World
-
ഹമാസ് തീവ്രവാദികള്‍ക്കെതിരെ തുടരുന്ന യുദ്ധത്തില്‍ വീരരമൃത്യു വരിച്ചരില്‍ ഇന്ത്യൻ വംശജനായ സൈനികനും
ഡിമോണ:ഹമാസ് തീവ്രവാദികള്‍ക്കെതിരെ തുടരുന്ന യുദ്ധത്തില്‍ വീരരമൃത്യു വരിച്ചവരിൽ ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികനും. തെക്കൻ ഇസ്രായേലി പട്ടണമായ ഡിമോണയുടെ മേയറാണ് വിവരം പങ്ക് വച്ചത്. ഹലേല്‍ സോളമൻ(20) എന്ന സൈനികനാണ് മരിച്ചത്.ഇസ്രായേലിന്റെ തെക്ക് ഭാഗത്തുള്ള ഒരു പട്ടണമാണ് ഡിമോണ, ഇസ്രായേലിന്റെ ആണവ റിയാക്ടറായി അറിയപ്പെട്ടിരുന്ന ഈ നഗരം “മിനി ഇന്ത്യ” എന്ന് പേരിലും അറിയപ്പെടുന്നുണ്ട്, ഇന്ത്യയില്‍ നിന്നുള്ള ജൂതന്മാര്‍ ഈ നഗരത്തിലാണ് കൂടുതലായും തിങ്ങിപ്പാര്‍ക്കുന്നത്. അതേസമയം ഹമാസുമായുള്ള യുദ്ധത്തില്‍ ഇതുവരെ 11 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
Read More » -
ഹമാസിന്റെ ഒളിത്താവളങ്ങൾ തകർത്ത് ഇസ്രായേല്‍ സൈന്യം
ഗാസ: ഒറ്റരാത്രികൊണ്ട് വടക്കൻ ഗാസ മുനമ്ബിലേക്ക് ഇടിച്ചു കയറി കനത്ത നാശം വിതച്ച് ഇസ്രായേൽ സേന. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഹമാസ് ഭീകരരുമായി നിരവധി തവണ ഏറ്റുമുട്ടിയെന്നും ഡസൻ കണക്കിന് ഹമാസ്തീവ്രവാദികളെ വധിച്ചെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ ഒളിത്താവളങ്ങളും ഇസ്രായേല്‍ സൈന്യം തകര്‍ത്തു. ഇതിനിടെ സൈന്യം മൂന്ന് വശത്ത് നിന്നും ഗാസയിലേക്ക് കടക്കുകയാണ്. ഇത് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. വടക്കന്‍ ഗാസയിലും തെക്കന്‍ ഗാസയിലും ഇസ്രായേലി സൈനിക വാഹനങ്ങള്‍ മുന്നേറുന്നത് ദൃശ്യങ്ങളില്‍ കാണാം. ഗാസയിലെ 600-ലധികം ഹമാസ് താവളങ്ങള്‍ ഇസ്രായേല്‍ കര ആക്രമണത്തില്‍ തകര്‍ത്തിട്ടുണ്ട്. ഗാസ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഇസ്രയേലി ടാങ്കുകള്‍ ഉണ്ടെന്നും വടക്കൻ ഗാസയെ തെക്ക് ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡ് തടഞ്ഞതായും റിപ്പോർട്ടുണ്ട്. സൈന്യം ഗ്രൗണ്ട് ഓപ്പറേഷൻ ശക്തമാക്കിയതോടെ കഴിഞ്ഞ ദിവസം ഹമാസിന്റെ തുരങ്കങ്ങൾക്കു നേരെയും ആക്രമണം ഉണ്ടായി.ഏകദേശം മുന്നൂറോളം പേർ ഇവിടെ കൊല്ലപ്പെട്ടതായാണ് സൂചന. ഇന്‍ഫന്‍ട്രി, ആര്‍മര്‍ഡ് കോര്‍പ്‌സ്,…
Read More » -
അമേരിക്ക എന്തിന് ഇസ്രയേലിന് ഇത്ര പിൻതുണ നൽകുന്നു ? യുഎന്നിൽ പോലും ഇസ്രയേലിനെതിരായ ഒരു നീക്കവും വിജയിക്കാത്തതിന് പിന്നിലെന്ത്? പരിശോധിക്കാം…
യുദ്ധത്തിൽ ഇസ്രയേലിന് ഏറ്റവും വലിയ പിന്തുണ നൽകുന്നത് അമേരിക്കയാണ്. ഒക്ടോബർ ഏഴ് ആക്രമണത്തിന് ശേഷം പ്രസിഡന്റ് ജോ ബൈഡൻ തന്നെ ടെൽ അവീവിൽ നേരിട്ടെത്തി പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. യു എൻ രക്ഷാ കൗൺസിലിൽ ഇസ്രയേലിനെതിരായ ഒരു നീക്കവും വിജയിക്കാത്തതിന് പിന്നിലും മറ്റാരുമല്ല. അമേരിക്കയുടെ ഒറ്റ വീറ്റോയാണ് യു എൻ രക്ഷാ കൗൺസിലിൽ ഇസ്രയേലിനെ രക്ഷിച്ചെടുത്തത്. എന്താണ് ഇതിന് കാരണം? അത് പരിശോധിക്കാം. അമേരിക്കയുടെ ഏറ്റവും