World
-
“ഭീകരർ വീട്ടിൽ ഉണ്ട്…’ ബന്ദിയാവുന്നതിന് തൊട്ടുമുമ്പ് ഭര്‍ത്താവിന് യുവതിയുടെ ഫോണ്‍കോള്‍; ഫോൺ ട്രാക്ക് ചെയ്തപ്പോൾ യുവതിയുടെ ലൊക്കേഷൻ ഗാസയിലെ ഖാൻ യൂനിസിൽ
ഇസ്രയേലിലെ ഹമാസ് അക്രമത്തിന് പിന്നാലെ സ്ഥിതിഗതികൾ കൂടുതൽ കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയുമാണ് കാണാതായിരിക്കുന്നത്. അവരെ ഹമാസ് ഗ്രൂപ്പ് ബന്ദികളാക്കിയിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച പൊടുന്നനെ ഹമാസ് അക്രമം തുടങ്ങിയതിന് പിന്നാലെ 600 ഇസ്രയേലുകാരും ഗാസയിൽ 370 പേരും കൊല്ലപ്പെട്ടു എന്ന് കണക്കുകൾ പറയുന്നു. കാണാതായവരിൽ ഇസ്രായേലിൽ നിന്നുള്ള തന്റെ ഭാര്യയും കുട്ടികളും ഉൾപ്പെടുന്നുവെന്നും ‘തീവ്രവാദികൾ ഇവിടെയുണ്ട്’ എന്ന് കാണാതാവുന്നതിന് തൊട്ടുമുമ്പ് ഭാര്യ തന്നെ വിളിച്ചു പറഞ്ഞുവെന്നും വെളിപ്പെടുത്തുകയാണ് യോണി അഷർ എന്ന ഇസ്രയേലുകാരൻ. വാരാന്ത്യത്തിൽ ഹമാസ് ഗ്രൂപ്പ് അക്രമിക്കുമ്പോൾ ആ അമ്മയും മക്കളും ഗാസ അതിർത്തിയിലായിരുന്നു. ഡോറൺ ആഷർ എന്ന സ്ത്രീയെയും കുട്ടികളെയുമാണ് കാണാതായത്. ഗാസ അതിർത്തിയോട് ചേർന്നുള്ള നിർ ഓസ് ഗ്രാമത്തിലുള്ള മുത്തശ്ശിയെ കാണാൻ പെൺമക്കളോടൊപ്പം പോവുകയായിരുന്നു സ്ത്രീ എന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. അക്രമത്തെക്കുറിച്ച് പറയാൻ വേണ്ടി അവർ മധ്യ ഇസ്രായേലിലുള്ള ഭർത്താവ് യോണി ആഷറിനെ വിളിച്ചിരുന്നു. “ഭീകരർ വീട്ടിൽ ഉണ്ടെന്ന്…
Read More » -
കൊച്ചുമകനെ പരിചരിച്ച മുത്തശ്ശി ചോദിച്ചത് 22 ലക്ഷം രൂപ; 9.4 ലക്ഷം രൂപ നൽകാൻ കുട്ടിയുടെ മാതാപിതാക്കളോട് കോടതി, കാരണം ഇതാണ്…
കൊച്ചുമകനെ പരിചരിച്ച മുത്തശ്ശിക്ക് കുട്ടിയുടെ അച്ഛനും അമ്മയും 9.4 ലക്ഷം രൂപ നൽകണമെന്ന വിധിയുമായി ചൈനയിലെ കോടതി. കുട്ടിയെ അഞ്ച് വർഷമാണ് കുട്ടിയുടെ അമ്മയുടെ അമ്മ നോക്കിയത്. ഏതായാലും സംഭവം ചൈനയിലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഗ്വാംഗൻ സിറ്റിയിൽ നിന്നുള്ള ഡുവാൻ എന്ന സ്ത്രീയാണ് തന്റെ മകളായ ഹൂ, മരുമകൻ, ഷു എന്നിവർക്കെതിരെ കേസ് കൊടുത്തത്. കുട്ടിയെ സംരക്ഷിച്ചതിനാൽ തനിക്ക് 192,000 യുവാൻ അതായത് ഏകദേശം 22 ലക്ഷം രൂപ തരണം എന്ന് ആവശ്യപ്പെട്ടാണ് സ്ത്രീ കേസ് കൊടുത്തത്. ജിയുപായ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്, 2018 ഫെബ്രുവരി മുതൽ 2023 ജൂലൈ വരെ ഡുവാനാണ് മകളുടെ കുട്ടിക്ക് സംരക്ഷണം നൽകിയത് എന്നാണ്. ഹൂവും ഭർത്താവും ചെങ്ഡുവിൽ ജോലി ചെയ്യുകയായിരുന്നു. അതിനാൽ തന്നെ പ്രായപൂർത്തിയാകാത്ത തങ്ങളുടെ മകനെ പരിപാലിക്കാൻ സമയം കണ്ടെത്താൻ ഇരുവർക്കും കഴിഞ്ഞിരുന്നില്ല. അങ്ങനെ, 2018 മുതൽ, തന്റെ കൊച്ചുമകനെ നോക്കാനുള്ള ഉത്തരവാദിത്തം ഡുവാൻ…
Read More » -
10 ദിവസം മുമ്പ് നെതന്യാഹുവിനെ എല്ലാം അറിയിച്ചിരുന്നു; ഹമാസിന്‍റെ ആക്രമണത്തെക്കുറിച്ച് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഈജിപ്ത്, നിഷേധിച്ച് ഇസ്രായേൽ
കെയ്റോ: ഹമാസിൻറെ ആക്രമണത്തെക്കുറിച്ച് ഇസ്രായേലിന് ഈജിപ്ത് മുന്നറിയിപ്പ് നൽകിയിരുന്നതായി ഈജിപ്ത് രഹസ്യാന്വേഷ വിഭാഗത്തൻറെ വെളിപ്പെടുത്തൽ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഇക്കാര്യം അറിയിച്ചിരുന്നതായാണ് ഈജിപ്ത് പറയുന്നത്. 10 ദിവസം മുമ്പ് രഹസ്യാന്വേഷണ മന്ത്രി ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നെന്നാണ് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്രായേലിൽ ഹമാസിൻറെ അസാധാരണ നടപടി ഉണ്ടാകുമെന്നാണ് ഈജിപ്ഷ്യൻ രഹസ്യാന്വേഷണ മന്ത്രി നെതന്യാഹുവിനോട് പറഞ്ഞെന്നും, നെതന്യാഹു സംഭാഷണത്തിൽ താല്പര്യം കാണിച്ചില്ലെന്നും ഈജിപ്ഷ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ ഇക്കാര്യം ഇസ്രായേൽ നിഷേധിച്ചു. ഹമാസിൻറെ ആക്രമണത്തെക്കുറിച്ച് ഈജിപ്ത് മുന്നറിയിപ്പ് നൽകിയിരുന്നതായുള്ള റിപ്പോർട്ടുകൾ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിൻറെ ഓഫീസാണ് നിഷേധിച്ചത്. ഈജിപ്ത് രഹസ്യന്വേഷണ മേധാവിയുമായി സംസാരിച്ചിട്ടില്ലെന്നും സർക്കാർ രൂപീകരണത്തിന് ശേഷം ഒരിക്കലും ആശയവിനിമയം ഉണ്ടായിട്ടില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതിനിടെ ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിൽ ഇരു രാജ്യങ്ങളേയും പിന്തിരിപ്പിക്കാൻ മധ്യസ്ഥ ശ്രമം നടത്തുന്നത് സ്ഥിരീകരിച്ച് ഖത്തർ രംഘത്തെത്തി. ഇരു രാജ്യങ്ങൾക്കിടയിൽ രക്തചൊരിച്ചിൽ നിർത്താൻ ഇടപെടൽ നടത്തി വരികയാണെന്നാണ്…
Read More » -
വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളാക്കിയിട്ടുള്ളവരെ ഓരോന്നായി പരസ്യമായി കൊല്ലും! ഇസ്രായേലുമായുള്ള യുദ്ധത്തിനിടെ പരസ്യ വെല്ലുവിളിയുമായി ഹമാസ്
ടെൽഅവീവ്: ഇസ്രായേലുമായുള്ള യുദ്ധത്തിനിടെ പരസ്യ വെല്ലുവിളിയുമായി ഹമാസ് വീണ്ടും രംഗത്ത്. ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ തങ്ങൾ ബന്ദികളാക്കിയിട്ടുള്ള ഓരോരുത്തരെയായി പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്‍റെ വെല്ലുവിളി. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിവിധ ലോകരാജ്യങ്ങളിൽ നിന്നായി 130 ലേറെ പോരാണ് ഹമാസിന്‍റെ പിടിയിൽ ബന്ദികളായുള്ളതെന്നാണ് വ്യക്തമാകുന്നത്. വിദേശികൾ അടക്കം നൂറു പേർ ഹമാസിന്റെ ബന്ദികളാണ്. മുപ്പതിലേറെ പേർ ഇസ്‌ലാമിക് ജിഹാദിന്റെ പിടിയിലാണ്. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ളവർ ബന്ദികളുടെ കൂട്ടത്തിലുണ്ട്. ഈ ബന്ദികളെ എങ്ങനെ ജീവനോടെ മോചിപ്പിക്കാനാകും എന്ന ചർച്ചകൾ നടക്കുന്നതിനിടെയിലാണ് വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരെ ആയി പരസ്യമായി കൊല്ലുമെന്ന ഹമാസിന്‍റെ വെല്ലുവിളി. അതിനിടെ ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിൽ ഇരു രാജ്യങ്ങളേയും പിന്തിരിപ്പിക്കാൻ മധ്യസ്ഥ ശ്രമം നടത്തുന്നത് സ്ഥിരീകരിച്ച് ഖത്തർ രംഘത്തെത്തി. ഇരു രാജ്യങ്ങൾക്കിടയിൽ രക്തചൊരിച്ചിൽ നിർത്താൻ ഇടപെടൽ നടത്തി വരികയാണെന്നാണ് ഖത്തർ വ്യക്തമാക്കിയത്. ബന്ധികളെ മോചിപ്പിക്കാൻ ഖത്തറിൻ്റെ മധ്യസ്ഥതയിൽ ആശയ വിനിമയം നടക്കുന്നതായി നേരത്തെ…
Read More » -
ഹമാസ് ഭീകരര്‍ നഗ്‌നയാക്കിയത് ജര്‍മന്‍ യുവതിയെ; കൊള്ളയടിച്ചെന്നും വെളിപ്പെടുത്തല്‍
ടെല്‍ അവീവ്: ഹമാസ് ഭീകരര്‍ നഗ്‌നയാക്കി ട്രക്കില്‍ കൊണ്ടുപോയ ജര്‍മന്‍ യുവതിയുടെ ക്രെഡിറ്റ് കാര്‍ഡും കവര്‍ന്നതായി റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന ഷാനി ലൂക്ക് എന്ന ജര്‍മന്‍ സ്വദേശിനിയുടെ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം നഷ്ടപ്പെട്ടെന്നാണ് യുവതിയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയത്. ഗാസയിലാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതെന്ന സന്ദേശമാണ് ബാങ്കില്‍നിന്ന് ലഭിച്ചതെന്നും യുവതിയുടെ മാതാവ് പറഞ്ഞു. ഹമാസ് സംഘം യുവതിയുടെ മൃതദേഹം നഗ്‌നയായനിലയില്‍ ട്രക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഹമാസുകാര്‍ യുവതിയുടെ പുറത്ത് കയറി ഇരിക്കുന്നതും യുവതിയുടെ ദേഹത്ത് തുപ്പുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങളിലുള്ളത് ജര്‍മന്‍ സ്വദേശിനിയായ ഷാനി ലൂക്ക് ആണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഷാനി ലൂക്ക് അടക്കമുള്ളവര്‍ക്ക് നേരേ ഹമാസിന്റെ ആക്രമണമുണ്ടായത്. രൂക്ഷമായ ആക്രമണത്തില്‍ ഷാനി ലൂക്ക് കൊല്ലപ്പെട്ടെന്നും പിന്നീട് യുവതിയുടെ നഗ്‌നമായ മൃതദേഹവും പ്രദര്‍ശിപ്പിച്ച് ഹമാസ് സംഘം വാഹനത്തില്‍ തെരുവിലൂടെ സഞ്ചരിച്ചെന്നുമാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് ഷാനി ലൂക്കിന്റെ…
Read More » -
വിലപേശലിനായി ഹമാസ് തീവ്രവാദികള്‍ നടത്തിയത് നെറികെട്ട നീക്കങ്ങള്‍; കടത്തിക്കൊണ്ട് പോയതില്‍ ഏറെയും സ്ത്രീകളും കുട്ടികളും !
