NEWSWorld

48 മണിക്കൂറിനുള്ളില്‍ ലോകഭൂപടത്തില്‍ നിന്ന് ഇസ്രായേലിനെ തുടച്ചു നീക്കും; ഇറാന്‍ 

ടെഹ്റാൻ: 48 മണിക്കൂറിനുള്ളില്‍ ലോകഭൂപടത്തില്‍ നിന്ന് ഇസ്രായേലിനെ തുടച്ചു നീക്കുമെന്ന് ഇറാന്‍ റെവല്യൂഷന്‍ ഗാര്‍ഡ്സ് മേധാവിയുടെ ഭീഷണി.

ഹമാസുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ്, ഇസ്രായേലിന് ഇറാന്‍ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സ് മേധാവി  മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയുടെ പരസ്യ ഭീഷണി.

ലോക ശക്തികളുടെ നിർദ്ദേശപ്രകാരം ഡിസംബര്‍ 02 ന്  വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും  ഇസ്രായേല്‍ ഗസയില്‍ വീണ്ടും ആക്രമണം തുടരുകയാണ്. ഡിസംബര്‍ രണ്ടിന് ശേഷം 193 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

Signature-ad

ഇനിയും ഇത് ആവർത്തിക്കുകയാണെങ്കിൽ 48 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ ഭരണകൂടത്തെ തകര്‍ത്തെറിയും.ഒക്ടോബര്‍ 7-ന് നടന്ന ആക്രമണത്തെത്തുടര്‍ന്ന്’ ഇസ്രയേല്‍ സൈന്യം വളരെ മോശം അവസ്ഥയിലാണെന്നും മേജര്‍ ജനറല്‍ സലാമി പറഞ്ഞു. ഇതിനിടെ, ഗാസ മുനമ്ബില്‍ ഐഡിഎഫിന് നേരെ ഹമാസ് 3 ഡ്രോണുകള്‍ വിക്ഷേപിച്ചതായി റിപ്പോർട്ടുണ്ട്.

Back to top button
error: