World

    • ഇന്ത്യ മുഖം തിരിച്ചു; അഞ്ജു പാകിസ്ഥാനിലേക്ക് തന്നെ മടങ്ങും

      ന്യൂഡൽഹി:ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ പാക്കിസ്ഥാനിലെത്തി വിവാഹം കഴിക്കുകയും ഒടുവിൽ ഇന്ത്യയിലേക്ക് തിരികെയെത്തുകയും ചെയ്ത യുവതിയെ പാകിസ്ഥാനിലേക്ക് തന്നെ മടക്കിയയച്ച് ഇന്ത്യ. രാജസ്ഥാൻ സ്വദേശിനിയായ അഞ്ജുവെന്ന യുവതിയെ വിശദമായി ചോദ്യം ചെയ്തത ശേഷം അന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം അറിയിച്ചത്. രാജസ്ഥാനിലുള്ള ഭര്‍ത്താവ് അരവിന്ദുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തുക, ശേഷം 15കാരിയായ മകളെയും ആറു വയസുകാരനായ മകനെയും പാകിസ്ഥാനിലേക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ജു ഇന്ത്യയില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വര്‍ഷം ജൂലൈ 27നാണ് അഞ്ജു, ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നസ്റുല്ല എന്ന യുവാവിനെ തേടി പാകിസ്ഥാനിലേക്ക് പോയത്. അവിടെ വച്ച്‌ ഇസ്ലാം മതം സ്വീകരിച്ച്‌ നസ്റുല്ലയെ വിവാഹം കഴിക്കുകയും ഫാത്തിമ എന്ന പേര്  സ്വീകരിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനായി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ത്യന്‍ യുവതി വീട്ടുകാരറിയാതെയാണ് പാകിസ്ഥാനിലെത്തിയത്.   ഉത്തർപ്രദേശിൽ ജനിച്ച 34 കാരിയായ അ‍ഞ്ജു, രാജസ്ഥാനിലെ അൽവാറിലാണ് ഭർത്താവിനൊപ്പം താമസിച്ചിരുന്നത്.ഇവര്‍ക്ക് 15 വയസ്സുള്ള ഒരു മകളും…

      Read More »
    • ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ

      റിയാദ്: സൗദി അറേബ്യയുടെ സന്ദേശം വ്യക്തമാണെന്നും അത് ഗാസയിൽ ശാശ്വത വെടിനിർത്തലാണെന്നും വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി, അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയംഗങ്ങൾ എന്നിവരോടൊപ്പം പലസ്തീൻ വിഷയത്തിൽ യു.എൻ രക്ഷാകൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയത്. സ്വയം പ്രതിരോധമെന്ന ഇസ്രായേലിെൻറ വാദങ്ങൾ ദുർബലമാണ്. പരിഹാരമെന്നത് ഗാസയിലെ വെടിനിർത്തലും സ്വതന്ത്ര പലസ്തീൻ രാഷ്ട്രവുമാണ്. ഇതാണ് ഞങ്ങളുടെ നിലപാട്. ഞങ്ങൾ നിരവധി സമാധാന ഫോർമുലകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിൻറെ സമാധാന സംരംഭങ്ങളെ കുറിച്ച് ഒരു വ്യക്തതയുമില്ല. സമാധാനം ഞങ്ങളുടെ തന്ത്രപരമായ തെരഞ്ഞെടുപ്പാണ്. അത് ഇസ്രായേലിെൻറ തെരഞ്ഞെടുപ്പും ആയിരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ഗാസയുടെ കാര്യത്തിൽ അന്താരാഷ്ട്ര സംവിധാനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ വ്യക്തമാണ്. ഇത് പരിഹരിക്കപ്പെണ്ടേതുണ്ട്. ഗാസ മുനമ്പിലേക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയിലെ നിലവിലെ താൽക്കാലിക വെടിനിർത്തൽ അപര്യാപ്തമാണെന്നും ഞങ്ങളുടെ ലക്ഷ്യം സ്ഥിരമായ വെടിനിർത്തലാെണന്ന് സെക്യൂരിറ്റി കൗൺസിലിലെ പ്രസംഗത്തിന് മുമ്പ് ന്യൂയോർക്കിലെ…

      Read More »
    • വീണ്ടും ഹമാസ് ക്രൂരത ! പശ്ചിമ ജറൂസലേമിൽ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന മൂന്നു പേരെ വെടിവെച്ചു കൊന്നു

      ജറുസലേം: പശ്ചിമ ജറൂസലേമിലെ ഒരു ബസ് സ്റ്റോപ്പിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു.ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്.  ഇന്ന് രാവിലെ കാറിലെത്തിയ ആയുധധാരികളായ രണ്ടുപേര്‍ ബസ് കാത്തുനിന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരെ പിന്നീട്  വെടിവെച്ചു കൊന്നെന്ന് ഇസ്രായേൽ പോലീസ് അറിയിച്ചു. കാറില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ദക്ഷിണ ജറൂസലം നിവാസികളായ മുറാദ് നിമിര്‍ (38), സഹോദരൻ ഇബ്രാഹിം നിമിര്‍ (30) എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ഹമാസ് അംഗങ്ങളാണെന്ന് ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുശേഷം സംഘടന വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഗാസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിലും ഫലസ്തീനി തടവുകാരെ ഇസ്രായേല്‍ ജയിലുകളില്‍ പീഡിപ്പിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു ആക്രമണം.

      Read More »
    • യുഎസില്‍ ഇന്ത്യൻ വംശജരായ ദമ്പതികളും മകനും വെ‌ടി‌യേറ്റ് മരിച്ച സംഭവം; ചെറുമകൻ അറസ്റ്റില്‍

      ന്യൂയോര്‍ക്ക്: ദമ്പതികൾ ഉള്‍പ്പടെ മൂന്ന് പേര്‍ വെടിയേറ്റ് മരിച്ച കേസില്‍ ചെറുമകൻ ഓം ബ്രഹ്മഭട്ടിനെ(23) യുഎസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്സിയില്‍ താമസിച്ചിരുന്ന ഗുജറാത്ത് സ്വദേശിയായ ദിലീപ് കുമാര്‍ ബ്രഹ്മഭട്ട് (72), ഭാര്യ ബിന്ദു(72), മകൻ യാഷ്കുമാര്‍(38) എന്നിവരാണ് മരിച്ചത്. സൗത്ത് പ്ലെയിൻഫീല്‍ഡിന് സമീപമുള്ള വീട്ടില്‍ നിന്ന് വെടിയൊച്ച കേട്ടതായി അയല്‍വാസി അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. ദിലീപ് കുമാറിനെയും ബിന്ദുവിനെയും രണ്ടാം നിലയിലെ അപ്പാര്‍ട്മെന്‍റില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പരിക്കേറ്റ നിലയിലായിരുന്ന യാഷ്‌കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

      Read More »
    • പന്തളം സ്വദേശി സൗത്ത് ആഫ്രിക്കയിൽ നിര്യാതനായി

      പന്തളം: തോന്നല്ലൂർ സിതാരയിൽ എസ്.സുനിൽകുമാർ(54)സൗത്താഫ്രിക്കയിൽ നിര്യാതനായി.  സൗത്താഫ്രിക്കയിലെ ഇക്വേസി മൈനിങ് കമ്പനിയിൽ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു. ഭാര്യ: സുചിത്ര(ബജാജ് അലയൻസ്) മക്കൾ: ആദിത്യ, സൂര്യ ഗായത്രി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക്  വീട്ടുവളപ്പിൽ.

      Read More »
    • വെടിനിര്‍ത്തല്‍ അവസാനിച്ചു; ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

      ജറുസലേം: താല്‍ക്കാലിക വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചതിനു പിന്നാലെ ഗാസയില്‍ യുദ്ധം പുനരാരംഭിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ പ്രദേശങ്ങളില്‍ ഹമാസ് വെടിയുതിര്‍പ്പോള്‍ പ്രത്യാക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഗാസയില്‍ വ്യോമാക്രമണവും ബോംബാക്രമണവും ഉള്‍പ്പെടെ ഇസ്രയേല്‍ നടത്തുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്. ഒരു മാസത്തിലേറെ നീണ്ട യുദ്ധത്തിനു പിന്നാലെ, ഇസ്രയേലും ഹമാസും തമ്മിലുള്ള അനുരഞ്ജന ചര്‍ച്ചകളുടെ ഫലമായാണ് 7 ദിവസത്തേക്കു താല്‍ക്കാലിക വെടിനിര്‍ത്തലുണ്ടായത്. ഖത്തറും ഈജിപ്തും ചര്‍ച്ചകള്‍ക്കു മാധ്യസ്ഥ്യം വഹിച്ചു. ഗാസയിലേക്കു ജീവകാരുണ്യ സഹായമെത്താനായി 2 ദിവസം കൂടി വെടിനിര്‍ത്തല്‍ നീട്ടിക്കിട്ടാന്‍ മധ്യസ്ഥരുടെ ശ്രമം തുടരുന്നതിനിടെയാണ് യുദ്ധം പുനഃരാരംഭിച്ചത്. ഇസ്രയേലില്‍നിന്നു ബന്ദികളാക്കിയവരില്‍ ഏതാനും പേരെക്കൂടി ഹമാസ് കഴിഞ്ഞദിവസം വിട്ടയച്ചു. വെടിനിര്‍ത്തല്‍ നീട്ടാന്‍ തീരുമാനമായതിനു തൊട്ടുപിന്നാലെ പടിഞ്ഞാറന്‍ ജറുസലമിലെ ബസ് സ്റ്റോപ്പില്‍ വ്യാഴാഴ്ച രാവിലെ ഹമാസ് നടത്തിയ വെടിവയ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ അധിനിവേശത്തോടുള്ള സ്വാഭാവിക പ്രതികരണമായിരുന്നു ബസ് സ്റ്റോപ്പിലെ വെടിവയ്‌പെന്ന് ഉത്തരവാദിത്തമേറ്റ ഹമാസ് പറഞ്ഞു.

      Read More »
    • പന്നുവിനെ വധിക്കാന്‍ ഒരു ലക്ഷം ഡോളര്‍ ക്വട്ടേഷന്‍; ഇന്ത്യക്കാരനെതിരെ യുഎസ് കോടതിയില്‍ കുറ്റപത്രം

      വാഷിങ്ടണ്‍: ഖലിസ്ഥാന്‍ നേതാവ് ഗുര്‍പട്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താന്‍ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചുവെന്ന ആരോപണത്തിനു തെളിവായി യുഎസ് കോടതിയിലെ കുറ്റപത്രം പുറത്തുവന്നു. മന്‍ഹാറ്റനിലെ കോടതിയില്‍ നിഖില്‍ ഗുപ്ത എന്ന ഇന്ത്യക്കാരനെതിരെയുള്ള കുറ്റപത്രത്തിലാണു ഗുരുതരമായ ആരോപണങ്ങളുള്ളത്. യുഎസ് അറിയിച്ച ചില വിവരങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല സമിതി നേരത്തേ രൂപീകരിച്ചതായി വിദേശകാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണു കുറ്റപത്രം പുറത്തുവന്നത്. കുറ്റപത്രത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല. നിഖില്‍ ഗുപ്ത വഴി ഇന്ത്യയിലെ ഉന്നത ഓഫിസര്‍ നല്‍കിയ ക്വട്ടേഷന്‍ വാടകക്കൊലയാളിയെന്ന വ്യാജേന ഏറ്റെടുത്തത് യുഎസിന്റെ രഹസ്യാന്വേഷണ ഏജന്റുമാരായിരുന്നു. ഒരു ലക്ഷം യുഎസ് ഡോളറിനു ക്വട്ടേഷന്‍ ഉറപ്പിച്ചു. ഇതില്‍ 15,000 ഡോളര്‍ മുന്‍കൂറായി കൈമാറുകയും ചെയ്തു. പണം കൈമാറുന്നതിന്റെ ചിത്രമടക്കം കുറ്റപത്രത്തിലുണ്ട്. കാനഡയിലെ ഇന്ത്യാവിരുദ്ധന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ ജൂണ്‍ 18നു കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന് ‘ഓഫിസര്‍’ പറയുന്ന സന്ദേശങ്ങളും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അതു പോലെ പന്നുവും ലക്ഷ്യമാണെന്നും ഇതു നടത്തിയാല്‍ കൂടുതല്‍ ‘ജോലി’ തരാമെന്നും ഇന്ത്യന്‍…

      Read More »
    • വെടിനിർത്തൽ മണ്ടത്തരം; ഹമാസ് ഭീകരന്‍മാരിലെ പ്രമുഖര്‍ ഒന്നടങ്കം രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു:ഇസ്രായേൽ

      ടെൽ അവീവ്: ഗാസയിലെ ഇപ്പോഴത്തെ വെടിനിര്‍ത്തലിന്റെ മറവില്‍ ഹമാസ് ഭീകരന്‍മാരിലെ പ്രമുഖര്‍ ഒന്നടങ്കം രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് ഇസ്രായേൽ.  വെടിനിറുത്തല്‍ മണ്ടത്തരമാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു രണ്ടാഴ്ച മുന്‍പ് പറഞ്ഞത് വീണ്ടും ആവര്‍ത്തിച്ചു.അമേരിക്കയെയും ഐക്യരാഷ്ട്രസഭയെയും മറപിടിച്ച്‌ ഈജിപ്തും സിറിയയും തങ്ങളെ ചതിക്കുകയായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.  ഗാസയിലെ ഭൂഗര്‍ഭതുരങ്കത്തിലും അഭയാര്‍ഥിക്യാമ്ബുകളിലും ഒളിച്ചു കഴിഞ്ഞിരുന്ന രണ്ടായിരത്തോളം ഹമാസ് ഭീകരന്‍ രക്ഷപ്പെട്ടതായി  ഇസ്രായേല്‍ പറയുന്നു. വെടിനിര്‍ത്തല്‍ പ്രയോജനപ്പെടുത്തി ഗാസയിലെ ഹമാസ് നേതാവ് യെഹ്യ സിന്‍വാറും മറ്റു കമാന്‍ഡര്‍മാരും തെക്കന്‍ ഗാസയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഗാസയില്‍നിന്ന് തെക്കന്‍ ഗാസയിലേക്ക് പോയ പലായനസംഘങ്ങള്‍ക്കൊപ്പം ഇവരും രക്ഷപ്പെട്ടുകയും ഈജിപ്തും സിറിയയും ഇറാനും ഇവര്‍ക്ക് അഭയം നല്‍കുകയും ചെയ്തതായി ഇസ്രായേല്‍ ആരോപിക്കുന്നു. 47 ദിവസം നീണ്ട പോരാട്ടത്തില്‍ മൂവായിരം ഹമാസുകളെ മാത്രമെ വകവരുത്താനായിട്ടുള്ളുവെന്നും മുപ്പതിനായിരത്തിലേറെ പേര്‍ അധോലോകത്തില്‍ കഴിയുന്നുണ്ടെന്നുമാണ് ഇസ്രായേല്‍ കരുതുന്നത്. യുദ്ധം കൊടുമ്ബിരി കൊണ്ട ദിവസങ്ങളില്‍ ഇവരില്‍ ഏറെപ്പേരും സ്ത്രീവേഷം കെട്ടി അഭയാര്‍ഥികള്‍ക്കൊപ്പം രക്ഷപ്പെടുന്നതായി ഇസ്രായേല്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്…

      Read More »
    • ഉത്തർപ്രദേശിൽ മാത്രമല്ല തായ്‌ലൻഡിലുമുണ്ട് ഒരു ‘അയോധ്യ,’ രാമായണവും രാമനും രാവണനുമൊക്കെയുണ്ട് ഇവിടെ

         ഉത്തർപ്രദേശിലെ അയോധ്യ പോലെ, തായ്‌ലൻഡിലും ഒരു ‘അയോധ്യ’യുണ്ട്. മാത്രമല്ല, ഇവിടുത്തെ രാജാക്കന്മാരുടെ പേരുകളിൽ ‘രാമൻ’ എന്ന സ്ഥാനപ്പേരുമുണ്ട്. ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയുടെ പേരിൽ നിന്നാണ് ഇവിടത്തെ ‘അയുത്തയ’ (Ayutthaya) എന്ന നഗരത്തിന് ആ പേര് ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തായ് രാജാക്കന്മാർ തങ്ങളെ രാമനെന്നും അവരുടെ തലസ്ഥാനത്തെ അയുത്തയയെന്നും വിളിച്ചിരുന്നുവെന്നാണ് ചരിത്രം. ഇന്ത്യയുടെ അയോധ്യയും തായ്‌ലൻഡിലെ അയുത്തയയും തമ്മിലുള്ള സാമ്യം പൂർവികരെയും അസ്തിത്വത്തെയും പാരമ്പര്യങ്ങളെയും മറന്നിട്ടില്ല എന്നതാണെന്ന് 22 വർഷമായി തായ്‌ലൻഡിൽ അധ്യാപകനായ ഡോ. സുരേഷ് പാൽ ഗിരിയെ ഉദ്ധരിച്ച് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇവിടുത്തെ രാജാവ് നഗരത്തിൽ ചില ഹിന്ദു ക്ഷേത്രങ്ങളും പണിതിട്ടുണ്ട്. അയുത്തായയിൽ നിന്ന് 35 കിലോമീറ്റർ അകലെ വിഷ്ണു, ബ്രഹ്മാവ്, ശങ്കരൻ എന്നിവരുടെ ക്ഷേത്രമുണ്ട്. തായ്‌ലൻഡിലെ പ്രശസ്ത നഗരമായ അയുത്തയയിലെ രാജാവ് ‘രാമതിബോധി’ (ശ്രീരാമൻ) എന്ന സ്ഥാനപ്പേരാണ് വഹിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ തായ്‌ലൻഡിന്റെ തലസ്ഥാനമായി ‘അയുത്തായ’ വികസിച്ചു. നിരവധി ക്ഷേത്രങ്ങളും ഇവിടെ നിർമിച്ചു.…

      Read More »
    • യുഎഇ ദേശീയ ദിനം: 1,249 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് 

            ദുബൈ: 1,249 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ദുബൈ ഭരണാധികാരി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷങ്ങള്‍ പ്രമാണിച്ചാണ് തീരുമാനം. തടവുകാലത്ത് നല്ല പെരുമാറ്റം കാഴ്ചവച്ചവര്‍ക്കും എല്ലാ നിബന്ധനകളും പാലിച്ച വിവിധ രാജ്യക്കാരായ തടവുകാര്‍ക്കാണ് മാപ്പു നല്‍കുക. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് നേരത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 1,018 തടവുകാര്‍ക്കും ശാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 475 തടവുകാര്‍ക്കും മാപ്പു നല്‍കിയിരുന്നു. ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി 113 തടവുകാര്‍ക്കും അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി 143 പേര്‍ക്കും മാപ്പ് നല്‍കിയിരുന്നു. അതേസമയം കുവൈതില്‍ തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചെറിയ കുറ്റങ്ങള്‍ ചെയ്ത തടവുകാര്‍ക്കാണ്…

      Read More »
    Back to top button
    error: