NEWSWorld

കുവൈത്തിൽ ക്രിസ്തുമസ് അലങ്കാര വിൽപ്പന നീക്കം ചെയ്യണെന്ന്  മുനിസിപ്പാലിറ്റി

കുവൈത്ത് സിറ്റി: ക്രിസ്തുമസുമായി ബന്ധപ്പെട്ട എല്ലാ അലങ്കാരങ്ങളും നീക്കം ചെയ്യണെന്ന് കടകൾക്ക് നിർദേശം നൽകി കുവൈത്ത് മുനിസിപ്പാലിറ്റി.
 മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും  ക്രിസ്തുമസ് വിളക്കുകൾ,  ട്രീകൾ എന്നിവയാൽ അലങ്കരിച്ച് കൊണ്ട് ആഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കം നടത്തുന്നതിനിടയിലാണ് മുൻസിപ്പാലിറ്റിയുടെ ഈ‌ നീക്കം. പ്രവാസികളെയും കടയുടമകളെയും ഈ തീരുമാനം ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .
ക്രിസ്തുമസ് ആഘോഷിത്തിനായി കാത്തിരിക്കുന്ന പ്രവാസികൾക്കിടയിലും മുനിസിപ്പാലിറ്റിയുടെ ഈ തീരുമാനം  ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.  ക്രിസ്മസ് വ്യാപാരം മുൻകൂട്ടി കണ്ട് വലിയ രീതിയിൽ ഒരുങ്ങിയ കടയുടമകകൾക്കും ഈ തീരുമാനം തിരിച്ചടിയായി. രാജ്യത്തിന്റെ മതം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നില്ലെന്നുള്ള ചില പൗരന്മാരുടെ എതിർപ്പിനെത്തുടർന്ന് കടകളിൽ ക്രിസ്മസ് അലങ്കാരങ്ങൾ വിൽക്കുന്നതിന് കുവൈത്തിൽ മുൻപും  നിരോധനം വന്നിരുന്നു.
 കഴിഞ്ഞ വർഷം കുവൈത്ത് മുനിസിപ്പാലിറ്റിയിൽ പൗരന്മാർ പരാതിപ്പെട്ടതിനെ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററുകളിലൊന്നായ അവന്യൂസ് മാളിന്റെ മാനേജ്‌മെന്റ് കമ്മിറ്റി മാളിനുള്ളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രിസ്മസ് ട്രീ നീക്കം ചെയ്തിരുന്നു.

Back to top button
error: