NEWSWorld

ഫലസ്തീനികളുടെ പേരില്‍ അഭിമാനിക്കുന്നു; മിന്നലാക്രമണത്തില്‍ ഇറാന് പങ്കില്ല -ആയത്തുല്ല ഖാംനഈ

ടെഹ്റാൻ:ഫലസ്തീനികളുടെ പേരില്‍ അഭിമാനിക്കുന്നുവെന്നും ഇസ്രായേല്‍ സൈനിക ഇന്റലിൻസിന്റെ കനത്ത തോല്‍വിയാണിതെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ.

ഒരു ന്യായീകരണത്തിനും സാധ്യമല്ലാത്ത വിധത്തിലുള്ള കനത്ത തോല്‍വിയാണിത്. ഫലസ്തീനികളുടെ പേരില്‍ അഭിമാനിക്കുന്നതായും അവര്‍ക്ക് പൂര്‍ണ പിന്തുണയെന്നും ഖാംനഈ വ്യക്തമാക്കി.

Signature-ad

എന്നാല്‍ ഹമാസ് ഇസ്രായേലില്‍ നടത്തിയ മിന്നലാക്രമണത്തില്‍ ഇറാന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷം തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഖാംനഈ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്.

”സയണിസ്റ്റ് ഭരണകൂടത്തിനെതിരായ ആക്രമണം ആസൂത്രണം ചെയ്‍തവരുടെ കൈകള്‍ ഞങ്ങള്‍ ചുംബിക്കുന്നു. ഇസ്രായേലിനെതിരായ ഹമാസ് ആക്രമണവുമായി ഇറാനെ ബന്ധിപ്പിക്കുന്നവര്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണ്.എന്താണ് ചെയ്യേണ്ടതെന്ന് ഹമാസിനറിയാം.അവിടെ ഞങ്ങളുടെ ആവശ്യമില്ല ”-ഖാംനഈ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: