NEWSWorld

ഹിജാബ് ധരിക്കാതെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തി; ഇറാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തക നസ്‌റിൻ സുതൂദ അറസ്റ്റിൽ

ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ പൊതു സ്ഥലത്ത് എത്തിയതിന് ഇറാനില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍.

ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസിന്റെ പീഡനം നേരിട്ട് മെട്രോ ട്രെയിനില്‍ കുഴഞ്ഞുവീഴുകയും തുടർന്ന് ആശുപത്രിയില്‍ മരിക്കുകയും ചെയ്ത അര്‍മിത ഗൊരാവന്ദിന്റെ (16) സംസ്‌കാര ചടങ്ങില്‍ ഹിജാബ് ധരിക്കാതെ പങ്കെടുത്ത പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക നസ്‌റിൻ സുതൂദയാണ് (60) അറസ്റ്റിലായത്.

Signature-ad

ഞായറാഴ്ച വൈകിട്ട് നടന്ന അര്‍മിതയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ അറസ്റ്റിലായതായും സൂചനയുണ്ട്.

നസ്‌റിൻ 2011ല്‍ ‘പെൻ അമേരിക്ക’യുടെ പുരസ്‌കാരം നേടിയിട്ടുണ്ട്. മനുഷ്യാവകാശത്തിനുള്ള 2012ലെ യൂറോപ്യൻ പാര്‍ലമെന്റിന്റെ സഖാറോവ് ബഹുമതിയും നസ്‌റിനായിരുന്നു. ഈ മാസം ഒന്നിനാണ് അര്‍മിത മെട്രോ ട്രെയിനില്‍ കൂട്ടുകാര്‍ക്കൊപ്പം സഞ്ചരിക്കുമ്ബോള്‍ കുഴഞ്ഞുവീണത്. ആശുപത്രിയില്‍ പ്രവേശിച്ച പെണ്‍കുട്ടിക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചു. കഴിഞ്ഞദിവസം മരിച്ചു.

Back to top button
error: