NEWSWorld

ദുബായിൽ നാല് ഇസ്രയേലികള്‍ക്ക് കുത്തേറ്റെന്ന് വ്യാജവാർത്ത 

ദുബായിൽ നാല് ഇസ്രയേലികള്‍ക്ക് കുത്തേറ്റു എന്ന വാര്‍ത്ത നിഷേധിച്ച്‌ ദുബൈ പൊലീസ്. നാല് ഇസ്രയേലികള്‍ക്ക് കുത്തേറ്റുവെന്നും ഒരാള്‍ അറസ്റ്റിലായെന്നുമാണ് പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വാര്‍ത്ത പ്രചരിച്ചത്.

എക്‌സ് പ്ലാറ്റ്‌ഫോം, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയില്‍ വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയും ട്രെന്‍ഡിങായി മാറുകയും ചെയ്തു. ഇതോടെ പല പ്ലാറ്റ്ഫോമുകളും ബ്രേക്കിങ് ന്യൂസ് എന്ന രീതിയിലും വാര്‍ത്ത പ്രചരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് പൊലീസ് വിശദീകരണവുമായി എത്തിയത്.

Signature-ad

കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും അഭ്യൂഹങ്ങളും തെറ്റിദ്ധാരണ പടര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വ്യാജപ്രചാരണം നടത്തുന്നത് ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്നും ദുബായ് പോലീസ് വ്യക്തമാക്കി.

Back to top button
error: