മകളായ ഹൂ, മരുമകൻ, ഷു എന്നിവർക്കെതിരെ കേസ് കൊടുത്തത്. കുട്ടിയെ സംരക്ഷിച്ചതിനാൽ തനിക്ക് 192,000 യുവാൻ അതായത് ഏകദേശം 22 ലക്ഷം രൂപ തരണം എന്ന് ആവശ്യപ്പെട്ടാണ് സ്ത്രീ കേസ് കൊടുത്തത്. ജിയുപായ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്, 2018 ഫെബ്രുവരി മുതൽ 2023 ജൂലൈ വരെ ഡുവാനാണ് മകളുടെ കുട്ടിക്ക് സംരക്ഷണം നൽകിയത് എന്നാണ്. ഹൂവും ഭർത്താവും ചെങ്ഡുവിൽ ജോലി ചെയ്യുകയായിരുന്നു. അതിനാൽ തന്നെ പ്രായപൂർത്തിയാകാത്ത തങ്ങളുടെ മകനെ പരിപാലിക്കാൻ സമയം കണ്ടെത്താൻ ഇരുവർക്കും കഴിഞ്ഞിരുന്നില്ല. അങ്ങനെ, 2018 മുതൽ, തന്റെ കൊച്ചുമകനെ നോക്കാനുള്ള ഉത്തരവാദിത്തം ഡുവാൻ…

      Read More »
    • 10 ദിവസം മുമ്പ് നെതന്യാഹുവിനെ എല്ലാം അറിയിച്ചിരുന്നു; ഹമാസിന്‍റെ ആക്രമണത്തെക്കുറിച്ച് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഈജിപ്ത്, നിഷേധിച്ച് ഇസ്രായേൽ

      കെയ്റോ: ഹമാസിൻറെ ആക്രമണത്തെക്കുറിച്ച് ഇസ്രായേലിന് ഈജിപ്ത് മുന്നറിയിപ്പ് നൽകിയിരുന്നതായി ഈജിപ്ത് രഹസ്യാന്വേഷ വിഭാഗത്തൻറെ വെളിപ്പെടുത്തൽ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഇക്കാര്യം അറിയിച്ചിരുന്നതായാണ് ഈജിപ്ത് പറയുന്നത്. 10 ദിവസം മുമ്പ് രഹസ്യാന്വേഷണ മന്ത്രി ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നെന്നാണ് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്രായേലിൽ ഹമാസിൻറെ അസാധാരണ നടപടി ഉണ്ടാകുമെന്നാണ് ഈജിപ്ഷ്യൻ രഹസ്യാന്വേഷണ മന്ത്രി നെതന്യാഹുവിനോട് പറഞ്ഞെന്നും, നെതന്യാഹു സംഭാഷണത്തിൽ താല്പര്യം കാണിച്ചില്ലെന്നും ഈജിപ്ഷ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ ഇക്കാര്യം ഇസ്രായേൽ നിഷേധിച്ചു. ഹമാസിൻറെ ആക്രമണത്തെക്കുറിച്ച് ഈജിപ്ത് മുന്നറിയിപ്പ് നൽകിയിരുന്നതായുള്ള റിപ്പോർട്ടുകൾ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിൻറെ ഓഫീസാണ് നിഷേധിച്ചത്. ഈജിപ്ത് രഹസ്യന്വേഷണ മേധാവിയുമായി സംസാരിച്ചിട്ടില്ലെന്നും സർക്കാർ രൂപീകരണത്തിന് ശേഷം ഒരിക്കലും ആശയവിനിമയം ഉണ്ടായിട്ടില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതിനിടെ ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിൽ ഇരു രാജ്യങ്ങളേയും പിന്തിരിപ്പിക്കാൻ മധ്യസ്ഥ ശ്രമം നടത്തുന്നത് സ്ഥിരീകരിച്ച് ഖത്തർ രംഘത്തെത്തി. ഇരു രാജ്യങ്ങൾക്കിടയിൽ രക്തചൊരിച്ചിൽ നിർത്താൻ ഇടപെടൽ നടത്തി വരികയാണെന്നാണ്…

      Read More »
    • വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളാക്കിയിട്ടുള്ളവരെ ഓരോന്നായി പരസ്യമായി കൊല്ലും! ഇസ്രായേലുമായുള്ള യുദ്ധത്തിനിടെ പരസ്യ വെല്ലുവിളിയുമായി ഹമാസ്

      ടെൽഅവീവ്: ഇസ്രായേലുമായുള്ള യുദ്ധത്തിനിടെ പരസ്യ വെല്ലുവിളിയുമായി ഹമാസ് വീണ്ടും രംഗത്ത്. ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ തങ്ങൾ ബന്ദികളാക്കിയിട്ടുള്ള ഓരോരുത്തരെയായി പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്‍റെ വെല്ലുവിളി. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിവിധ ലോകരാജ്യങ്ങളിൽ നിന്നായി 130 ലേറെ പോരാണ് ഹമാസിന്‍റെ പിടിയിൽ ബന്ദികളായുള്ളതെന്നാണ് വ്യക്തമാകുന്നത്. വിദേശികൾ അടക്കം നൂറു പേർ ഹമാസിന്റെ ബന്ദികളാണ്. മുപ്പതിലേറെ പേർ ഇസ്‌ലാമിക് ജിഹാദിന്റെ പിടിയിലാണ്. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ളവർ ബന്ദികളുടെ കൂട്ടത്തിലുണ്ട്. ഈ ബന്ദികളെ എങ്ങനെ ജീവനോടെ മോചിപ്പിക്കാനാകും എന്ന ചർച്ചകൾ നടക്കുന്നതിനിടെയിലാണ് വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരെ ആയി പരസ്യമായി കൊല്ലുമെന്ന ഹമാസിന്‍റെ വെല്ലുവിളി. അതിനിടെ ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിൽ ഇരു രാജ്യങ്ങളേയും പിന്തിരിപ്പിക്കാൻ മധ്യസ്ഥ ശ്രമം നടത്തുന്നത് സ്ഥിരീകരിച്ച് ഖത്തർ രംഘത്തെത്തി. ഇരു രാജ്യങ്ങൾക്കിടയിൽ രക്തചൊരിച്ചിൽ നിർത്താൻ ഇടപെടൽ നടത്തി വരികയാണെന്നാണ് ഖത്തർ വ്യക്തമാക്കിയത്. ബന്ധികളെ മോചിപ്പിക്കാൻ ഖത്തറിൻ്റെ മധ്യസ്ഥതയിൽ ആശയ വിനിമയം നടക്കുന്നതായി നേരത്തെ…

      Read More »
    Back to top button
    error: