NEWSWorld

ലണ്ടന്‍ മേള: മികച്ച പവലിയനുള്ള പുരസ്‌കാരം കേരള ടൂറിസത്തിന്

ണ്ടനില്‍ സമാപിച്ച വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലെ (ഡബ്ല്യുടിഎം-2023) മികച്ച പവലിയനുള്ള പുരസ്‌കാരം കേരള ടൂറിസത്തിന് ലഭിച്ചു.ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍-ടൂറിസം വ്യാപാര മേളയാണിത്.

ലോകമെമ്ബാടുമുള്ള സംരംഭകരേയും വ്യവസായികളേയും ആകര്‍ഷിക്കുന്നതായിരുന്നു കേരള പവിലിയന്‍. കേരളത്തിന്റെ ടൂറിസം ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയിലുള്ള സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഡബ്ല്യുടിഎം സഹായകമായി.

ടൂറിസം സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘമാണ് ഡബ്ല്യുടിഎമ്മില്‍ പങ്കെടുത്തത്. ഈ മാസം ആറിനു ആരംഭിച്ച മൂന്നു ദിവസത്തെ ഡബ്ല്യുടിഎമ്മിന്റെ 44-ാം പതിപ്പില്‍ കേരളത്തില്‍ നിന്നുള്ള 11 വ്യാപാര പങ്കാളികള്‍ പങ്കെടുത്തു.

കേരള ടൂറിസം വകുപ്പിന് വേണ്ടി സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സാണ് കേരള പവലിയന്‍ സജ്ജീകരിച്ചത്.

Back to top button
error: