രാജ്യത്തിന് നേരെ ആക്രമണം നടന്നതോടെ ഇസ്രായേൽ മുഖമടച്ച് പ്രഹരിക്കുകയായിരുന്നു.എന്നത്തേ
ഇസ്രായേലിന്റെ ഓരോ ആക്രമണത്തിനും പ്രതികാരമായി ഓരോ ബന്ദികളെ കൊല്ലുമെന്നാണ് ഹമാസ് പ്രഖ്യാപിച്ചിരുന്നത്. മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹമാസിന്റെ ബന്ദികളാണ്. ബന്ദികളെ കൊല്ലുന്നതോടെ ലോകരാജ്യങ്ങള്‍ ഇസ്രായേലിനോട് വെടിനിര്‍ത്തലിന് ആവശ്യപ്പെടുമെന്നാണ് ഹമാസ് ധരിച്ചിരുന്നതും.
എന്നാല്‍ അപ്രതീക്ഷീതമായാണ് പല രാജ്യങ്ങളും ഹമാസിനെതിരെ തിരിഞ്ഞത്. അതുകൊണ്ട് ബന്ദികളെ വെച്ചുള്ള വിലപേശല്‍ വിജയിക്കാതെ പോവുകയും ചെയ്തു. ബന്ദികളെ കൊന്ന് ലോകത്തിന് മുന്നില്‍ ഭീകരത ആവര്‍ത്തിച്ചാല്‍ ഹമാസിന് ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന പിന്‍തുണപോലും നഷ്ടപ്പെടുമെന്ന് അവർക്കറിയാം. അതു കൊണ്ട് ബന്ദികളെ കൊല്ലുകയെന്ന ക്രൂരത ആവര്‍ത്തിക്കന്‍ ഹമാസും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം രണ്ട ബന്ദികളെ വിട്ടയച്ചു കൊണ്ട് ഹമാസ് അവരുടെ വിശ്വാസ്യത ഉയര്‍ത്തി കാട്ടാനുള്ള ശ്രമം നടത്തുകയും ചെയ്തു. 200 ലധികം വരുന്നവര്‍ ഇപ്പോഴും ഹമാസിന്റെ ബന്ദികളായി രഹസ്യ അറകളില്‍ തന്നെ കഴിയുകയാണ്.
അഞ്ഞൂറ് കിലോമീറ്ററിലധികം നീളുന്ന രഹസ്യ തുരങ്കങ്ങള്‍ പാലസ്തീനിലുണ്ടെന്നുതന്നെയാണ് ഇസ്രായേൽ നൽകുന്ന വിവരം.അതിനാലാണ് കനത്ത വ്യോമാക്രമണത്തിനൊപ്പം കരയുദ്ധത്തിനും അവർ തയ്യാറായിരിക്കുന്നത്.
ആദ്യം ബന്ദികളാക്കിയവരെ മോചിപ്പിക്കൂ പിന്നീടാകാം വെടിനിർത്തൽ എന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.സമാനമായ സാഹചര്യമായിരുന്നു കാർഗിൽ യുദ്ധത്തിലേതും.ഇന്ത്യൻ മണ്ണിലേക്ക് നുഴഞ്ഞുകയറിയ പാക്കിസ്ഥാനെതിരെ കർശന നടപടിയാണ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി കൈക്കൊണ്ടത്.ഇന്ത്യൻ സൈന്യം ഓരോ ദിവസവും പാക്കിസ്ഥാൻ സൈന്യത്തിന് കനത്ത ക്ഷതമേൽപ്പിച്ചു മുന്നേറുന്നതിനിടയിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വെടിനിർത്തലിനും സമാധാന ചർച്ചയ്ക്കും ശ്രമമുണ്ടായി.എന്നാൽ ഇന്ത്യയുടെ മണ്ണിൽ നിന്നും ശത്രുക്കളെ ഒഴുപ്പിച്ച ശേഷമാകാം ചർച്ച എന്നായിരുന്നു ബാജ്പേയുടെ നിലപാട്.
അതേസമയം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 5,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.രക്ഷയ്ക്