NEWSWorld

ആധുനിക കാലത്തെ നാസികളാണ് ഹമാസെന്ന് ഇസ്രായേൽ

ന്യൂയോര്‍ക്ക്: ആധുനിക കാലത്തെ നാസികളാണ് ഹമാസെന്ന് ഐക്യരാഷ്‌ട്രസഭയിൽ ഇസ്രായേൽ. ഇസ്രായേലിന്റെ  പ്രതിനിധി ഗിലാദ് എര്‍ദാൻ ആണ് ഐക്യരാഷ്ട്ര സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

സംഘര്‍ഷത്തിന് പരിഹാരം കാണാനല്ല ഹമാസ് ഭീകരര്‍ ശ്രമിക്കുന്നതെന്നും ജൂതന്മാരെ ഉന്മൂലനം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നും ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഗിലാദ് എര്‍ദാൻ പറഞ്ഞു.

Signature-ad

ഹമാസ് എന്നാല്‍ മോഡേണ്‍ ഡേ നാസികളാണ്. മനുഷ്യത്വരഹിതമായ ആക്രമണങ്ങളും വംശഹത്യ ലക്ഷ്യമിടുന്ന ആശയധാരയുമാണ് ഹമാസിന്റേത്. സംഘര്‍ഷത്തിന് പരിഹാരം കാണുകയെന്നത് ഒരിക്കലും ഹമാസിന്റെ ലക്ഷ്യങ്ങളില്‍ ഇല്ല. അവര്‍ ഒരിക്കലും ആശയവിനിമയത്തിലോ ചര്‍ച്ചയിലോ താത്പര്യപ്പെടുന്നില്ല. ഹമാസിന് താത്പര്യമുള്ള ഒരേയൊരു കാര്യം ജൂതരെ നാമാവശേഷമാക്കുകയെന്ന ചിന്ത മാത്രമാണ്.

കഴിഞ്ഞ 16 വര്‍ഷമായി പാലസ്തീനികളെ ചൂഷണം ചെയ്യുകയാണ് ഹമാസ്. 2007ല്‍ ഗാസയുടെ അധികാരം പിടിച്ചെടുക്കുമ്ബോള്‍ ഹമാസ് കൊന്നൊടുക്കിയത് നൂറുകണക്കിന് പാലസ്തീനികളെയായിരുന്നുവെന്നും ഗിലാദ് എര്‍ദാൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 16 വര്‍ഷം ഗാസ ഭരിച്ചവരാണ് ഹമാസ് നാസികള്‍. പാലസ്തീനികളെ ചൂഷണം ചെയ്തും എതിര്‍ക്കുന്ന ഓരോരുത്തരെയും വെട്ടിയരിഞ്ഞും 16 വര്‍ഷം അവര്‍ ഗാസയില്‍ തുടര്‍ന്നു. 2007ല്‍ ഗാസ കൈയടക്കുമ്ബോള്‍ നൂറുകണക്കിന് പാലസ്തീനികളെ വകവരുത്തിയായിരുന്നു  ഹമാസ് അധികാരത്തിലേറിയത്. സ്‌കൂളിന് സമീപം മിസൈല്‍ ലോഞ്ചറുകള്‍ നിര്‍മ്മിച്ചും ആശുപത്രികള്‍ക്ക് താഴെ ബങ്കറുകളില്‍ ഒളിച്ചും ഓരോ പാലസ്തീനിയെയും മനുഷ്യകവചമായി ഉപയോഗിച്ച്‌ അവര്‍ മുന്നേറി. ഞങ്ങള്‍ ഏതുതരത്തില്‍ ഇതിനോട് പ്രതികരിക്കണമെന്നാണ് നിങ്ങള്‍ പറയുന്നതെന്നും ഗിലാദ് എര്‍ദാൻ ചോദിച്ചു.

ഹമാസ് നേതാക്കള്‍ ദോഹയിലും ഇസ്താംബൂളിലും ആഡംബര ജീവിതം നയിക്കുകയാണ്. അവര്‍ ഒരിക്കലും ഗാസ മുനമ്ബില്‍ വസിക്കാറില്ല. അവരുടെ ജനങ്ങള്‍ ദാരിദ്ര്യത്തില്‍ തന്നെ കഴിയുന്നു. ഹമാസും ഐഎസ്‌ഐഎസും പോലെയുള്ള ഭീകരസംഘടനകള്‍ ആശുപത്രികള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുകയാണ്. ഷിഫ ഹോസ്പിറ്റല്‍ ഇതിന് ഉദാഹരണമാണ്. ഹമാസിന്റെ കമാൻഡ് സെന്ററാണതെന്നും ഗിലാദ് എര്‍ദാൻ ചൂണ്ടിക്കാട്ടി.

Back to top button
error: