NEWSWorld

ആല്‍ക്കഹോള്‍ വിപണിയിലേക്ക് കൊക്കകോള

ഭ്യന്തര ആല്‍ക്കഹോള്‍ വിപണിയില്‍ പ്രവേശിച്ച്‌ കൊക്കകോള ഇന്ത്യ. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ആല്‍ക്കഹോള്‍ റെഡി-ടു ഡ്രിങ്ക് പാനീയമായ ലെമണ്‍-ഡൗ പരീക്ഷണാടിസ്ഥാനത്തില്‍ ഗോവയിലും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും കമ്പനി പുറത്തിറക്കി.

ബ്രാണ്ടിക്കും വോഡ്കയ്ക്കും സമാനമായ വാറ്റിയെടുത്ത മദ്യം ആണ് ലെമണ്‍-ഡൗ.കൊക്കകോളയുടെ ആദ്യത്തെ ലെമണ്‍ സോര്‍ ബ്രാൻഡാണ് ലെമണ്‍-ഡൗ.

ജപ്പാനില്‍ നിന്നാണ് ലെമണ്‍-ഡൗ ഉത്ഭവിച്ചത്. 250 മില്ലി ലിറ്ററിന് 230 രൂപ വിലയുള്ളതാണ് ലെമണ്‍-ഡൗ. കോക്‌ടെയിലായ ‘ചുഹായ്’ വിഭാഗത്തില്‍ പെടുന്നതാണ് ഇത്. മൊത്തത്തില്‍ ഒരു ബിവറേജസ് കമ്ബനി ആയി പരിണമിക്കാനുള്ള കൊക്കകോളയുടെ പദ്ധതിയുടെ ആദ്യ ചുവടുകൂടിയാണ് ഇത്.

ഇതിനായി ഗുജറാത്തിലെ സാനന്ദില്‍  3000 കോടി രൂപ മുടക്കി കൊക്കകോള പുതിയ പ്ലാന്റ് സ്ഥാപിക്കും.യുകെ, നെതര്‍ലാൻഡ്‌സ്, സ്‌പെയിൻ, ജര്‍മ്മനി എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന അബ്‌സലട്ട് വോഡ്കയും സ്‌പ്രൈറ്റും സംയോജിപ്പിച്ച്‌ ഒരു പ്രീ-മിക്‌സ്ഡ് കോക്‌ടെയില്‍ 2024-ല്‍ പുറത്തിറക്കാൻ പെര്‍നോഡ് റിക്കാര്‍ഡുമായി കൊക്കകോള സഹകരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

Back to top button
error: