
ഗാസയ്ക്ക് നേരെ രാത്രിയിലും ഇസ്രായേൽ വ്യോമാക്രമണം തുടര്‍ന്നു. ഗാസ അതിര്‍ത്തിയുടെ പൂര്‍ണ്ണ നിയന്ത്രണം ഇസ്രായേല്‍ ഏറ്റെടുത്തെന്ന് സൈന്യം വ്യക്തമാക്കി.
ഇരുപക്ഷത്തുമായി മരണം 2000 കടന്നു. ഇസ്രേലില്‍ 850 പേരും ഗാസയില്‍ 1150 പേരും കൊല്ലപ്പെട്ടു. 30ലെറെ ഇസ്രയേല്‍ പൗരന്മാര്‍ ഗാസയില്‍ ബന്ദികളാണെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു.ലെബനൻ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു.ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികള്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ ഇപ്പോള്‍ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്.
അതേസമയം ഹമാസ് ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, യു എസ്, ഫ്രാൻസ്, ഇറ്റലി, ജര്‍മ്മനി എന്നി രാജ്യങ്ങള്‍ രംഗത്തെത്തി. ഏറ്റുമുട്ടലില്‍ 11 അമേരിക്കൻ പൗരമാര്‍ കൊല്ലപ്പെട്ടെന്ന് ജോബൈഡൻ വ്യക്തമാക്കി.
ഹമാസ് ബന്ദികളാക്കിയവരില്‍ അമേരിക്കക്കാര്ഉള്പ്പെട്ടിട്