വലിയ സഖ്യകക്ഷികളിൽ ഒന്ന് ഇസ്രയേൽ എന്നതിൽ ആർക്കും തർക്കം ഉണ്ടാകാനിടയില്ല. ചെറിയ ഒരു കണക്ക് കേട്ടാൽ സംശയം ഉള്ളവർക്കും അത് ക്ലിയറാകും. അമേരിക്ക വിദേശ രാജ്യങ്ങൾക്ക് നൽകുന്ന സഹായത്തിന്റെ 5 ശതമാനവും പോകുന്നത് ഇസ്രയേലിലേക്കാണ്. അതായത് ലോക ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ പത്തിലൊന്ന് മാത്രം വരുന്ന ഇസ്രയേലിനാണ് എല്ലാ വർഷവും സഹായം ഒഴുകുന്നത്. അത് പ്രതിരോധ, അടിസ്ഥാന വികസന, നയതന്ത്ര തലത്തിലേക്ക് നീളും. ഈ സഹായത്തിൻ്റെ കാരണം നോക്കിപ്പോയാൽ അൽപം സങ്കീർണമാണെന്ന് കാണാം.…
Read More » -
2034 ഫുട്‌ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെ; ഉറപ്പിച്ച് ഫിഫ പ്രസിഡന്റ്
റിയാദ്: 2034ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ച് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫന്റീനോ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇന്‍ഫന്റീനോ ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തില്‍നിന്ന് ഓസ്‌ട്രേലിയ പിന്മാറിയിരുന്നു. ഇതോടെ സൗദി ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഫിഫ പ്രസിഡന്റിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ”ഫിഫ ലോകകപ്പിന്റെ അടുത്ത പതിപ്പ് 2026ല്‍ വടക്കേ അമേരിക്കന്‍ രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ, യുഎസ് എന്നിവിടങ്ങളില്‍ നടക്കും. 2030ല്‍ ആഫ്രിക്കയിലും (മൊറോക്കോ) യൂറോപ്പിലുമായി (പോര്‍ച്ചുഗല്‍, സ്‌പെയിന്‍) ലോകകപ്പ് അരങ്ങേറും. ഇതിന്റെ ഭാഗമായുള്ള പ്രദര്‍ശന മത്സരങ്ങള്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റിന, പാരഗ്വായ്, യുറഗ്വായ് എന്നിവടങ്ങിലും നടക്കും. 2034ല്‍ ഏഷ്യയില്‍ നടക്കുന്ന ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. മൂന്നു പതിപ്പുകള്‍, അഞ്ച് ഭൂഖണ്ഡങ്ങള്‍, മത്സരങ്ങള്‍ക്ക് വേദിയാകാന്‍ പത്ത് രാജ്യങ്ങള്‍ അത് ഫുട്‌ബോളിനെ അക്ഷരാര്‍ഥത്തില്‍ ആഗോള കായികയിനമാക്കുന്നു” ഇന്‍ഫന്റീനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വേദികള്‍ക്ക് ഫിഫ കൗണ്‍സില്‍…
Read More » -
ഹമാസ് ടണലുകളിൽ കടന്നു കയറി ഇസ്രായേൽ സേന; കൂട്ടക്കൊല
ടെല്‍ അവീവ്: ഗാസയിലെ ഭൂഗര്‍ഭ ടണലുകള്‍ ആക്രമിച്ച് ഇസ്രയേല്‍ കരസേന. ടണലുകളില്‍ കടന്നുകയറിയ സേന മുന്നൂറോളം ഹമാസ് പ്രവര്‍ത്തകരെ വധിച്ചതായാണ് വിവരം.രണ്ട് ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ സർവ്വ സൈനിക സംവിധാനങ്ങളും തകര്‍ത്താണ് ഇസ്രായേൽ സേനയുടെ മുന്നേറ്റം. ഹമാസ് സായുധ ഗ്രൂപ്പായ അല്‍ ഖസാം ബ്രിഗേഡിലെ ആളുകളാണ് കൊല്ലപ്പെട്ടത്. മുന്നൂറിലേറെ ആളുകൾ കൊല്ലപ്പെട്ടതായും ഒട്ടേറെ പേർക്ക് ഗുരുതര പരിക്കേറ്റതായുമാണ് വിവരം. കരയുദ്ധം അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ വടക്കൻ ഗാസയില്‍ ഹമാസിന് കനത്ത ആള്‍നാശമാണുണ്ടായിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ ഗാസയില്‍ കര, കടല്‍, വ്യോമ ആക്രമണങ്ങളിലൂടെ ഹമാസിന്റെ ആന്റി – ടാങ്ക് മിസൈലുകളും റോക്കറ്റ് ലോഞ്ച് പോസ്റ്റുമടക്കം 500 ലേറെ കേന്ദ്രങ്ങള്‍ ഇസ്രായേൽ സേന തകര്‍ത്തിട്ടുമുണ്ട്. ഗാസയില്‍ വെടിനിറുത്തല്‍ സാദ്ധ്യമല്ലെന്നും ഇത് യുദ്ധത്തിനുള്ള സമയമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ സേന ഹമാസ് ടണലുകളിലേക്ക് കടന്നുകയറിയത്. ഹമാസ് ബന്ദിയാക്കിയ ഓറി മെഗിഡിഷ് എന്ന സൈനിക ഉദ്യോഗസ്ഥയെ സൈന്യം രക്ഷിക്കുകയും ചെയ്തു ഒക്ടോബർ…
Read More » -
ഗാസയിലെ ആക്രമണണം; ഇസ്രായേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് ബൊളീവിയ
ലാപാസ്: ഗാസയിലെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. ഗാസയിലെ ആക്രമണങ്ങളില്‍ ഇസ്രായേല്‍ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്‍ക്കാര്‍ അറിയിച്ചു. ബൊളീവിയ ‘ഗാസയില്‍ നടക്കുന്ന ആക്രമണാത്മകവും ആനുപാതികമല്ലാത്തതുമായ ഇസ്രായേലി സൈനിക ആക്രമണത്തെ എതിര്‍ത്തും അപലപിച്ചും ഇസ്രായേലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചു,’ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രെഡി മാമണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത മാമണി ഭക്ഷണം, വെള്ളം, ജീവിതത്തിന് ആവശ്യമായ മറ്റ് ഘടകങ്ങള്‍ എന്നിവയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതയ്ക്കെതിരെ ഗാസയില്‍ നടക്കുന്ന മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളെ പരിഗണിച്ചാണഅ വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് ഇടക്കാല വിദേശകാര്യ മന്ത്രി മരിയ നെല പ്രദ പറഞ്ഞു. ഇതിനോട് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഗാസയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളിവീയ. ഗാസയിലെ ഇസ്രായേല്‍ നടപടികളില്‍ പ്രതിഷേധിച്ച് 2009ല്‍ ഇടതുപക്ഷ പ്രസിഡന്റ് ഇവോ മൊറേല്‍സിന്റെ…
Read More » -
ഇസ്രായേലിനെതിരെ അടിയന്തര യോഗം ചേരാൻ അറബ് ലീഗ് രാജ്യങ്ങൾ
റിയാദ്:ഇസ്രായേലിനെതിരെ അറബ് ലീഗ് രാജ്യങ്ങളുടെ അടിയന്തര യോഗം. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം യുദ്ധസമാനമാകുന്ന സാഹചര്യത്തില്‍ നവംബര്‍11ന് സൗദി അറേബ്യയിലെ റിയാദിലാണ് അറബ് ലീഗ് യോഗം ചേരുന്നത്. ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങള്‍ മുൻനിര്‍ത്തി പലസ്തീനില്‍നിന്നും സൗദിയില്‍ നിന്നുമുള്ള പ്രത്യേക അഭ്യര്‍ഥന കണക്കിലെടുത്താണ് അടിയന്തരയോഗം ചേരുന്നതെന്ന് അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയറ്റ് അറിയിച്ചു. ഗാസാ മുനമ്ബില്‍ പലസ്തീൻ ജനതയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ഇരുകൂട്ടരും കത്തിലൂടെ ആവശ്യപ്പെട്ടത്. പലസ്തീൻ, സൗദി മെമ്മോറാണ്ടം അറബ് അംഗരാജ്യങ്ങള്‍ക്കു കൈമാറിയതായി അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അംബാസഡര്‍ ഹൊസാം സാക്കി പറഞ്ഞു.
Read More » -
ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിമാനയാത്ര നിരക്ക് വര്‍ധന: നടപടി സ്വീകരിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിമാനയാത്ര നിരക്ക് വര്‍ധന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ കേരള സര്‍ക്കാരിന് ഹൈകോടതിയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരില്‍ ഈ ആവശ്യം ഉന്നയിക്കാത്തത് പരാമര്‍ശിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. ഹര്‍ജിയില്‍ സര്‍ക്കാരിനെ സ്വമേധയാ കക്ഷിചേര്‍ത്ത് വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി നല്‍കാത്തതും കോടതി വ്യക്തമാക്കി. വിമാനയാത്ര നിരക്ക് വര്‍ധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിദേശ വ്യവസായിയും സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ കെ സൈനുല്‍ ആബിദീന്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. യാത്രാനിരക്ക് നിയന്ത്രണ ആവശ്യം അടിയന്തരമായി കേന്ദ്രത്തിന് മുന്നില്‍ ഉന്നയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഹർജി 10 ദിവസത്തിനുശേഷം പരിഗണിക്കാന്‍ മാറ്റി.
Read More » -
ദുബൈ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത: വികസന വിപ്ലവമായി മെട്രോയിൽ 30 കിലോമീറ്റർ നീളമുള്ള ബ്ലൂ ലൈൻ കൂടി വരുന്നു
ദുബൈ: മെട്രോയിൽ 30 കിലോമീറ്റർ നീളമുള്ള ബ്ലൂ ലൈൻ കൂടി ഉൾപ്പെടുത്തുന്നു. ദുബൈ നഗരത്തിലെ പുതിയ പാതയുടെ രൂപകൽപനയ്ക്കും നിർമാണത്തിനുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അടുത്തിടെ പുറത്തിറക്കിയ ടെൻന്ററിന്റെ അടിസ്ഥാനത്തിലാണ്, ദുബൈ മെട്രോ ബ്ലൂ ലൈൻ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന വാർത്ത ശ്രദ്ധേയമാകുന്നത്. ബ്ലൂലൈൻ എന്ന് വിളിക്കുന്ന പുതിയ 30 കിലോമീറ്റർ ട്രാക്കാണ് ദുബൈ മെട്രോയിൽ ചേർക്കുന്നത് എന്ന് ടെൻഡറിൽ നിന്നും വ്യക്തമാണ്. ദുബൈയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക, നഗര വളർച്ചയെ നേരിടാൻ ലക്ഷ്യമിടുന്ന ബ്ലൂ ലൈൻ നിലവിലുള്ള റെഡ്, ഗ്രീൻ മെട്രോ ലൈനുകൾക്കിടയിൽ ഒരു ലിങ്ക് നൽകും. ഇതിന്റെ മൊത്തം നീളത്തിന്റെ 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ ഉയരത്തിലും ആയിരിക്കും. ബ്ലൂ ലൈനിൽ 14 സ്റ്റേഷനുകൾ ഉണ്ടാകും. റെഡ്, ഗ്രീൻ ലൈനുകളിലായി നിലവിൽ 53 സ്റ്റേഷനുകളുണ്ട്. ഇത് റെഡ് ലൈനിലെ ജബൽ അലി സ്റ്റേഷൻ മുതൽ ദുബൈ എക്‌സ്‌പോ സിറ്റി വരെയാണ്. പദ്ധതിയുടെ സമൂലമായ റൂട്ട്, ചിലവ്, സമയപരിധി…
Read More » -
ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 50 പേര്‍ കൊല്ലപ്പെട്ടു
ടെല്‍ അവീവ്: വടക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം. ഗാസയിലെ ജബലിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകളിലാണ് ആക്രമണമുണ്ടായത്. ജബലിയ അഭയാര്‍ത്ഥി ക്യാമ്പ് പൂര്‍ണമായും തകര്‍ന്നു. 150 ഓളം പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 8,525 പേര്‍ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. അതേസമയം വെടിനിര്‍ത്തല്‍ ആവശ്യം തള്ളിയ ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധം ശക്തമാക്കിയിരിക്കുകയാണ്. ഗാസ നഗരത്തില്‍ വരെ എത്തിയ ഇസ്രായേലി യുദ്ധടാങ്കുകള്‍ ഹമാസിന്റെ ഭൂഗര്‍ഭ അറകള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തി. നൂറുകണക്കിന് ഹമാസ് സംഘാംഗങ്ങളെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഒരു ഇസ്രായേലി സൈനികനെ വധിച്ചതായി ഹമാസും അവകാശപ്പെട്ടു.
Read More »