NEWSWorld

ഇസ്രയേലിന്റെ ഭാഗത്ത് 700 ലേറെ മരണം; ഹമാസിന് ആർപ്പുവിളികളോടെ ലോകം

ടെല്‍ അവീവ്: ഇസ്രയേലും പാലസ്തീനും തമ്മില്‍ ശനിയാഴ്ച തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1,100 കടന്നുവെന്ന് റിപ്പോര്‍ട്ട്.

ഇസ്രയേലിന്റെ ഭാഗത്ത് 700 ലേറെ പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു.

ഇസ്രയേല്‍ മ്യൂസിക് ഫെസ്റ്റിവല്‍ വേദിയില്‍ നിന്നുമാത്രം 260 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗാസയില്‍ നിന്ന് 424 മൃതദേഹങ്ങള്‍ കണ്ടെടുത്തു.74,000 പേര്‍ ക്യാംപുകളില്‍ അഭയം തേടി. നൂറിലേറെപ്പേരെ ബന്ദികളാക്കിയെന്ന് ഹമാസ് അറിയിച്ചു. 30 പേരെ ബന്ദികളാക്കിയെന്ന ഇസ്ലാമിക ജിഹാദ് ഗ്രൂപ്പ് വ്യക്തമാക്കി.

Signature-ad

അതേസമയം ഹമാസിനെ അഭിനന്ദിച്ച്‌ ഇറാന്‍ പ്രസിഡന്റ് രംഗത്തെത്തി. പലസ്തീന്‍ പതാകയുമായി ആയിരക്കണക്കിന് ആളുകള്‍ ടെഹ്‌റാനിലെ പലസ്തീന്‍ ചത്വരത്തില്‍ അനുകൂല പ്രകടനം നടത്തി. ലബനോനിലും പലസ്തീന്‍ പതാകയുമായി ഷിയാ വിഭാഗമായ ഹിസ്ബുള്ളയുടെ പ്രകടനം നടന്നു. തുര്‍ക്കിയിലും പല്‌സതീന്‍ അനുകൂല പ്രകടനം നടന്നു. യെമന്‍, ഇറാഖ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും പലസ്തീന് ഐക്യദാര്‍ഢ്യവുമായി പ്രകടനം നടന്നു.

ഏറ്റുമുട്ടലില്‍ നിരവധി അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതോടെ ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക രംഗത്തെത്തി. അമേരിക്ക മെഡിറ്ററേനിയന്‍ കടലിലേക്ക് യുദ്ധക്കപ്പലുകളും പോര്‍ വിമാനങ്ങളും അയച്ചു.ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ ന്യുയോര്‍ക്കില്‍ നിന്നുള്ള എല്‍ എഐ വിമാനത്തില്‍ ടെല്‍ അവീവില്‍ എത്തിയ സൈന്യം ഇസ്രയേല്‍ സൈന്യത്തിനൊപ്പം പോരാട്ടത്തിന് സജ്ജരായി.

ഇന്ത്യയുടെ പിന്തുണയും ഇസ്രയേലിന് ഉണ്ടാവും. ശനിയാഴ്ച ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഹമാസിന്റെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.ഹമാസിന്റെ ആക്രമണത്തെ യു.എന്നും അപലപിച്ചു.

അതേസമയം തിങ്കളാഴ്ച പുലര്‍ച്ചെ ഹമാസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേലിന്റെ തിരിച്ചടിയുണ്ടായി. ഹമാസിന്റെ നാവിക കേന്ദ്രത്തിന്റെ ആസ്ഥാനമായ ബഹുനില മന്ദിരം ഇസ്രായേൽ തകർത്തു.ഗാസയില്‍ 800 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു.

അതിനിടെ, ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 4.7% ഉയര്‍ന്ന് ടെക്‌സസ് മാര്‍ക്കറ്റില്‍ 86.65 ഡോളറില്‍ എത്തി. ഏഷ്യന്‍ ബിസിനസില്‍ 4.5% ഉയര്‍ന്ന് 88.39 ഡോളറിലെത്തി. സ്വര്‍ണവിലയിലും കുതിപ്പുണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: