ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന്‍ രംഗത്ത്. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഇസ്രയേലിനെ വിമർശിക്കുന്നത്. ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സർക്കാറിന്‍റെ നിലപാടുകൾ മാറണമെന്നും വാഷിംഗ്ടണിൽ ഡെമോക്രാറ്റിക് പാർട്ടി അനുകൂലികളുടെ യോഗത്തിൽ ബൈഡൻ പറഞ്ഞു. നെതന്യാഹു സർക്കാരാണ് ഇസ്രയേൽ-പലസ്തീൻ പ്രശ്ന പരിഹാരത്തിന് തടസ്സമാകുന്നത്. ദ്വിരാജ്യ ഫോർമുലക്ക് വേണ്ടി നെതന്യാഹു ശ്രമിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി.
Related Articles
”ഏതു തിരഞ്ഞെടുപ്പിലും കൃഷ്ണകുമാറെന്ന രീതി; സുരേന്ദ്രനെയും സംഘത്തെയും പുറത്താക്കാതെ ബിജെപി രക്ഷപ്പെടില്ല”
November 23, 2024
തൊഴിലാളികളുടെ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി; അസിസ്റ്റന്റ് ലേബര്‍ കമ്മിഷണര്‍ വിജിലന്‍സ് പിടിയില്‍; കേന്ദ്ര സര്‍വീസിലെ 20 പേര് സംസ്ഥാന വിജിലന്‍സിന്റെ റഡാറില്‍
November 23, 2024
ഡ്രൈവിംഗ് ലൈസന്‍സും ഇന്‍ഷൂറന്‍സും ഇല്ലാതെ കാറോടിച്ചു സൈക്കിള്‍ യാത്രക്കാരി കൊല്ലപ്പെട്ടു; മാഞ്ചസ്റ്ററിലെ മലയാളി ഡ്രൈവര്‍ സീന ചാക്കോയ്ക്ക് നാലു വര്‍ഷം തടവ് ശിക്ഷ; നാലു മക്കള്‍ അമ്മയില്ലാതെ വളരുന്ന സാഹചര്യം കണക്കിലെടുത്ത് കോടതി
November 23, 2024
Check Also
Close