World
-
ജനുവരി 1ന് ഇന്ത്യയുടെ ഈ അയൽരാജ്യങ്ങളിൽ പുതുവത്സരം ആഘോഷിക്കാറില്ല…! കാരണം അറിയാമോ?
പുതുവത്സരാഘോഷങ്ങളിലാണ് നാടാകെ. പുതിയ വർഷം പുതിയ ആഗ്രഹങ്ങളും പ്രതീക്ഷകളും ലക്ഷ്യങ്ങളും അവസരങ്ങളും കൊണ്ടുവരുന്നു. എന്നാൽ ഇന്ത്യയിലെ പല അയൽരാജ്യങ്ങളിലും ജനുവരി ഒന്നിന് പുതുവത്സരം ആഘോഷിക്കാറില്ല. ഇവയിൽ സ്വന്തമായി കലണ്ടർ ഉള്ള നിരവധി രാജ്യങ്ങളുണ്ട്. ചൈന ഫെബ്രുവരി ആദ്യവാരമാണ് ചൈനയുടെ പുതുവത്സരം. ചൈനീസ് പുതുവത്സരം സ്പ്രിംഗ് ഫെസ്റ്റിവൽ അല്ലെങ്കിൽ ലൂണാർ ന്യൂ ഇയർ എന്നും അറിയപ്പെടുന്നു, ഈ ദിവസം വസന്തകാല വിളവെടുപ്പ് സീസണിന്റെ ആരംഭം കുറിക്കുന്നു. രാജ്യത്തുടനീളം വർണാഭമായ ഡ്രാഗണുകൾ, റോഡ് ഷോകൾ, വിളക്കുകൾ, വിനോദ പരിപാടികൾ എന്നിവ കാണാം. ചൈനയെ കൂടാതെ, വിയറ്റ്നാം, ദക്ഷിണ കൊറിയ, മംഗോളിയ എന്നിവിടങ്ങളിലും ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് പുതുവത്സരം ആഘോഷിക്കുന്നത്. തായ്‌ലൻഡ് തായ്‌ലൻഡിലെ ജനങ്ങൾ ജനുവരി ഒന്നിന് പുതുവർഷം ആഘോഷിക്കാറില്ല. ഏപ്രിലിലാണ് ഇവിടുത്തെ ജനങ്ങളുടെ പുതുവർഷം. ഈ പ്രത്യേക ദിനത്തെ സോങ്ക്രാൻ എന്നും വിളിക്കുന്നു. ശ്രീലങ്ക ശ്രീലങ്ക പുതുവർഷം ആഘോഷിക്കുന്നത് ഏപ്രിൽ 14 നാണ്. സിംഹളീസ് പുതുവത്സരം അല്ലെങ്കിൽ ആലുത്ത്…
Read More » -
2024 ആദ്യമെത്തിയത് കിരിബാത്തി ദ്വീപില്‍, പിന്നാലെ ന്യൂസിലാൻഡിലും !
വെല്ലിംഗ്ടൻ: പുതുപ്രതീക്ഷകളുമായി ലോകം പുതുവര്‍ഷത്തിലേക്ക്. പസഫികിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്.പിന്നാലെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ഇതിനുപിന്നാലെയാണ് ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നത്. സമോവയ്ക്കും ഫിജിക്കും സമീപമുള്ള മധ്യപസഫിക് സമുദ്രത്തിലെ മനോഹരമായ ചെറു ദ്വീപ് രാഷ്ട്രമാണ് കിരിബത്തി. കിരിബത്തിയിലെ 33 ദ്വീപുകളില്‍ 21 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇവയെ ഗില്‍ബെര്‍ട്ട് ദ്വീപുകള്‍, ഫീനിക്സ് ദ്വീപുകള്‍, ലൈന്‍ ദ്വീപുകള്‍ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. ഏകദേശം 120,000 ആളുകള്‍ താമസിക്കുന്ന ഈ രാജ്യം തെങ്ങിന്‍ തോപ്പുകള്‍ക്കും മത്സ്യഫാമുകള്‍ക്കും പേരുകേട്ടതാണ്. അതേസമയം പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകം. ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ മണിക്കൂറുകള്‍ക്കുള്ളില്‍ പുതുവര്‍ഷമെത്തും. കേരളത്തിലും വിവിധയിടങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ വലിയ സുരക്ഷാ വലയത്തിലാണ് പുതുവത്സരാഘോഷം.
Read More » -
2023ലെ അതിസമ്ബന്നര്‍ ഇവരാണ്
ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആര് എന്ന ചോദ്യത്തിന് ഏത് കൊച്ചു കുഞ്ഞും പറയുന്ന പേരാണ് എലോണ്‍ മസ്ക്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ആര് എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം മലയാളികള്‍ക്കുണ്ടാകും – റിലയൻസ് മുതലാളി മുകേഷ് അംബാനി. എലോണ്‍ മസ്ക് ടെസ്‌ല, സ്‌പേസ് എക്സ് എന്നീ കമ്ബനികളുടെ മേധാവിയാണ് എലോണ്‍ മസ്ക്. 187 ബില്യണ്‍ യു എസ് ഡോളറാണ് മസ്കിന്റെ സമ്ബാദ്യം. ബെര്‍ണാള്‍ഡ് അര്‍ണോള്‍ഡ് എല്‍വിഎംഎച്ച് ഗ്രൂപ്പ് സിഇഒ ബെര്‍ണാള്‍ഡ് അര്‍ണോള്‍ഡാണ് ലോകത്തിലെ അതിസമ്ബന്നരില്‍ രണ്ടാം സ്ഥാനത്തുള്ളത്. 185 ബില്യണ്‍ യുഎസ് ഡോളറാണ് ബെര്‍ണാള്‍ഡ് അര്‍ണോള്‍ഡിന്റെ സമ്ബാദ്യം. ജെഫ് ബെസോസ് ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസാണ് ലോക സമ്ബന്നരില്‍ മൂന്നാം സ്ഥാനത്തുള്ളത്. 117 ബില്യണ്‍ യുഎസ് ഡോളറാണ് ജെഫ് ബെസോസിന്റെ ആകെ സമ്ബാദ്യം. ബില്‍ ഗേറ്റ്സ് മൈക്രോസോഫ്സ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്സാണ് സമ്ബന്നരില്‍ നാലാം സ്ഥാനത്തുള്ളത്. 114 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്‍റെ സമ്ബാദ്യം. വാറൻ ബഫറ്റ്…
Read More » -
പീഡനത്തിന് ശേഷം ജനനേന്ദ്രിയത്തില്‍ വെടിവച്ചു; ഹമാസ് ആക്രമണത്തില്‍ ഇസ്രായേലി സ്ത്രീകള്‍ നേരിട്ട പീഡനങ്ങള്‍
ടെൽ അവീവ്: മനസാക്ഷിയില്ലാത്ത ക്രൂരൻമാർക്കു മാത്രം ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ. ഇസ്രായേലില്‍ ഹമാസ് ഒക്ടോബര്‍ ഏഴിന് നടത്തിയ ഭീകരാക്രണത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഒന്നൊന്നായി ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. രണ്ടുമാസത്തോളം നീണ്ട സമഗ്രമായ അന്വേഷണത്തിന് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഹമാസ് സ്ത്രീകള്‍ക്കെതിരേ വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ നടത്തിയതായാണ് വിവരം. റേവ്, ഗാസ അതിര്‍ത്തിയിലെ സൈനിക താവളങ്ങള്‍, കിബുത്സിം എന്നിവയുള്‍പ്പടെ ഇസ്രയേലിലെ വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഹമാസ് നടത്തിയ ആക്രമണം. ആക്രമത്തിനിടെ രണ്ടുകുട്ടികളുടെ അമ്മയായ ഗാല്‍ അബ്ദുഷ് നേരിടേണ്ടി വന്ന ഹൃദയഭേദകമായ അനുഭവങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിവരിക്കുന്നു. ഇവരുടെ അവസാനനിമിഷങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പ്രചരിച്ചുമിരുന്നു.അര്‍ധനഗ്നയായ നിലയില്‍ റോഡിലായിരുന്നു അവരെ കണ്ടെത്തിയത്. തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം അവരുടെ മുഖം കത്തിച്ച് വികൃതമാക്കിയിരുന്നു. ഇസ്രായേലികളായ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുകയോ ശാരീരികമായി വികൃതമാക്കുകയോ ചെയ്തുവെന്ന് കരുതുന്ന കുറഞ്ഞത് ഏഴു കേസുകളെങ്കിലും അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സാക്ഷിമൊഴികള്‍, വീഡിയോ ദൃശ്യങ്ങള്‍, ഫോട്ടോകള്‍, ജിപിഎസ് വിവരങ്ങള്‍…
Read More » -
ഇന്ത്യൻ വംശജരായ കോടീശ്വര കുടുംബം അമേരിക്കയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ദില്ലി: ഇന്ത്യൻ വംശജരായ കോടീശ്വര കുടുംബം അമേരിക്കയിൽ മരിച്ച നിലയിൽ. യുഎസിലെ മസാച്യുസെറ്റ്‌സിലെ ബംഗ്ലാവിലാണ് രാകേഷ് കമാൽ (57), ഭാര്യ ടീന (54), അവരുടെ 18 വയസ്സുള്ള മകൾ അരിയാന എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് സംഭവം. രാകേഷിനെയും കുടുംബത്തെയും ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യൻ വംശജനായ രാകേഷും കുടുംബവും ഏറെ നാളായി അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന രാകേഷ് സ്വന്തമായി ഒരു കമ്പനി നടത്തുകയായിരുന്നു. കോടികൾ സ്വത്തുള്ള രാകേഷും കുടുംബവും ജീവനൊടുക്കിയതിൻറെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. യുഎസിൽ ഐറ്റ് സ്ഥാപനത്തിന് പുറമേ എഡ്യൂനോവ എന്ന പേരിൽ ഒരു എഡ്യുക്കേഷൻ കോച്ചിംഗ് സ്ഥാപനവും രാകേഷും കുടുംബവും നടത്തിയിരുന്നു. എന്നാൽ ഈ കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. 2016 ൽ ആണ് രാകേഷും ഭാര്യയും യുഎസിൽ കോച്ചിംഗ് സെൻറർ തുടങ്ങുന്നത്. കമ്പനി വൻ…
Read More » -
പ്രവാസികൾക്ക് സന്തോഷ വാർത്ത…! ദുബൈയിൽ ടൂർ ഗൈഡ് ആയി പാർട്ട് ടൈം ജോലി നേടാം, ലൈസൻസിനായി അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഗൾഫ് നാടുകളിൽ കറങ്ങാനും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മറ്റും ദുബൈയുടെ വിവിധ ഭാഗങ്ങളിലേക്ക് പരിചയപ്പെടുത്താനും ഇഷ്ടമാണോ? നിങ്ങളുടെ താൽപര്യം ഒരു തൊഴിലാക്കിയും മാറ്റാം. ദുബൈയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (DET) താൽപ്പര്യമുള്ള വ്യക്തികൾക്ക് ടൂർ ഗൈഡ് ലൈസൻസുകൾ നൽകുന്നു, ഇത് പ്രകാരം ടൂർ ഗൈഡുകളായി പാർട്ട് ടൈം അല്ലെങ്കിൽ ഫുൾ ടൈം ജോലി ചെയ്യാൻ സാധിക്കും. പാർട്ട് ടൈം ടൂർ ഗൈഡ് നിങ്ങൾക്ക് ഒരു ടൂർ ഗൈഡായി പാർട്ട് ടൈം ജോലി ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, യുഎഇയുടെ തൊഴിൽ നിയമം അനുസരിച്ച് ജോലി സമയം കുറവാണെങ്കിൽ, യുഎഇയിൽ പാർട്ട് ടൈം ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിക്കുന്നു. ഇതിനായി ഏതുവിധേനയും, ഡി ഇ ടി യുടെ ഓൺലൈൻ ടൂർ ഗൈഡ് പരിശീലന പ്രോഗ്രാം നിങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. മാനദണ്ഡങ്ങൾ ഇവയാണ്: ◾കുറഞ്ഞത് 18 വയസോ അതിൽ കൂടുതലോ ആയിരിക്കണം. ◾കുറഞ്ഞത് ബിരുദം നേടിയിരിക്കണം. ◾ഇംഗ്ലീഷ് ആശയവിനിമയ വൈദഗ്ധ്യം ഉണ്ടായിരിക്കണം ◾…
Read More » -
ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ ഇസ്രായേൽ റിക്രൂട്ട് ചെയ്യുന്നു, ആദ്യം യു.പിയിൽ നിന്ന് 10,000 തൊഴിലാളികളെ അയയ്ക്കും; ശമ്പളം പ്രതിമാസം 1.40 ലക്ഷം രൂപ
പലസ്തീനുമായുള്ള യുദ്ധത്തിനിടെ നിരവധി കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇസ്രായേലിൽ തകർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വൻതോതിൽ തൊഴിലാളികളെ ഇസ്രായേലിന് ആവശ്യമുണ്ട്. എന്നാൽ സംഘർഷത്തെ തുടർന്ന് പലർക്കും പലായനം ചെയ്യേണ്ടി വന്നത് നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ഈ ആവശ്യം നിറവേറ്റാൻ, ഏകദേശം ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇസ്രായേൽ ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട് എന്ന് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടം എന്ന നിലയിൽ ഉത്തർപ്രദേശിൽ നിന്ന് 10000 നിർമാണതൊഴിലാളികളെ അയക്കാനുള്ള ഒരുക്കങ്ങൾ ദൃതഗതിയിൽ നടന്നുവരുന്നു. സംസ്ഥാനത്ത് നിന്ന് പതിനായിരത്തോളം നിർമാണത്തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കും. നിർമാണ ജോലികൾക്കായി ഇസ്രായേലിലേക്ക് പോകുന്ന തൊഴിലാളികളെ കുറഞ്ഞത് ഒരു വർഷത്തേയ്ക്കും പരമാവധി അഞ്ച് വർഷത്തേയ്ക്കുമുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. കൊത്തുപണി, ടൈൽസ് വർക്ക്, കല്ല് കെട്ടൽ, വെൽഡിംഗ് എന്നിവയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്തി തുടർനടപടികൾക്കായി അവരുടെ പേരുകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പച്ചക്കൊടി ലഭിച്ചാൽ പാസ്‌പോർട്ട്, വിസ, മറ്റ് ആവശ്യമായ ക്രമീകരണങ്ങൾ…
Read More » -
ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഈദ് റാസി മൂസവിക്ക് വിട നല്‍കി ഇറാൻ
ടെഹ്റാൻ: ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സേന ഉപദേഷ്ടാവ് സഈദ് റാസി മൂസവിക്ക് വിട നല്‍കി ഇറാൻ.ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു അന്തിമ കർമ്മങ്ങൾ. സിറിയയിലെ ഇറാൻ റവല്യൂഷനറി ഗാര്‍ഡ് കമാൻഡറായിരുന്ന സഈദ് റാസി മൂസവി ഡമസ്കസിലെ സൈനബിയ ജില്ലയില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തിലാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. 2020ല്‍ അമേരിക്കൻ സൈന്യം വധിച്ച ഇറാൻ സൈനിക ഓഫിസര്‍ ഖാസിം സുലൈമാനിയുടെ പിൻഗാമിയായാണ് മൂസവി അറിയപ്പെട്ടിരുന്നത്. അതേസമയം സഈദ് റാസി മൂസവിയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവല്യൂഷനറി ഗാര്‍ഡ് മേധാവി ജന. ഹുസൈൻ സലാമി പ്രഖ്യാപിച്ചു.
Read More » -
സൗദി പൗരനെ കൊലപ്പെടുത്തിയ മംഗലാപുരം സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കി, മോഷണത്തിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു
റിയാദ്: പണം കൊള്ളയടിക്കാനായി സൗദി പൗരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ കര്‍ണാടക സ്വദേശിയെ സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധേയമാക്കി. കര്‍ണാടക മംഗലാപുരം സ്വദേശി സമദ് സാലി ഹസന്‍ എന്നയാളെയാണ് സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷക്ക് വിധേയമാക്കിയത്. അലി ബിൻ ത്രാദ് അൽഅനസിയെയാണ് സമദ് സാലി ഹസന്‍ കൊലപ്പെടുത്തിയത്. മോഷണത്തിനായി വീട്ടിൽ കടന്നുകയറിയ സമദ് സാലി സൗദി പൗരനെ കെട്ടിയിട്ട ശേഷം തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പൊലീസ് സമദിനെ പിടികൂടി ചോദ്യം ചെയ്തു. സമദ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അന്വേഷണവും പൂര്‍ത്തിയാക്കി കുറ്റവാളിയെ കോടതിക്ക് കൈമാറി. കോടതിയില്‍ കുറ്റം തെളിയിക്കാനും പൊലീസിലെ അന്വേഷണ വിഭാഗത്തിന് കഴിഞ്ഞു. തുടര്‍ന്ന് സുപ്രീം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശരീഅത്ത് നിയമപ്രകാരം തീരുമാനിച്ച വിധി നടപ്പാക്കാന്‍ രാജാവും പിന്നീട് ഉത്തരവിട്ടിതായി ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അടുത്തിടെ സൗദി അറേബ്യയില്‍ പെണ്‍മക്കളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സൗദി…
Read More » -
(no title)
റിയാദ്: പണം കൊള്ളയടിക്കാനായി സൗദി പൗരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക സ്വദേശിയെ സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധേയമാക്കി. കര്‍ണാടക മംഗലാപുരം സ്വദേശി സമദ് സാലി ഹസന്‍ എന്നയാളെയാണ് സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷക്ക് വിധേയമാക്കിയത്. അലി ബിൻ ത്രാദ് അൽഅനസിയെയാണ് സമദ് സാലി കൊലപ്പെടുത്തിയത്. മോഷണത്തിനായി വീട്ടിൽ കടന്നുകയറിയ സമദ് സാലി സൗദി പൗരനെ കെട്ടിയിട്ട ശേഷം തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പൊലീസ് സമദിനെ പിടികൂടി ചോദ്യം ചെയ്തു. സമദ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അന്വേഷണവും പൂര്‍ത്തിയാക്കി കുറ്റവാളിയെ കോടതിക്ക് കൈമാറി. കോടതിയില്‍ കുറ്റം തെളിയിക്കാനും പൊലീസിലെ അന്വേഷണ വിഭാഗത്തിന് കഴിഞ്ഞു. തുടര്‍ന്ന് സുപ്രീം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശരീഅത്ത് നിയമപ്രകാരം തീരുമാനിച്ച വിധി നടപ്പാക്കാന്‍ രാജാവും പിന്നീട് ഉത്തരവിട്ടിതായി ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അടുത്തിടെ സൗദി അറേബ്യയില്‍ പെണ്‍മക്കളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സൗദി…
Read More »