NEWSWorld

ഇസ്രയേലിനെതിരായ യുദ്ധത്തില്‍ ഗാസയിലെ സ്‌കൂളുകള്‍ പോലും ഉപയോഗിച്ച് ഹമാസ്

ഗാസ: ഇസ്രയേല്‍-ഹമാസ് പോരാട്ടം  രണ്ട് മാസം പിന്നിട്ടിരിക്കെ ഇസ്രയേലിനെതിരായ യുദ്ധത്തില്‍ ഗാസയിലെ സ്‌കൂളുകള്‍ പോലും ഹമാസ് ഉപയോഗിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഷൂജ ഇയ മേഖലയിലെ ഒരു സ്‌കൂളില്‍ ഹമാസുമായി ഇസ്രയേല്‍ സൈന്യം ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഹമാസ് പ്രവര്‍ത്തകരെ വധിച്ച ശേഷം സ്ഥലത്ത് പരിശോധിച്ച ഇസ്രയേല്‍ സൈന്യം ഞെട്ടിക്കുന്ന കാഴ്‌ചയാണ് കണ്ടത്. കൊച്ചുകുട്ടികള്‍ക്ക് കളിക്കാനുള്ള ടെഡി ബെയര്‍ പാവയ്‌ക്കുള്ളില്‍ സ്‌നൈപ്പര്‍ റൈഫിളും വെടിക്കോപ്പും കണ്ടെത്തി.

മറ്റൊരു സ്‌കൂളില്‍ ക്ളാസ്‌റൂമില്‍ ഒളിപ്പിച്ച നിലയില്‍ നിരവധി ആയുധങ്ങള്‍ ഇസ്രയേലി പ്രതിരോധ സേന(ഐ.ഡി.എഫ്)യ്‌ക്ക് ലഭിച്ചു. ചില ആയുധങ്ങളാകട്ടെ പാലസ്‌തീനിയൻ അഭയാര്‍ത്ഥികള്‍ക്കുള്ള മുദ്രവച്ച ബാഗുകളിലാണ് കണ്ടെത്തിയത്. ഇത് ഇത്തരം സംവിധാനങ്ങളെയും കുട്ടികളെയും ഹമാസ് ഇസ്രയേലിനെതിരായ പോരാട്ടത്തിന് മനപൂര്‍വ്വം ഉപയോഗിക്കുന്നു എന്നതിന് തെളിവാണെന്ന് ഇസ്രയേലി പ്രതിരോധ സേന പറയുന്നു. കുട്ടികളുടെ കളിസ്ഥലത്തും ബാക്‌പാക്കിലും കിടക്കയുടെ അടിയിലും വരെ ആയുധങ്ങള്‍ ഉണ്ടായിരുന്നു.

Signature-ad

ഇവയ്‌ക്ക് പുറമേ എകെ-47 തോക്കുകള്‍, ഗ്രനേഡ്, മറ്റ്‌തരം ആയുധങ്ങള്‍ എന്നിവയും സ്‌കൂളുകളില്‍ നിന്ന് ലഭിച്ചു.

അതേസമയം തെക്കൻ ഗാസയിലേക്ക് നീങ്ങണമെന്ന്  ആവശ്യപ്പെട്ട ഇടങ്ങളിലടക്കം ഇസ്രയേല്‍ കനത്ത ബോംബിംഗാണ് നടത്തുന്നത്. ഗാസയില്‍ ഉടനടി വെടിനിര്‍ത്തണം എന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രമേയം അമേരിക്ക വീറ്റോ ചെയ്‌തതിന് പിന്നാലെയാണ് കനത്ത ആക്രമണം ഉണ്ടായിരിക്കുന്നത്. 15 അംഗ കൗണ്‍സിലില്‍ 13-1 എന്ന നിലയിലാണ് പ്രമേയത്തിന് ലഭിച്ച വോട്ട്. യുകെ വിട്ടുനിന്നു.

അതേസമയം ഒക്‌ടോബര്‍ 7-ന് ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ 1,200-ഓളം പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 17,177 ഫലസ്തീനികളെന്നാണ് റിപ്പോർട്ട്.

46,000 പേര്‍ക്ക് പരിക്കേറ്റതായും 52,000ലേറെ കെട്ടിടങ്ങള്‍ തകര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: