NEWSWorld

പാലസ്തീനികൾക്ക് അഭയമേകി ഗാസയിലെ പുരാതന ക്രിസ്ത്യന്‍ പള്ളി

ഗാസ: ഇസ്രയേല്‍ വ്യോമാക്രമണത്തിനിടെ ഗാസ മുനമ്ബില്‍ നിന്ന് പലായനം ചെയ്ത നൂറു കണക്കിന് പലസ്തീൻ മുസ്ലിങ്ങള്‍ അഭയം തേടിയത് പുരാതനമായ ക്രിസ്ത്യന്‍ ദേവാലയത്തില്‍.

ഗാസയിലെ സെന്റ് പോര്‍ഫിറിയസ് ചര്‍ച്ചിലാണ് പലസ്തീനികള്‍ അഭയം തേടിയെത്തിയത്. “ഇന്ന് പകല്‍ ഞങ്ങള്‍ ജീവനോടെയുണ്ട്. ഈ രാത്രി കടക്കുമോ എന്ന് ഉറപ്പില്ല. എന്നാല്‍ ചുറ്റുമുള്ളവര്‍ ഞങ്ങളുടെ വേദന ലഘൂകരിക്കുന്നു”അഭയം തേടിയെത്തിയ വാലാ സോബെ എന്ന പാലസ്തീൻ യുവതി പറഞ്ഞു

ജീവനും കയ്യില്‍ പിടിച്ച്‌ ചര്‍ച്ചിലെത്തിയവരില്‍ പല വിശ്വാസങ്ങള്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്നും  സോബെ  പറഞ്ഞു.

Signature-ad

ആക്രമണത്തില്‍ നിന്ന് ജനങ്ങളെ  സഹായിക്കാൻ 24 മണിക്കൂറും സേവന സന്നദ്ധരായി പള്ളിയില്‍ വൈദികന്മാരുണ്ട്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടേതാണ് സെന്റ് പോര്‍ഫിറിയസ് ദേവാലയം.

1150 നും 1160 നും ഇടയില്‍ നിര്‍മിച്ചതാണ് ഗാസയിലെ സെന്റ് പോര്‍ഫിറിയസ് പള്ളി. അഞ്ചാം നൂറ്റാണ്ടില്‍ ഗാസയില്‍ ജീവിച്ചിരുന്ന ബിഷപ്പിന്റെ പേരാണ് പള്ളിക്ക് നല്‍കിയത്. ഗാസയിലെ പലസ്തീനികള്‍ക്ക് മതഭേദമില്ലാതെ ഈ ദേവാലയം പ്രതിസന്ധി സമയങ്ങളില്‍ ഇതിന് മുൻപും ആശ്വാസം നല്‍കിയിട്ടുണ്ട്.

അതേസമയം ഇസ്രയേല്‍ – ഹമാസ് യുദ്ധം പത്താം ദിവസത്തില്‍ എത്തിപ്പോള്‍, ഇതുവരെ ഇസ്രയേല്‍ മിസൈലുകള്‍ പള്ളിയെ തൊട്ടിട്ടില്ല. എന്നാല്‍ ഇസ്രായേല്‍ പള്ളിയില്‍ ബോംബിടില്ലെന്ന് തനിക്ക് ഉറപ്പില്ലെന്ന് സെന്റ് പോര്‍ഫിറിയസിലെ വൈദികനായ ഫാദര്‍ ഏലിയാസ് പറഞ്ഞു. ഈ ദേവാലയം നൂറുകണക്കിന് സാധാരണക്കാര്‍ക്ക് അഭയം നല്‍കുന്നുവെന്നും ഇത് അവർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.അതിനാൽ തന്നെ പള്ളിയെ തൊടില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: