NEWSWorld

ഹമാസ് തീവ്രവാദ സംഘടനയല്ലെന്ന് തുര്‍ക്കി പ്രസിഡന്റ്

അങ്കാറ: ഹമാസ് തീവ്രവാദ സംഘടനയല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എര്‍ദോഗന്‍. സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിമോചന സംഘമാണ് ഹമാസെന്നും എര്‍ദോഗന്‍ കൂട്ടിച്ചേർത്തു.

സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയായ എകെ പാര്‍ട്ടിയിലെ പാര്‍ലമെന്റ് അംഗങ്ങളുമായി സംസാരിക്കവെയാണ് എര്‍ദോഗന്‍ ഇക്കാര്യം പറഞ്ഞത്.അവര്‍ പലസ്തീനിലെ ജനങ്ങളെയും ഭൂമിയെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് പോരാടുന്നതെന്നും എര്‍ദോഗന്‍ വിശദമാക്കി.

ഹമാസിനെതിരെ ഇസ്രായേലിന്റെ തിരിച്ചടിക്ക് പിന്തുണ നല്‍കിയ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെയും എര്‍ദോഗന്‍ രംഗത്തെത്തി. ഇസ്രായേലിന് വേണ്ടി പാശ്ചാത്യ രാജ്യങ്ങള്‍ കണ്ണീര്‍പൊഴിക്കുന്നത് തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

നേരത്തെ ഇസ്രായേലുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുര്‍ക്കി ആരംഭിച്ചിരുന്നു.എന്നാൽ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇതെല്ലാം തുർക്കി നിർത്തിവച്ചിരിക്കുകയാണ്.ഈയവസരത്തിലായിരുന്നു സ്വന്തം പാർട്ടിയിലെ  പാര്‍ലമെന്റ് അംഗങ്ങളുമായി അദ്ദേഹം സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: