NEWSWorld

ഹമാസിന്റെ ഒളിത്താവളങ്ങൾ തകർത്ത് ഇസ്രായേല്‍ സൈന്യം 

ഗാസ:  ഒറ്റരാത്രികൊണ്ട് വടക്കൻ ഗാസ മുനമ്ബിലേക്ക് ഇടിച്ചു കയറി കനത്ത നാശം വിതച്ച് ഇസ്രായേൽ സേന. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ഹമാസ് ഭീകരരുമായി നിരവധി തവണ ഏറ്റുമുട്ടിയെന്നും ഡസൻ കണക്കിന് ഹമാസ്തീവ്രവാദികളെ വധിച്ചെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ ഒളിത്താവളങ്ങളും ഇസ്രായേല്‍ സൈന്യം തകര്‍ത്തു.

ഇതിനിടെ സൈന്യം മൂന്ന് വശത്ത് നിന്നും ഗാസയിലേക്ക് കടക്കുകയാണ്. ഇത് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. വടക്കന്‍ ഗാസയിലും തെക്കന്‍ ഗാസയിലും ഇസ്രായേലി സൈനിക വാഹനങ്ങള്‍ മുന്നേറുന്നത് ദൃശ്യങ്ങളില്‍ കാണാം. ഗാസയിലെ 600-ലധികം ഹമാസ് താവളങ്ങള്‍ ഇസ്രായേല്‍ കര ആക്രമണത്തില്‍ തകര്‍ത്തിട്ടുണ്ട്.

Signature-ad

ഗാസ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഇസ്രയേലി ടാങ്കുകള്‍ ഉണ്ടെന്നും വടക്കൻ ഗാസയെ തെക്ക് ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡ് തടഞ്ഞതായും റിപ്പോർട്ടുണ്ട്. സൈന്യം ഗ്രൗണ്ട് ഓപ്പറേഷൻ ശക്തമാക്കിയതോടെ കഴിഞ്ഞ ദിവസം ഹമാസിന്റെ തുരങ്കങ്ങൾക്കു നേരെയും ആക്രമണം ഉണ്ടായി.ഏകദേശം മുന്നൂറോളം പേർ ഇവിടെ കൊല്ലപ്പെട്ടതായാണ് സൂചന.

ഇന്‍ഫന്‍ട്രി, ആര്‍മര്‍ഡ് കോര്‍പ്‌സ്, കോംബാറ്റ് എഞ്ചിനീയറിംഗ്, ആര്‍ട്ടിലറി കോര്‍പ്‌സ് എന്നിവയുള്‍പ്പെടെയുള്ള അധിക സേന ഗാസ മുനമ്ബിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ആക്രമണം വരും ദിവസങ്ങളിൽ ശക്തമാക്കുമെന്ന് അഡ്മിറല്‍ ഡാനിയേല്‍ പറഞ്ഞു.

ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളും റോക്കറ്റ് വിക്ഷേപണ സ്ഥാനങ്ങളും ഉൾപ്പെടെ ഹമാസിന്റെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ സൈന്യം തകര്‍ത്തതായും അഡ്മിറൽ ഡാനിയേൽ അറിയിച്ചു.

 ഗാസ മുനമ്ബിലെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഇതുവരെ 8306 പേര്‍ മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 3457 കുട്ടികളും 2,136 സ്ത്രീകളും ഉള്‍പ്പെടുന്നു.21,048 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം ഹമാസ് തുരങ്കങ്ങള്‍ക്കും ബങ്കറുകള്‍ക്കും നേരെയുള്ള ശക്തമായ ബോംബാക്രമണത്തിനിടയില്‍ ഇസ്രായേല്‍ സൈന്യം വിച്ഛേദിച്ച ഗാസയിലെ ആശയവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.

വെള്ളവും ഭക്ഷണവും മെഡിക്കല്‍ സപ്ലൈകളും വഹിക്കുന്ന 33 ട്രക്കുകള്‍ ഇന്നലെ ഈജിപ്തുമായുള്ള റഫ അതിര്‍ത്തി ക്രോസിംഗ് വഴി ഗാസയിലേക്ക് ഇസ്രായേൽ സേന കടത്തിവിട്ടിരുന്നു.

ഒക്ടോബർ 7-ന് ഗാസയില്‍ നിന്നും   2,500 ഓളം ഭീകരര്‍ ആണ് ഇസ്രായേലിലേക്ക് നുഴഞ്ഞു കയറിയത്. 1,400-ലധികം ആളുകളെയാണ് ഒരൊറ്റ ദിവസം കൊണ്ട് അവർ കൊന്നൊടുക്കിയത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു.

സ്വന്തം വീടുകളിലും ഒരു ഔട്ട്ഡോര്‍ സംഗീതോത്സവത്തിലും പങ്കെടുത്തവരെയാണ് ഹമാസ് പിടികൂടിയത്. ഹമാസും സഖ്യകക്ഷികളായ തീവ്രവാദി വിഭാഗങ്ങളും 239 പേരെ ബന്ദികളുമാക്കിയിട്ടുണ്ട് ഇതില്‍  30 ഓളം പേർ  കുട്ടികളാണ്.

Back to top button
error: