NEWSWorld

ഫലസ്തീന് പിന്തുണ അറിയിച്ച്‌ സൗദി 

റിയാദ്: ഫലസ്തീന് പിന്തുണ അറിയിച്ച്‌ സൗദി അറേബ്യന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സല്‍മാൻ രാജകുമാരൻ.

ഇസ്രായേല്‍ കനത്ത വ്യോമാക്രമണം തുടരുന്നതിനിടെയാണ് കിരീടാവകാശി ഫലസ്തീൻ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചത്. നീതിയും അവകാശങ്ങളും ലഭിക്കുംവരെ ഫലസ്തീനൊപ്പമായിരിക്കും സൗദിയെന്ന് അദ്ദേഹം അറിയിച്ചു. സൗദി സമാധാനശ്രമങ്ങളും തുടരുന്നുണ്ട്.

Signature-ad

ഇന്നു പുലര്‍ച്ചെയാണ് മഹ്മൂദ് അബ്ബാസ് സൗദി കിരീടാവകാശിയെ ഫോണില്‍ വിളിച്ചത്. നിലവിലെ സാഹചര്യം ഇരുവരും ചര്‍ച്ച ചെയ്തു. സംഘര്‍ഷം രൂക്ഷമാകാതിരിക്കാനും കൂട്ടക്കുരുതി ഒഴിവാക്കാനും പ്രശ്നപരിഹാരത്തിന് ശ്രമം തുടരുന്നതായി മുഹമ്മദ് ബിൻ സല്‍മാൻ ഫലസ്തീൻ പ്രസിഡന്‍റിനെ അറിയിച്ചു. ഫലസ്തീനൊപ്പം ഉറച്ചുനില്‍ക്കുന്നതായി ആവര്‍ത്തിച്ച സൗദി അറേബ്യ, അവകാശങ്ങളും നീതിയും ലഭ്യമാകുന്നതുവരെ ഒപ്പമുണ്ടാകുമെന്നും മഹ്മൂദ് അബ്ബാസിനെ അറിയിച്ചു. സൗദിയുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

Back to top button
error: