
ബന്ദികള്‍ക്ക് യാതൊരു ദയയും നല്‍കാതെയാണ് സ്ത്രീകളേയും കുട്ടികളേയുമെല്ലാം ഹമാസ് ഇല്ലാതാക്കുന്നത്. ഇതിന്റെ പല വീഡിയോകളും പുറത്തുവരികയും ചെയ്തു.
ഒരു സ്ത്രീയെ അവരുടെ വീട്ടില്‍ വച്ച് കൊല്ലുകയും അവരുടെതന്നെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുഴുവന്‍ പ്രവൃത്തിയും തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തതായി സ്ത്രീയുടെ കൊച്ചുമകള്‍ വെളിപ്പെടുത്തി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടെന്ന് കൊച്ചുമകള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഹമാസ് ഭീകരര്‍ ആ സ്ത്രീയെക്കൊണ്ട് അവരുടെ ഫേസ്ബുക്ക് തുറപ്പിക്കുകയായിരുന്നു. പിന്നീട് ഭീകരന്‍ അവരെ കൊലപ്പെടുത്തുന്ന ദൃശ്യം പകര്‍ത്തി ഫേസ്ബുക്കല്‍ അപ്ലോഡ് ചെയ്തു. ഈ രീതിയില്‍ ഒട്ടേറെ സംഭവങ്ങളുടെ വീഡിയോ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇസ്രായേലില്‍ കടന്നുകയറിയ ഭീകരര്‍ വീടുകളില്‍ ഇരച്ചുകയറി സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെയുള്ളവരെ ബന്ദികളാക്കിയാണ് കുടുംബങ്ങളുടെ മുന്നില്‍വെച്ച് കൊലനടത്തുന്നത്.