ജറുസലം : പാലസ്തീൻ തീവ്രവാദിസംഘടനയായ ഹമാസ് ഇസ്രയേലില്‍നിന്ന് സ്ത്രീകളെയും കുട്ടികളെയും തിരഞ്ഞുപിടിച്ച് തട്ടിക്കൊണ്ടു പോകുന്നതിന്റെ കൂടുതല്‍ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. തെക്കൻ ഇസ്രയേലിലെ നഗരത്തില്‍ വച്ച് നടക്കുകയായിരുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളെയും കുട്ടികളെയും തിരഞ്ഞുപിടിച്ചാണ് തട്ടിക്കൊണ്ടു പോയത്.പുരുഷൻമാരെ വെറുതെ വിടുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. നോഅ അര്‍ഗമാണി എന്ന ഇരുപത്തിയഞ്ചുകാരിയെ ഹമാസ് സംഘം മോട്ടോര്‍ ബൈക്കില്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെ ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നൊഅയെ തോക്കുധാരികളായ രണ്ടു പേര്‍ വാഹനത്തിലേക്ക് പിടിച്ചു കയറ്റുന്നതാണ് വിഡിയോ ദൃശ്യങ്ങളില്‍ കാണാനാവുന്നത്. ഇവരെ നടുവില്‍ ഇരുത്തി രണ്ടു പേര്‍ മുൻപിലും പിറകിലുമായി തോക്ക് ധാരികളായ തീവ്രവാദികള്‍ ഇരിക്കുന്നു.നോഅയുടെ ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് അവി നഥാനെ ഹമാസ് സംഘം വെറുതെ വിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തീവ്രവാദികള്‍ ഒരു യുവതിയുടെ മൃതദേഹം അര്‍ദ്ധ നഗ്നയാക്കി ചവിട്ടിയും തുപ്പിയും ട്രക്കില്‍ നഗര പ്രദക്ഷിണം നടത്തിയതിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്. .…
Read More » -
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം; ബില്ലിനെതിരേ ഗവര്‍ണര്‍
സാന്‍ ഫ്രാന്‍സിസ്‌കോ(യു.എസ്): ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യം തള്ളി കാലിഫോര്‍ണിയ ഗവര്‍ണര്‍. 30 ബില്യണ്‍ ഡോളറിലധികം കമ്മി ബജറ്റുള്ള കാലിഫോര്‍ണിയയെ സംബന്ധിച്ച് ഈ പദ്ധതി വളരെ ചെലവേറിയതാണെന്ന് വ്യക്തമാക്കിയാണ് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ബില്‍ തള്ളിയത്. കാലിഫോര്‍ണിയ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഏകദേശം 1.9 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂളുകളില്‍ പ്രവേശനം നേടി. 4,000 സ്‌കൂളുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റിക് ആധിപത്യമുള്ള സ്റ്റേറ്റ് ലെജിസ്ലേച്ചര്‍ കഴിഞ്ഞ മാസം പാസാക്കിയ ബില്ലുകളില്‍ ഒന്നാണ് സൌജന്യ കോണ്ടം വിതരണം. പൊതു വിദ്യാലയങ്ങളിലെ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി കോണ്ടം ലഭ്യമാക്കണമെന്ന് ആയിരുന്നു ബില്ലിലെ ആവശ്യം. കൗമാരക്കാരുടെ ലൈംഗികാരോഗ്യത്തിനായുള്ള പദ്ധതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടും ഗവര്‍ണര്‍ ബില്‍ തള്ളിയത് സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ്. ഈ പദ്ധതി നടപ്പിലാക്കണമെങ്കില്‍ 19 ബില്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന…
Read More » -
ഹമാസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയവരിലധികവും സംഗീത നിശയില്‍ പങ്കെടുത്തവര്‍
ടെൽ അവീവ്: ഹമാസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയവരിലധികവും സംഗീത നിശയില്‍ പങ്കെടുത്തവര്‍.കഴിഞ്ഞ ദിവസം ഗാസക്ക് സമീപത്തെ കിബുട്സില്‍ സംഘടിപ്പിച്ച സംഗീത-നൃത്ത പരിപാടിക്കെത്തിയവരെയാണ് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് കൊന്നുതള്ളിയത്. ഇവിടെനിന്ന് 260ലധികം മൃതദേഹങ്ങള്‍ ലഭിച്ചു. മിസൈലാക്രമണത്തിലൂടെയും വെടിവെച്ചുമായിരുന്നു കൊല. രക്ഷപ്പെടാൻ ശ്രമിച്ചവരെ വെടിവെച്ച് വീഴ്ത്തി. ഇവിടെ നിന്ന് നൂറിലേറെപ്പേരെ തടവിലാക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലേറെയും യുവതികളും യുവാക്കളുമാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്സിനും പരിക്കേറ്റു.130 ഇസ്രയേല്‍ പൗരന്മാര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കില്‍ തടവിലുള്ള പലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം. ഹമാസ് ആക്രമണത്തില്‍ പത്ത് നേപ്പാള്‍ പൗരന്മാരും, ഇസ്രയേല്‍ സേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് അമേരിക്കൻ പൗരന്മാര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read More » -
ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രണത്തിന് പിന്നിൽ ഇറാൻ
ജറുസലം: ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രണത്തിന് പിന്നിൽ ഇറാൻ.ഹമാസ് തന്നെയാണ് ഇറാന്റെ സഹായം ലഭിച്ചെന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇറാന്‍ നല്‍കിയ സഹായത്തെക്കുറിച്ച് ഹമാസ് വക്താവ് ഗാസി ഹമദ് ആണ് ബിബിസിയോടു വെളിപ്പെടുത്തിയത്.ടെഹ്റാനില്‍നിന്ന് സഹായം ലഭിച്ചെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തിന് ഇറാന്‍ പ്രതിനിധി ഹമാസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ ഇസ്രയേലിന്റെ അതിര്‍ത്തിക്കുള്ളില്‍ കടന്നാണ് ഹമാസ് അപ്രതീക്ഷിത ആക്രമണം ആരംഭിച്ചത്. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തില്‍ ഹമാസിന് ഇറാന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നതായാണ് ഇറാന്‍ പ്രഖ്യാപിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേശകനാണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. പലസ്തീന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നതുവരെ പലസ്തീന്‍ പോരാളികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് ഇറാന്റെ നിലപാട്.
Read More » -
ഈജിപ്റ്റില്‍ രണ്ട് ഇസ്രായേലി പൗരന്മാരെ വെടിവെച്ച് കൊലപ്പെടുത്തി; സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുന്നു
കെയ്റോ: ഇസ്രയേല്‍-പലസ്തീൻ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഈജിപ്റ്റില്‍ രണ്ട് ഇസ്രായേലി പൗരന്മാരെ വെടിവെച്ച് കൊലപ്പെടുത്തി.ഈജിപ്ഷ്യൻ പൊലീസ് ഉദ്യോഗസ്ഥനാണ് വിനോദ സഞ്ചാരത്തിനെത്തിയ ഇസ്രായേല്‍ പൗരന്മാരെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഈജിപ്തിലെ അലക്സാൻഡ്രിയ നഗരം സന്ദര്‍ശിക്കുന്ന ഇസ്രയേലി വിനോദസഞ്ചാര സംഘത്തിനു നേരെയാണു പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിര്‍ത്തത്.അതേസമയം വിനോദ സഞ്ചാരികളെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്തുള്ള ഇസ്രയേലി പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ അതിര്‍ത്തി കടന്ന് വന്ന് 600 ലേറെ പൗരന്മാരെ കൊലപ്പെടുത്തിയ ഹമാസ് പോരാളികള്‍ക്ക് മറുപടിയായി ഇസ്രായേല്‍ സൈന്യം ഗാസ മുനമ്ബില്‍ ബോംബാക്രമണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച ഈജിപ്തില്‍ ആക്രമണമുണ്ടായത്. ഗാസ മുനമ്ബില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 350- ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Read More »