World
-
ഹമാസിന്റെ പിടിയില്‍നിന്ന് രണ്ട് അമേരിക്കന്‍ ബന്ദികളെ മോചിപ്പിച്ചു; ഖത്തറിന്റെ നിര്‍ണായക ഇടപെടല്‍
ടെല്‍അവീവ്: ഇസ്രയേലില്‍നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ 200 ഓളം ബന്ദികളില്‍ രണ്ട് അമേരിക്കക്കാരെ വിട്ടയച്ചു. ഇല്ലിനോയി സ്വദേശികളായ ജുഡിത് റയാന്‍ അവരുടെ 17-കാരിയായ മകള്‍ നതാലി റയാന്‍ എന്നിവരാണ് വെള്ളിയാഴ്ച രാത്രിയോടെ മോചിതരായത്. ഗാസ അതിര്‍ത്തിയില്‍ കൈമാറ്റം ചെയ്യപ്പട്ട ഇവരെ നിലവില്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ സംരക്ഷണത്തില്‍ യുഎസ് എംബസിയിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ജുഡിതിന്റെയും മകളുടേയും മോചനം സാധ്യമായത്. ഇക്കാര്യം ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബന്ദികളുടെ മോചനത്തിന് ഇസ്രായേലുമായും ഹമാസുമായും തുടര്‍ന്നും ചര്‍ച്ച നടത്തുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ പറഞ്ഞു ജുഡിന്റെ ആരോഗ്യനില മോശമായതിനാല്‍ മാനുഷിക പരിഗണന നല്‍കിയാണ് അവരെ വിട്ടയച്ചതെന്ന് ഹമാസ് വ്യക്തമാക്കി. മോചനത്തിന് ശേഷം ജുഡിതിനേയും നതാലിയേയും യുഎസ് പ്രസിഡന്റ്് ജോ ബൈഡന്‍ ഫോണില്‍ വിളിച്ചു. ഇരുവരുടേയും മോചനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ബൈഡന്‍ അറിയിച്ചു. ബന്ദികളാക്കപ്പെട്ട മറ്റുള്ളവരുടെ മോചനത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ബൈഡനെ ഉദ്ധരിച്ച് വൈറ്റ്ഹൗസ് വ്യക്തമാക്കി. അതേസമയം, മകളുമായി…
Read More » -
ഇസ്രായേലിനെ സഹായിക്കാൻ കൂടിയ അമേരിക്കയുടെ ലക്ഷ്യം ഇറാൻ
ടെൽ അവീവ്: ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രേലിനെ സഹായിക്കാൻ കൂടിയ യു.എസ് സൈന്യത്തിന്റെ നീക്കങ്ങള്‍ ഇറാനെ കൂടി ലക്ഷ്യമിട്ടുള്ളത്. ഹമാസിന്റെ ഗാസയിലെ ടണലുകള്‍ നിരീക്ഷിക്കുന്ന യു.എസ്, ഇറാനെതിരെ കൂടിയാണ് പോര്‍മുഖം തുറക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. രഹസ്യ ടണലുകളാണ് ഹമാസിന്റെ ഏറ്റവും വലിയ ശക്തി. വൻ ആയുധശേഖരമുള്ള ഈ ടണലുകളില്‍ ഹമാസ് അംഗങ്ങള്‍ ഒളിവില്‍ കഴിയുന്നുണ്ട്. ഈ ടണലുകളെ പറ്റി വ്യക്തമായ ധാരണയില്ലാതെ കരയാക്രമണത്തിന് ഇറങ്ങിയാല്‍ ഹമാസിനെ തുരത്താനാകില്ല. ടണലുകളിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള വഴികള്‍ ഹമാസിന് മാത്രമേ അറിയൂ. ഏകദേശം 5,000ത്തിലേറെ കവാടങ്ങള്‍ ഈ ടണലുകളിലുണ്ടെന്നാണ് കണക്ക്. ഇസ്രയേലിനെതിരെ ഭൂമിക്കടിയില്‍ 30 മീറ്റര്‍ താഴ്ചയില്‍ 500 കിലോമീറ്ററോളം ദൂരത്തില്‍ കെട്ടുപിണഞ്ഞത് പോലെ വ്യാപിച്ചിട്ടുള്ള ടണലുകളുടെ സങ്കീര്‍ണമായ ശൃംഖല തീര്‍ത്താണ് ഹമാസിന്റെ പ്രതിരോധം.ഈ ടണലുകള്‍ നിലവില്‍ യു.എസ് കമാൻഡോകളുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. യു.എസ്.എസ് ഡ്വൈറ്റ് ഡി ഐസനോവര്‍, യു.എസ്.എസ് ഫോര്‍ഡ് എന്നീ അന്തര്‍വാഹിനികളെയും യുദ്ധക്കപ്പലുകളെയും ഗാസയ്ക്ക് സമീപം മെഡിറ്ററേനിയൻ കടലില്‍ യു.എസ് വിന്യസിച്ചിട്ടുണ്ട്. അത്യാധുനിക റഡാര്‍…
Read More » -
അതിര്‍ത്തി തുറക്കാതെ ഈജിപ്ത്; കാത്തിരിക്കുന്നത് ആയിരങ്ങൾ
റഫ: ഈജിപ്ത്-ഫലസ്തീൻ അതിര്‍ത്തിയായ റഫയില്‍ ആയിരങ്ങള്‍ കാത്തിരിക്കുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍. റഫ അതിര്‍ത്തിയുടെ ഒരുഭാഗത്ത് ജനങ്ങളും മറുഭാഗത്ത് സഹായവുമായെത്തിയ ട്രക്കുകളും കാത്തുകിടക്കുകയാണ്.എന്നാല്‍ അതിര്‍ത്തി തുറക്കാൻ ഈജിപ്ത് ഇനിയും തയ്യാറായിട്ടില്ല. ഇസ്രായേലിന്റെ കനത്ത ഉപരോധം കാരണം അത്യാവശ്യ സാധനങ്ങളൊന്നും ഗസ്സയില്‍ ലഭ്യമല്ല. ഭക്ഷണ വസ്തുക്കള്‍, മരുന്ന്, ഇന്ധനം, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയൊന്നും കിട്ടാത്ത അവസ്ഥയാണ്. അതിര്‍ത്തിക്ക് സമീപം ഭക്ഷണവും മരുന്നുകളും വാട്ടര്‍ പ്യൂരിഫയറുകളും പുതപ്പുകളും മറ്റും നിരവധി എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്നാൽ റഫയില്‍കൂടി ചരക്കുവാഹനങ്ങള്‍ കടത്തിവിടാൻ ഈജിപ്ത് തയാറാകുമോ എന്ന സംശയം വര്‍ദ്ധിക്കുകയാണ്. വെള്ളിയാഴ്ച അതിര്‍ത്തി തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഈജിപ്ത് ഇനിയും ഇതിന് തയാറായിട്ടില്ല.ഇത് ഇസ്രായേലിനെ സഹായിക്കാനെന്നാണ് സൂചന. എന്നാൽ ഈജിപ്തുമായി ഇത് സംബന്ധിച്ച് ചർച്ച നടക്കുകയാണെന്ന് ലോകാരോഗ്യ സംഘടനപ്രതിനിധി ബോസ് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇത് സംഭവിക്കുമോ എന്ന് തങ്ങള്‍ ആശങ്കാകുലരാണെന്നും അദ്ദേഹം…
Read More » -
ഗാസ ചര്‍ച്ചിലെ കൂട്ടക്കൊല: ഇസ്രായേലിനെതിരെ ഓര്‍ത്തഡോക്സ് സഭ
ജറുസലേം: ഫലസ്തീനിലെ ഗാസയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെയും കൂട്ടക്കൊലയെയും ജറുസലേമിലെ ഓര്‍ത്തഡോക്സ് സഭ ശക്തമായി അപലപിച്ചു. ഗാസയുടെ സമീപ നഗരമായ അല്‍ സെയ്തൂനിലെ സെന്‍റ് പോര്‍ഫിറസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 13 ദിവസമായി ജനവാസ മേഖലകളില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ വഴിയാധാരമായവര്‍ക്ക് അഭയം നല്‍കുന്ന ചര്‍ച്ചുകളെയും ആശുപത്രികളെയും ഇസ്രായേല്‍ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ഓര്‍ത്തഡോക്സ് സഭ ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ ആക്രമണത്തില്‍ വീട് നഷ്ടപ്പെട്ട പൗരന്മാര്‍ക്ക് -പ്രത്യേകിച്ച് നിരപരാധികളായ കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ക്ക്- അഭയം നല്‍കിയ സ്ഥാപനങ്ങളാണ് ഇവയെന്നും സഭ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ സേന ആക്രമിക്കുന്ന വേളയില്‍ മുസ്‍ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള നിരവധി അഭയാര്‍ഥികള്‍ ചര്‍ച്ചിനകത്ത് ഉണ്ടായിരുന്നു. ‘ജറൂസലേമിലെ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കീഴിലുള്ള പള്ളികളും അഭയകേന്ദ്രങ്ങള്‍ അടക്കമുള്ള സൗകര്യങ്ങളും ജറുസലേം എപ്പിസ്‌കോപ്പല്‍ സഭയുടെ ആശുപത്രി, ദേവാലയം, സ്‌കൂളുകള്‍ എന്നിവയും ഉള്‍പ്പെടെ സഭയ്ക്ക് …
Read More » -
ഹമാസിന്‍റെ വനിതാ നേതാവ് കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ വനിതാ ലീഡർ ജമീല അല്‍ ഷാന്‍റി കൊല്ലപ്പെട്ടതായി വിവരം. പലസ്തീൻ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹമാസിന്‍റെ സഹസ്ഥാപകൻ അബ്‌ദല്‍ ആസീസ് അല്‍ റാന്‍റിസിയുടെ ഭാര്യയായിരുന്നു ഇവര്‍. 2021ലാണ് ഇവർ സംഘടനയുടെ തലപ്പത്തേക്ക് വരുന്നത്. അതേസമയം ഗാസയിലെ ഹമാസ് ആസ്ഥാനങ്ങളില്‍ വ്യോമാക്രമണം തുടരുന്നതായി ഇസ്രേലി സേന അറിയിച്ചു. തീവ്രവാദികളുടെ നൂറുകണക്കിന് ആസ്ഥാനങ്ങള്‍ ഇതിനകം തകര്‍ത്തു എന്നും ഇസ്രായേൽ സേന അറിയിച്ചു. ടാങ്ക് വേധ മിസൈല്‍ വിക്ഷേപിണികള്‍, തുരങ്കങ്ങള്‍, ഇന്‍റലിജൻസ് കേന്ദ്രങ്ങള്‍, ഓപ്പറേഷൻ ആസ്ഥാനങ്ങള്‍ മുതലായവ തകര്‍ത്തവയിൽ ഉൾപ്പെടും. ഗാസയിലെ മൂന്നാമത്തെ സായുധ സംഘമായ പോപ്പുലര്‍ റെസിസ്റ്റൻസ് കമ്മിറ്റിയുടെ തലവൻ റഫാത്ത് അബു ഹിലാലിനെ വധിച്ചതായും ഇസ്രേലി സേന അവകാശപ്പെട്ടു. ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെക്കൻ ഗാസയിലെ റാഫയില്‍ നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
Read More » -
‘ഡാബർ’ ഉത്പന്നങ്ങൾ അർബുദത്തിന് കാരണമാകുന്നു; അമേരിക്കയിലും കാനഡയിലും ഡാബറിനെതിരെ കേസ്
‘ഡാബറി’ന്റെ ഹെയർ റിലാക്‌സർ ഉൽപ്പന്നങ്ങളുടെ ഉപയോഗം അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയിലും കാനഡയിലും ഡാബർ ഇന്ത്യയുടെ വിദേശ സ്ഥാപനങ്ങൾക്കെതിരെ കേസ്. ഡാബറിന്റെ കേശ സംരക്ഷണ ഉത്പന്നങ്ങളിൽ അർബുദ രോഗത്തിന് കാരണമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് എന്നാണ് ഉപഭോക്താക്കളുടെ ആരോപണം. അമേരിക്കയിലെയും കാനഡയിലെയും ഫെഡറൽ കോടതികളിൽ ഏതാണ്ട് 5,400 ഓളം പരാതികളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഉപഭോക്തൃ ഉൽപ്പന്ന സ്ഥാപനം, അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ, നമസ്‌തേ ലബോറട്ടറീസ്, ഡെർമോവിവ സ്‌കിൻ എസൻഷ്യൽസ്, ഡാബർ ഇന്റർനാഷ്ണൽ എന്നിവയുള്‍പ്പെടെ നിരവധി കമ്പനികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡാബർ അറിയിച്ചു. അപൂർണമായ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള പരാതികളെ നിയമപരമായി നേരിടുമെന്നും കമ്പനി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ നിയമിച്ചതായി കമ്പനി വ്യക്തമാക്കി. അതേസമയം കേസിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ ഡാബർ ഇന്ത്യയുടെ ഓഹരിവിലയും ഇടിഞ്ഞു.
Read More » -
പാലസ്തീന് സഹായം നൽകും;പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി:ഇസ്രായേല്‍ – ഹമാസ് യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.പാലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ഫോണില്‍ ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. ഇസ്രായേല്‍ – പാലസ്തീന്‍ വിഷയത്തില്‍ ഇന്‍ഡ്യയുടെ പരമ്ബരാഗത നിലപാടില്‍ കേന്ദ്ര സര്‍കാര്‍ മാറ്റം വരുത്തിയെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി സംസാരിച്ചത്. മേഖലയില്‍ സുരക്ഷാ സാഹചര്യം മോശമാകുന്നതില്‍ പ്രധാനമന്ത്രി ആശങ്ക അറിയിച്ചു. ഗാസയിലെ അല്‍ അഹ് ലി ആശുപത്രിയില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പാലസ്തീന്‍ ജനതയ്ക്കുള്ള സഹായങ്ങള്‍ ഇന്‍ഡ്യ തുടരുമെന്നും അറിയിച്ചു.
Read More » -
പാലസ്തീനികൾക്ക് അഭയം നൽകിയ ഗാസയിലെ ക്രിസ്ത്യൻ ദേവാലയത്തിന് നേരെ ഇസ്രായേൽ ആക്രമണം
ടെൽ അവീവ്:ഗാസക്കെതിരെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഗാസയുടെ അല്‍ നഗരമായ അല്‍സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. അല്‍ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേല്‍ ഷെല്‍ ആക്രമണം നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിനെ ലക്ഷ്യമാക്കി യെമനില്‍ നിന്ന് തൊടുത്ത മിസൈലുകളും ഡ്രോണുകളും തങ്ങളുടെ യുദ്ധക്കപ്പല്‍ നിര്‍വീര്യമാക്കിയതായി അമേരിക്ക അവകാശപ്പെട്ടു. ഇസ്രയേലിനായി കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചതായും അമേരിക്ക വ്യക്തമാക്കി.
Read More » -
തീവ്രവാദ ആക്രമണങ്ങൾ, അക്രമത്തിനും സാധ്യത; വിവിധ രാജ്യങ്ങളിലുള്ള അമേരിക്കൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്
ന്യൂയോർക്ക്: ലോകമെങ്ങുമുള്ള അമേരിക്കൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശവുമായി യു എസ് ഭരണകൂടം. തീവ്രവാദ ആക്രമണങ്ങൾക്കും പ്രകടനങ്ങൾക്കും അക്രമത്തിനും സാധ്യതയുണ്ടെന്നാണ് സ്വന്തം പൗരന്മാർക്ക് അമേരിക്ക നൽകിയിരിക്കുന്ന ജാഗ്രത നിർദ്ദേശം. ലോകമെങ്ങും അമേരിക്കൻ പൗരന്മാർ ജാഗ്രത പുലർത്തണമെന്നും യു എസ് ഭരണകൂടം അറിയിച്ചു. ലോകത്തിൻ്റെ വിവിധ ഇടങ്ങളിൽ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനാൽ വിവിധ രാജ്യങ്ങളിൽ ഉള്ള യു എസ് പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read More » -
നടൻ ആസിഫലിയുടെ ഭാര്യാമാതാവ് മുംതാസ് ആസാദിന്റെ ‘മൈലാഞ്ചി കിസ്സ’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും, മാതാവിന്റെ പുസ്തകം ഏറ്റുവാങ്ങാൻ മകൾ…!
ഓർമകളുടെ വളക്കിലുക്കവുമായി കണ്ണൂർ സ്വദേശിനി മുംതാസ് ആസാദിന്റെ ‘മൈലാഞ്ചി കിസ്സ’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. നവംബർ എട്ടിന് നടി നൈല ഉഷയാണ് പ്രകാശനം നിർവഹിക്കുന്നത്. മുംതാസ് ആസാദിന്റെ മകളും നടൻ ആസിഫലിയുടെ ഭാര്യയുമായ സമ മസ്‌റിൻ പുസ്തകം ഏറ്റുവാങ്ങും. അശ്റഫ് മൈലാഞ്ചി, ജിസ് ജോയ് എന്നിവർ ചേർന്ന് അവതാരിക എഴുതിയ പുസ്തകം കോഴിക്കോട് ലിപി പബ്ലികേഷൻസാണ് പുറത്തിറക്കുന്നത്. ഷാർജ പുസ്തകോത്സവത്തിൽ സ്റ്റാൾ നമ്പർ സെഡ് സി 28 ഹോൾ ഏഴിൽ പുസ്തകം ലഭിക്കും. മുംതാസ് ആസാദിന്റെ രണ്ടാമത്തെ പുസ്തകമാണിത്. ഇവരുടെ ആദ്യപുസ്തകം ‘എന്നും മായാതെ’ 2021ൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ തന്നെയാണ് പുറത്തിറക്കിയത്.
Read More »