
ഇതിനായി ഒരുലക്ഷം റിസര്‍വ് സൈനികരെ വിന്യസിച്ച ഇസ്രായേൽ അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും തുടങ്ങി.നിലവില്‍ കരയിലും കടലിലും ആകാശത്തും ഹമാസിനെ വരിഞ്ഞ് മുറുക്കുകയാണ് ഇസ്രയേല്‍.ഗാസയുടെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യവും ഈ അവസരത്തില്‍ ഇസ്രയേല്‍ പുറത്തെടുക്കും.
വന്‍ സുരക്ഷാ സംവിധാനം ഉണ്ടായിട്ടും മൊസാദ് കാര്യങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടും രാജ്യത്ത് കടന്നു കയറി ഹമാസ് ആക്രമിച്ചത് വിശ്വസിക്കാന്‍ ഇനിയും സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല.ഹമാസ് സംഘം ഒട്ടേറെ സൈനികരെയും കമാന്‍ഡര്‍മാരെയും കൊലപ്പടുത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.കൂട്ടത്തിൽ ധാരാളം നിരപരാധികളെയും ഹമാസ് കൊന്നുതള്ളിയിട്ടുണ്ട്.
ഓപ്പറേഷന്‍ അയണ്‍ സോര്‍ഡ് എന്ന പേരിലാണ് ഇസ്രയേല്‍ തിരിച്ചടി. ഹമാസ് തുടങ്ങിവച്ച ആക്രമണം ഇസ്രയേല്‍ അവസരമാക്കി മാറ്റുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.മറ്റു രാജ്യങ്ങളും ഇതുതന്നെയാണ് ഉറ്റുനോക്കുന്നത്. ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, മരുന്ന്, ഇന്ധന വിതരണം എന്നിവ ഇസ്രയേല്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
ഹമാസിന്റെ സൈനിക, ഭരണ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ പൂര്‍ണ തോതിലുള്ള ആക്രണം നടത്തി ഹമാസിനെയും മറ്റ് തീവ്രസംഘങ്ങളെയും ഗാസയിൽ നിന്നും തുടച്ചു നീക്കാനുള്ള ശ്രമമാണ് അണിയറയിൽ നടത്തുന്നത്.
ഹമാസിന്റെ പൊടി പോലും ഇനി ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചാണ് മൊസാദ് കളത്തിലിറങ്ങിയിരിക്കുന്നത്. കൂടാതെ അമേരിക്ക ഇസ്രയേലിന് യുദ്ധക്കപ്പലുകളും അയച്ച് കഴിഞ്ഞു.ഹമാസിനെ മുച്ചൂടും മുടിക്കാന്‍ ഇസ്രയേലിന് അമേരിക്കയുടെ പൂര്‍ണ പിന്തുണയുമുണ്ട്. ഹമാസിന്റെ ആക്രമണം ഉണ്ടായ മ്യൂസിക് ഫെസ്റ്റിവല്‍ വേദിയില്‍ നിന്നും 260 മൃതദേഹങ്ങള്‍ കണ്ടെടുത്തതിൽ അമേരിക്കന്‍ പൗരന്‍മാരടക്കമുള്ള വിദേശികളും ഉണ്ടായിരുന്നു.ഇതായിരുന്നു അമേരിക്കയെ ചൊടിപ്പിച്ചത്.






