World

    • ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 50 പേര്‍ കൊല്ലപ്പെട്ടു

      ടെല്‍ അവീവ്: വടക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം. ഗാസയിലെ ജബലിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകളിലാണ് ആക്രമണമുണ്ടായത്. ജബലിയ അഭയാര്‍ത്ഥി ക്യാമ്പ് പൂര്‍ണമായും തകര്‍ന്നു. 150 ഓളം പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 8,525 പേര്‍ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. അതേസമയം വെടിനിര്‍ത്തല്‍ ആവശ്യം തള്ളിയ ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധം ശക്തമാക്കിയിരിക്കുകയാണ്. ഗാസ നഗരത്തില്‍ വരെ എത്തിയ ഇസ്രായേലി യുദ്ധടാങ്കുകള്‍ ഹമാസിന്റെ ഭൂഗര്‍ഭ അറകള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തി. നൂറുകണക്കിന് ഹമാസ് സംഘാംഗങ്ങളെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഒരു ഇസ്രായേലി സൈനികനെ വധിച്ചതായി ഹമാസും അവകാശപ്പെട്ടു.  

      Read More »
    • ഓസ്ട്രേലിയ പിന്മാറി; 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി

      റിയാദ്: 2034-ലെ ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കാനൊരുങ്ങി സൗദി അറേബ്യ. ലോകകപ്പ് വേദിക്കായുള്ള മത്സരത്തില്‍ നിന്ന് ഓസ്ട്രേലിയ പിന്‍വാങ്ങിയതോടെയാണ് സൗദിക്ക് അവസരമൊരുങ്ങിയത്. 2034-ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 ആയിരുന്നു. ചൊവ്വാഴ്ച ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തില്‍നിന്ന് പിന്‍വാങ്ങുന്നതായി ഫുട്ബോള്‍ ഓസ്ട്രേലിയ അറിയിക്കുകയായിരുന്നു. 2034-ലെ ലോകകപ്പിന് പകരം 2026-ലെ വനിതാ ഏഷ്യന്‍ കപ്പിനും 2029-ലെ ക്ലബ്ബ് ലോകകപ്പിനുമുള്ള വേദിക്കായി ശ്രമം നടത്താനാണ് ഫുട്ബോള്‍ ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നതെന്ന് സിഇഒ ജെയിംസ് ജോണ്‍സണ്‍ പറഞ്ഞു. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഏഷ്യ, ഓഷ്യാനിയ മേഖലകളില്‍നിന്നാണ് ഫിഫ ഫുട്ബോള്‍ അസോസിയേഷനുകളെ ക്ഷണിച്ചത്. ഇതിനായി മുന്നോട്ടുവന്നത് ഓസ്ട്രേലിയയും സൗദിയും മാത്രമായിരുന്നു. ഇതോടെയാണ് ഓസ്ട്രേലിയയുടെ പിന്മാറ്റത്തോടെ സൗദിക്ക് നറുക്ക് വീണത്. ഓസ്ട്രേലിയ പിന്‍വാങ്ങിയ സാഹചര്യത്തില്‍ സൗദിയെ പിന്തുണയ്ക്കാനാണ് എഎഫ്സി (ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍) അംഗങ്ങളുടെ തീരുമാനം. വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷത്തെ ഫിഫ കോണ്‍ഗ്രസിലായിരിക്കും ഉണ്ടാകുക.

      Read More »
    • ഉംറക്കെത്തിയ 17 വയസുകാരിയായ മലയാളി പെൺകുട്ടി മക്കയിൽ അന്തരിച്ചു

           ഉംറ കർമത്തിനെത്തിയ മലയാളി പെൺകുട്ടി അന്തരിച്ചു. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശി പടന്നയിൽ അബൂബക്കർ സിദ്ദീക്കിൻ്റെ മകൾ നജാ ഫാത്തിമയാണ് മരിച്ചത്. 17 വയസായിരുന്നു. മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം ഒരു മാസം മുമ്പാണ് നജാ ഉംറക്കെത്തിയത്. ഉംറ കർമങ്ങളും മദീന സന്ദർശവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുവീട്ടിൽ എത്തിയാതായിരുന്നു. ഇവിടെ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുമയ്യാ ബീവിയാണ് മാതാവ്. മുഹമ്മദ് സബീഹ് (റിയാദ്), ആദിൽ ഹസ്സൻ, നിദാ ആയിഷ എന്നിവർ സഹോദരങ്ങളാണ്. ജിദ്ദ കെ.എം.സി.സി വെൽഫയർ വിംങിൻ്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് ഖബർസ്ഥാനിൽ ഖബറടക്കിയതായി ബന്ധുക്കൾ അറിയിച്ചു.

      Read More »
    • വിനോദ സഞ്ചാരികൾക്ക് സന്തോഷ വാർത്ത…! സഞ്ചാരികളുടെ സ്വർഗമായ ഈ രാജ്യത്തേക്ക് ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ പോകാം

           സഞ്ചാരികളുടെ സ്വർഗമാണ് തായ്‌ലൻഡ്. നവംബർ മുതൽ 2024 മെയ് വരെ ഇന്ത്യക്കാർക്ക് തായ്‌ലൻഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. ഇന്ത്യയ്‌ക്കൊപ്പം, തായ്‌വാനിൽ നിന്ന് വരുന്നവർക്കും ഇളവ് ലഭിക്കും. സീസൺ സമയമായതിനാൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാണ് ഈ തീരുമാനമെന്ന് തായ്‌ലൻഡ് ടൂറിസം മേധാവിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിന്നും തായ്‌വാനിൽ നിന്നും വരുന്നവർക്ക് 30 ദിവസത്തേക്ക് തായ്‌ലൻഡിൽ പ്രവേശിക്കാമെന്ന് വക്താവ് ചായ് വാച്ചറോങ്കെ പറഞ്ഞു. ഈ വർഷം തായ്‌ലാൻഡിലേക്ക് ഇതുവരെ മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഏകദേശം 28 ദശലക്ഷം വിനോദസഞ്ചാരികളെയാണ് തായ്‌ലൻഡ് ലക്ഷ്യമിടുന്നത്. നേരത്തെ ശ്രീലങ്കയും ഇന്ത്യക്കാർക്ക് വിസ ഇളവ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ സെപ്റ്റംബറിൽ തായ്‌ലൻഡ് ചൈനീസ് വിനോദസഞ്ചാരികൾക്കുള്ള വിസ നിബന്ധനകൾ നിർത്തലാക്കിയിരുന്നു. സർക്കാരിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജനുവരി മുതൽ ഒക്ടോബർ 29 വരെ 22 ദശലക്ഷം വിനോദസഞ്ചാരികൾ തായ്‌ലൻഡിൽ എത്തിയിട്ടുണ്ട്, ഇത്…

      Read More »
    • ചൈനീസ് ഓണ്‍ലൈന്‍ മാപ്പുകളില്‍നിന്ന് ഇസ്രായേല്‍ പുറത്തെന്ന് റിപ്പോര്‍ട്ട്

      ബെയ്ജിങ്: ചൈനയിലെ മുന്‍നിര ഡിജിറ്റല്‍ മാപ്പുകളില്‍നിന്ന് ഇസ്രായേലിനെ നീക്കംചെയ്തതായി റിപ്പോര്‍ട്ട്. ബഹുരാഷ്ട്ര ചൈനീസ് ടെക് കമ്പനികളായ ആലിബാബയുടെയും ബായ്ഡുവുമാണ് തങ്ങളുടെ ഓണ്‍ലൈന്‍ മാപ്പുകളില്‍നിന്ന് ഇസ്രായേലിനെ വെട്ടിയതെന്ന് ‘വാള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്രതലത്തില്‍ പൊതുവെ അംഗീകരിക്കപ്പെട്ട ഇസ്രായേല്‍ അതിര്‍ത്തികളും പലസ്തീന്‍ പ്രദേശങ്ങളും പ്രധാന നഗരങ്ങളും മാപ്പിലുണ്ടെങ്കിലും രാജ്യത്തിന്റെ പേര് വ്യക്തമാക്കുന്നില്ല. ആലിബാബയുടെ ‘അമാപ്പ്’ എന്ന ആപ്പില്‍ ലക്സംബര്‍ഗ് ഉള്‍പ്പെടെയുള്ള ചെറിയ രാജ്യങ്ങളുടെ പേരുപോലും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പുകളില്‍നിന്ന് ചൈനീസ് പേര് ഒഴിവാക്കിയത് പുതിയ നീക്കമാണോ എന്നു വ്യക്തമല്ല. എന്നാല്‍, യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പുകളില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ തലപൊക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പുതിയ വിവാദത്തില്‍ ആലിബാബയും ബായ്ഡുവും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുതിയ പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ ചൈന, പലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ചിരുന്നു. മാവോ സേതൂങ്ങിന്റെ കാലം മുതല്‍ തുടരുന്ന നിലപാടാണ് ചൈന ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. ദ്വിരാഷ്ട്രമാണ് പരിഹാരമെന്നും അതിനുള്ള നടപടികളുണ്ടായാല്‍ പ്രശ്നം ഉടനടി അവസാനിപ്പിക്കാനാകുമെന്നും അടുത്തിടെ…

      Read More »
    • അനധികൃത കുടിയേറ്റക്കാരോട് പാകിസ്താ​ന്റെ കടക്ക് പുറത്ത്! വ്യക്തമായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള അന്ത്യ ശാസനം നാളെ അവസാനിക്കും; അഫ്ഗാൻ അതിർത്തിയിൽ ജനപ്രവാഹം

      കറാച്ചി: വ്യക്തമായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത അഭയാർത്ഥികൾക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള പാകിസ്താന്റെ അന്ത്യ ശാസനം നാളെ അവസാനിക്കും. ഇതോടെ താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങേണ്ടി വരിക 1.7 മില്യൺ ആളുകൾക്കെന്ന് റിപ്പോർട്ട്. പാകിസ്താന്റേതായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത ഇതര രാജ്യക്കാർ രാജ്യം വിടണമെന്നാണ് പാക് സർക്കാർ വിശദമാക്കിയിട്ടുള്ളത്. പാകിസ്ഥാനിൽ ജനിച്ച് വളരുകയും എന്നാൽ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത അഫ്ഗാൻ സ്വദേശികൾ അടക്കമാണ് നിലവിൽ രാജ്യം വിടേണ്ടി വരുന്നത്. ഇവരിൽ പാകിസ്താൻ സ്വദേശിയെ വിവാഹം ചെയ്ത് കുട്ടികൾ അടക്കമുള്ളവരുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് വിശദമാക്കുന്നത്. ഏകദേശം 60000ൽ അധികം ആളുകൾ ഇതിനോടകം രാജ്യത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാൻ വിശദമാക്കുന്നത്. സെപ്തംബർ 23നും ഒക്ടോബർ 22നും ഇടയിലാണ് ഇത്രയധികം പേർ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെത്തിയെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. ഒക്ടോബർ 4നാണ് അനധികൃത കുടിയേറ്റക്കാരോട് മടങ്ങിപ്പോകണമെന്ന് പാകിസ്താൻ നിർദേശം നൽകിയത്. സാധാരണ നിലയിലക്കാൾ മൂന്നിരട്ടിയായാണ് ആളുകൾ ഇപ്പോൾ മടങ്ങുന്നതെന്നാണ് താലിബാൻ വക്താവ് വിശദമാക്കുന്നത്.…

      Read More »
    • കാടത്തം ഒഴിയുന്നില്ല; ഹമാസ് നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ യുവതിയുടെ മൃതദേഹം കണ്ടെത്തി

      ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഹമാസ് നഗ്നയാക്കി ട്രക്കില്‍ കൊണ്ടുപോയ ജര്‍മൻ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഷാനി ലൂക്ക് (23) എന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ മൃതദേഹം ഗാസയില്‍ ഇസ്രയേല്‍ സെെന്യം കണ്ടെത്തിയതായി കുടുംബം അറിയിച്ചു. ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിലാണ് ഷാനി ലൂക്കിനെ ബന്ദിയാക്കുന്നത്. യുവതിയെ നഗ്നയാക്കിയ നിലയില്‍ ട്രക്കില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഷാനി ലൂക്ക് അടക്കമുള്ളവര്‍ക്ക് നേരെ ഹമാസിന്റെ ആക്രമണമുണ്ടായത്.

      Read More »
    • ഹിജാബ് ധരിക്കാതെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തി; ഇറാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തക നസ്‌റിൻ സുതൂദ അറസ്റ്റിൽ

      ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ പൊതു സ്ഥലത്ത് എത്തിയതിന് ഇറാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസിന്റെ പീഡനം നേരിട്ട് മെട്രോ ട്രെയിനില്‍ കുഴഞ്ഞുവീഴുകയും തുടർന്ന് ആശുപത്രിയില്‍ മരിക്കുകയും ചെയ്ത അര്‍മിത ഗൊരാവന്ദിന്റെ (16) സംസ്‌കാര ചടങ്ങില്‍ ഹിജാബ് ധരിക്കാതെ പങ്കെടുത്ത പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക നസ്‌റിൻ സുതൂദയാണ് (60) അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് നടന്ന അര്‍മിതയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ അറസ്റ്റിലായതായും സൂചനയുണ്ട്. നസ്‌റിൻ 2011ല്‍ ‘പെൻ അമേരിക്ക’യുടെ പുരസ്‌കാരം നേടിയിട്ടുണ്ട്. മനുഷ്യാവകാശത്തിനുള്ള 2012ലെ യൂറോപ്യൻ പാര്‍ലമെന്റിന്റെ സഖാറോവ് ബഹുമതിയും നസ്‌റിനായിരുന്നു. ഈ മാസം ഒന്നിനാണ് അര്‍മിത മെട്രോ ട്രെയിനില്‍ കൂട്ടുകാര്‍ക്കൊപ്പം സഞ്ചരിക്കുമ്ബോള്‍ കുഴഞ്ഞുവീണത്. ആശുപത്രിയില്‍ പ്രവേശിച്ച പെണ്‍കുട്ടിക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചു. കഴിഞ്ഞദിവസം മരിച്ചു.

      Read More »
    • ആധുനിക കാലത്തെ നാസികളാണ് ഹമാസെന്ന് ഇസ്രായേൽ

      ന്യൂയോര്‍ക്ക്: ആധുനിക കാലത്തെ നാസികളാണ് ഹമാസെന്ന് ഐക്യരാഷ്‌ട്രസഭയിൽ ഇസ്രായേൽ. ഇസ്രായേലിന്റെ  പ്രതിനിധി ഗിലാദ് എര്‍ദാൻ ആണ് ഐക്യരാഷ്ട്ര സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. സംഘര്‍ഷത്തിന് പരിഹാരം കാണാനല്ല ഹമാസ് ഭീകരര്‍ ശ്രമിക്കുന്നതെന്നും ജൂതന്മാരെ ഉന്മൂലനം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നും ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഗിലാദ് എര്‍ദാൻ പറഞ്ഞു. ഹമാസ് എന്നാല്‍ മോഡേണ്‍ ഡേ നാസികളാണ്. മനുഷ്യത്വരഹിതമായ ആക്രമണങ്ങളും വംശഹത്യ ലക്ഷ്യമിടുന്ന ആശയധാരയുമാണ് ഹമാസിന്റേത്. സംഘര്‍ഷത്തിന് പരിഹാരം കാണുകയെന്നത് ഒരിക്കലും ഹമാസിന്റെ ലക്ഷ്യങ്ങളില്‍ ഇല്ല. അവര്‍ ഒരിക്കലും ആശയവിനിമയത്തിലോ ചര്‍ച്ചയിലോ താത്പര്യപ്പെടുന്നില്ല. ഹമാസിന് താത്പര്യമുള്ള ഒരേയൊരു കാര്യം ജൂതരെ നാമാവശേഷമാക്കുകയെന്ന ചിന്ത മാത്രമാണ്. കഴിഞ്ഞ 16 വര്‍ഷമായി പാലസ്തീനികളെ ചൂഷണം ചെയ്യുകയാണ് ഹമാസ്. 2007ല്‍ ഗാസയുടെ അധികാരം പിടിച്ചെടുക്കുമ്ബോള്‍ ഹമാസ് കൊന്നൊടുക്കിയത് നൂറുകണക്കിന് പാലസ്തീനികളെയായിരുന്നുവെന്നും ഗിലാദ് എര്‍ദാൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 16 വര്‍ഷം ഗാസ ഭരിച്ചവരാണ് ഹമാസ് നാസികള്‍. പാലസ്തീനികളെ ചൂഷണം ചെയ്തും എതിര്‍ക്കുന്ന ഓരോരുത്തരെയും വെട്ടിയരിഞ്ഞും 16 വര്‍ഷം അവര്‍ ഗാസയില്‍…

      Read More »
    • ഗാസയില്‍ പട്ടണി രൂക്ഷം; യു.എന്‍. സംഭരണശാലകള്‍ ജനം കൈയേറി

      ടെല്‍ അവീവ്: ഇസ്രായേല്‍ ആക്രമണം രൂക്ഷമായ ഗാസയില്‍ പട്ടിണി രൂക്ഷമായി. ഐക്യരാഷ്ട്രസഭയുടെ സംഭരണശാലകളില്‍ അതിക്രമിച്ചു കയറിയ ജനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ എടുത്തുകൊണ്ടുപോയി. ഗാസ സിറ്റി, ഖാന്‍ യൂനിസ് തുടങ്ങിയ നഗരങ്ങളിലെ യു.എന്‍ സംഭരണശാലകളില്‍ കയറിയ ആയിരങ്ങളാണ് ധാന്യപ്പൊടികള്‍ ഉള്‍പ്പെടെയുള്ളവ ചാക്കോടെ എടുത്തുകൊണ്ടുപോയത്. ഗാസയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഭക്ഷണസാധനങ്ങള്‍ തീര്‍ന്നതിനാല്‍ മിക്ക ആളുകളും പട്ടിണിയിലാണ്. ഇസ്രായേലിന്റെ ഉപരോധം മൂന്നാഴ്ച പിന്നിടുന്ന സാഹചര്യത്തില്‍ ഗാസയിലെ ജനങ്ങളില്‍ നിരാശ വളരുന്നുവെന്നും ക്രമസമാധാനനില തകരുമെന്നും യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍ മാത്രമല്ല സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ സാനിറ്ററി പാഡുകള്‍ വരെയില്ലാത്തതിനാല്‍ വലിയ ദുരിതത്തിലാണ് ഗാസക്കാര്‍. അതിനിടെ, ഇസ്രായേല്‍ തിരിച്ചടിയില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 8,000 കടന്നിരിക്കുകയാണ്. ഒക്‌ടോബര്‍ ഏഴ് ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് യു.എസ് ഉള്‍പ്പെടെ ലോകരാജ്യങ്ങളുടെ പിന്തുണയുണ്ട്. ഹമാസ് ഭീകരര്‍ ഒളിച്ചിരിക്കുന്ന ഗസയിലെ ക്രിസ്ത്യന്‍ സാംസ്‌കാരിക കേന്ദ്രവും സ്‌കൂളും ആക്രമിക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.  

      Read More »
    Back to top button
    error: