NEWSWorld

2023ലെ അതിസമ്ബന്നര്‍ ഇവരാണ്

ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആര് എന്ന ചോദ്യത്തിന് ഏത് കൊച്ചു കുഞ്ഞും പറയുന്ന പേരാണ് എലോണ്‍ മസ്ക്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ആര് എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം മലയാളികള്‍ക്കുണ്ടാകും – റിലയൻസ് മുതലാളി മുകേഷ് അംബാനി.

എലോണ്‍ മസ്ക്

ടെസ്‌ല, സ്‌പേസ് എക്സ് എന്നീ കമ്ബനികളുടെ മേധാവിയാണ് എലോണ്‍ മസ്ക്. 187 ബില്യണ്‍ യു എസ് ഡോളറാണ് മസ്കിന്റെ സമ്ബാദ്യം.

Signature-ad

ബെര്‍ണാള്‍ഡ് അര്‍ണോള്‍ഡ്

എല്‍വിഎംഎച്ച്‌ ഗ്രൂപ്പ് സിഇഒ ബെര്‍ണാള്‍ഡ് അര്‍ണോള്‍ഡാണ് ലോകത്തിലെ അതിസമ്ബന്നരില്‍ രണ്ടാം സ്ഥാനത്തുള്ളത്. 185 ബില്യണ്‍ യുഎസ് ഡോളറാണ് ബെര്‍ണാള്‍ഡ് അര്‍ണോള്‍ഡിന്റെ സമ്ബാദ്യം.

ജെഫ് ബെസോസ്

ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസാണ് ലോക സമ്ബന്നരില്‍ മൂന്നാം സ്ഥാനത്തുള്ളത്. 117 ബില്യണ്‍ യുഎസ് ഡോളറാണ് ജെഫ് ബെസോസിന്റെ ആകെ സമ്ബാദ്യം.

 

ബില്‍ ഗേറ്റ്സ്

മൈക്രോസോഫ്സ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്സാണ് സമ്ബന്നരില്‍ നാലാം സ്ഥാനത്തുള്ളത്. 114 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്‍റെ സമ്ബാദ്യം.

 

വാറൻ ബഫറ്റ്

‘ഒറാക്കിള്‍ ഓഫ് ഒമാഹ’ എന്നറിയപ്പെടുന്ന വാറൻ ബഫറ്റിനെ എക്കാലത്തെയും മികച്ച നിക്ഷേപകരില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.

പുതിയ കണക്കുകള്‍ പ്രകാരം 106 ബില്യണ്‍ ഡോളറാണ് വാറൻ ബഫറ്റിന്‍റെ സമ്ബാദ്യം.

 

ലാറി എലിസണ്‍

ഒറാക്കിള്‍ എന്ന സോഫ്റ്റ്വെയര്‍ കമ്ബനിയുടെ സഹസ്ഥാപകനായ ലാറി എലിസണിന്‍റെ ആകെ സമ്ബാദ്യം 102 ബില്യണ്‍ ഡോളറാണ്.

 

സ്റ്റീവ് ബാല്‍മര്‍

മൈക്രോസോഫ്ടിന്‍റെ മുൻ സിഇഒ സ്റ്റീവ് ബാല്‍മറാണ് ലോകത്തെ അതിസമ്ബന്നരില്‍ ഏഴാം സ്ഥാനത്തുള്ളത്. 89.4 ബില്യണ്‍ ഡോളറാണ് സ്റ്റീവ് ബാല്‍മറിന്‍റെ സമ്ബാദ്യം.

 

ലാരി പെയ്ജ്

ഗൂഗിള്‍ സഹസ്ഥാപകൻ ലാരി പെയ്ജാണ് ലോകസമ്ബന്നരില്‍ എട്ടാമൻ. 84.7 ബില്യണ്‍ ഡോളറാണ് സമ്ബാദ്യം.

 

കാര്‍ലോസ് സ്ലിം

മെക്സിക്കൻ വ്യവസായി കാര്‍ലോസ് സ്ലിമാണ് ലോക്കത്തെ അതിസനമ്ബന്നരില്‍ 9ആം സ്ഥാനത്തുള്ളത്. 83.3 ബില്യണ്‍ ഡോളറാണ് ആദ്ദേഹത്തിന്‍റെ സമ്ബാദ്യം.

 

മുകേഷ് അംബാനി

റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയെക്കുറിച്ച്‌ ഇന്ത്യക്കാര്‍ക്ക് വലിയ പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ല. 81.1 ബില്യണ്‍ ഡോളറാണ് ആദ്ദേഹത്തിന്‍റെ സമ്ബാദ്യം.

Back to top button
error: