World

    • ഇറാൻ ലക്ഷ്യമിട്ടത് ബെൻ ഗുറിയോൺ വിമാനത്താവളം, നഗരമധ്യത്തിലെ പടുകൂറ്റൻ കെട്ടിടങ്ങൾ നിലംപൊത്തി, ചുറ്റും പുകയും പൊടിപടലങ്ങളും, ഇസ്രയേലിനെതിരെ ഇറാൻ നടത്തിയത് കനത്ത മിസൈലാക്രമണം, ദൃശ്യങ്ങൾ പുറത്ത്

      ടെൽ അവീവ്: ഇസ്രയേലിനെതിരെ ഇറാൻ ഞായറാഴ്ച നടത്തിയത് കനത്ത ആക്രമണമെന്ന് റിപ്പോർട്ട്. തുടർന്ന് ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ യുഎസും പങ്കാളിയായി. ഇറാൻ ടെൽ അവീവിലുണ്ടാക്കിയ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ടെൽ അവീവിൽ ഒട്ടേറെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചതായി ദൃശ്യങ്ങളിൽ കാണാം. നഗരത്തിലാകമാനം പുകയും പൊടിപടലവും നിറഞ്ഞിരിക്കുകയാണ്. അതേപോലെ നഗരമധ്യത്തിലെ പടുകൂറ്റൻ കെട്ടിടം തകർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളം കൂടി ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ പറഞ്ഞു. പതിനൊന്ന് പേർക്ക് പരുക്കേറ്റതായി ഇസ്രയേൽ വൃത്തങ്ങൾ വ്യക്തമാക്കി. ഇറാന്റെ വിവിധയിടങ്ങളിൽ കനത്ത ബോംബാക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ▶️ Aftermath of Iran’s missile strikes in a neighborhood in Tel Aviv Follow: https://t.co/mLGcUTS2ei pic.twitter.com/F50EoI0M6a — Press TV (@PressTV) June…

      Read More »
    • ലാദനെ വധിക്കുന്നത് ഒബാമ തത്സമയം വീക്ഷിച്ച അതേ മുറിയില്‍ ട്രംപ്; വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂം ലോകത്തേക്കു തുറന്നുവച്ച കണ്ണ്; അത്യാധുനിക ആശയ വിനിമയ സംവിധാനങ്ങള്‍; എല്ലാ സൈനിക കേന്ദ്രങ്ങളിലെയും വിവരങ്ങള്‍ തത്സമയം സ്‌ക്രീനില്‍; അഞ്ചു മണിക്കൂര്‍ ചര്‍ച്ചയില്‍ നെതന്യാഹു

      ന്യൂയോര്‍ക്ക്: ഇറാനിലെ ആണവ കേന്ദ്രങ്ങളിലേക്ക് യുഎസ് നടത്തിയ സൈനിക നടപടി തല്‍സമയം വീക്ഷിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ട്രംപ് സൈനിക നടപടി വീക്ഷിച്ചത്. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗേയിന്‍’ എന്ന തൊപ്പി ധരിച്ചുള്ള ട്രംപിന്റെ വിവിധ ഫോട്ടോകള്‍ വൈറ്റ്ഹൗസ് പുറത്തുവിട്ടു. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും ചിത്രത്തിലുണ്ട്. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് എന്നിരാണ് ഇതേസമയം സിറ്റുവേഷന്‍ റൂമിലുണ്ടായിരുന്നത്. ആക്രമണ വിവരം സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് പുറത്തുവിട്ടത്. 1979 ന് ശേഷം ആദ്യമായാണ് യുഎസ് ഇറാന് നേരെ ആക്രമണം നടത്തുന്നത്. സൈനിക സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും നടപടികള്‍ നിര്‍ദേശിക്കാനും ഒത്തുകൂടുന്ന വൈറ്റ് ഹൗസിലെ മുറിയാണ് സിറ്റുവേഷന്‍…

      Read More »
    • ‘മൊസാദി’ന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി; യുവാവന്റെ വധശിക്ഷ നടപ്പാക്കി ഇറാന്‍

      ടെഹ്‌റാന്‍: ഇസ്രയേലിന് ഇന്റലിജന്‍സ് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന് ആരോപിച്ച് ഒരാളെ ഇറാന്‍ വധശിക്ഷയ്ക്കു വിധേയനാക്കി. ചാരവൃത്തി ആരോപിച്ചാണ് മജീദ് മൊസെയ്ബി എന്ന വ്യക്തിക്ക് വധശിക്ഷ നല്‍കിയത്. ഇസ്രയേല്‍ ചാരസംഘടനായ മൊസാദിന് മജീദ് നിര്‍ണായക രഹസ്യങ്ങള്‍ കൈമാറിയെന്നാണ് വിവരം. ഇയാളെ എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നു വ്യക്തമായിട്ടില്ല. വധശിക്ഷ ഇന്ന് നടപ്പാക്കിയതായി ഇറാന്‍ മാധ്യമമായ ‘മിസാന്‍’ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ ഇറാന്റെ ആക്രമണം തുടരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പത്ത് സ്ഥലങ്ങളില്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. 11 പേര്‍ക്കു പരുക്കേറ്റു. സംരക്ഷിത മേഖലകളില്‍നിന്ന് പുറത്തേക്ക് പോകാനുള്ള അനുമതി പൊതുജനത്തിന് നല്‍കിയതായി ഇസ്രയേല്‍ വ്യക്തമാക്കി. ഇറാനില്‍നിന്നുള്ള ഏറ്റവും പുതിയ ആക്രമണത്തിന്റെ ഭീഷണി അവസാനിച്ചതായും രാവിലെ 10.50ന് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പടിഞ്ഞാറന്‍ ഇറാനില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. ഇറാനില്‍നിന്ന് മിസൈലുകള്‍ വിക്ഷേപിച്ച കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞതായി നേരത്തെ ഇസ്രയേല്‍ വ്യക്തമാക്കിരുന്നു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ രാവിലെ…

      Read More »
    • ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ഇസ്രയേലിലേക്കു മിസൈല്‍ വര്‍ഷം; പത്തെണ്ണം ലക്ഷ്യങ്ങളില്‍ പതിച്ചു; ഹാഫിയയില്‍ വന്‍ നാശനഷ്ടം; കെട്ടിടങ്ങള്‍ കൂട്ടത്തോടെ നിലംപൊത്തി; 1500 കിലോ സ്‌ഫോടക ശേഷിയുള്ള വജ്രായുധവും പ്രയോഗിച്ചേക്കും; എട്ട് മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍

      ടെല്‍അവീവ്: സംഘര്‍ഷത്തിന്റെ പത്താം ദിനം പുലര്‍ച്ചെ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നോണം ഇസ്രയേലില്‍ വന്‍ നാശം വിതച്ച് ഇറാന്റെ മിസൈല്‍ ആക്രമണം. ബാലിസ്റ്റിക് മിസൈലുകള്‍ മധ്യ ഇസ്രയേലിലും വടക്കന്‍ ഇസ്രയേലിലും പതിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. മുപ്പതോളം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടെത്തിയെന്നും പത്തെണ്ണം ലക്ഷ്യങ്ങളില്‍ പതിച്ചുവെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. രൂക്ഷമായ ആക്രമണത്തോടെ ടെല്‍ അവീവിലും ജെറുസലേമിലും നിരന്തരം സൈറണുകള്‍ മുഴങ്ങി. 10 ഇടങ്ങളില്‍ സാരമായ നാശനഷ്ടമുണ്ടായി. പന്ത്രണ്ടുപേര്‍ക്ക് പരുക്കേറ്റെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഹാഫിയയില്‍ സാരമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിടങ്ങള്‍ കൂട്ടത്തോടെ നിലംപൊത്തി ഇസ്രയേലിന്റെ തീരമധ്യ പ്രദേശങ്ങളിലും, ഡാന്‍ ജില്ലയിലും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നു. ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം അഗ്‌നിരക്ഷാസേനകള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹഫിയയ്ക്ക് പുറമെ നെസ് സിയോണ, റിഷോണ്‍ ലെസയോണ്‍ എന്നിവടങ്ങളിലും ഉഗ്ര സ്‌ഫോടനങ്ങളുണ്ടായി. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ കഴിയണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. സുരക്ഷാനടപടികളുടെ ഭാഗമായി ഇസ്രയേല്‍ വ്യോമപാത…

      Read More »
    • തിരിച്ചടിച്ചാല്‍ ഇറാന്റെ ലക്ഷ്യങ്ങള്‍ ഏതൊക്കെ? കുവൈത്ത്, സൗദി, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലെ പത്തു സൈനിക ബേസുകള്‍ മിസൈല്‍ പരിധിയില്‍; ഹോര്‍മൂസ് കടലിടുക്ക് അടച്ചിടാനും സാധ്യത; തിരിച്ചടി മുന്നില്‍കണ്ട് മിസൈല്‍ ലോഞ്ചറുകളും പോര്‍ വിമാനമങ്ങളും തകര്‍ത്തെന്ന് ഇസ്രയേല്‍; വീഡിയോ പുറത്തുവിട്ടു

      ടെഹ്‌റാന്‍: അമേരിക്കന്‍ ആക്രമണത്തിനുശേഷം തിരിച്ചടിക്കൊരുങ്ങുന്ന ഇറാന്റെ ലക്ഷ്യങ്ങള്‍ പരിമിതമായ പ്രതികരണമോ യുഎസ് കേന്ദ്രങ്ങളും ഇസ്രയേലും ലക്ഷ്യമിട്ടുള്ള സമ്പൂര്‍ണ യുദ്ധമോ ആയിരിക്കുമെന്നു നയതന്ത്ര വിദഗ്ധര്‍. ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുന്നതാണ് ഇറാന്റെ മറ്റൊരു യുദ്ധ തന്ത്രം. യുഎസിനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ മധ്യേഷ്യയില്‍ സൈനികര്‍ ഉള്‍പ്പെടെ പത്ത് യുഎസ് സൈനിക താവളങ്ങളാണ് ഇറാനിയന്‍ മിസൈലുകളുടെ പരിധിയിലുള്ളത്. ഗള്‍ഫില്‍ അഞ്ച് എയര്‍ഫോഴ്‌സ് വിഭാഗങ്ങളാണ് യുഎസിനുള്ളത്. രണ്ടെണ്ണം കുവൈത്തിലും സൗദി, യുഎഇ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും. ഈ കേന്ദ്രങ്ങളില്‍ എഫ്-15, എഫ്-16 യുദ്ധവിമാനങ്ങളാണുള്ളത്. ഖത്തര്‍ ആസ്ഥാനമായുള്ള അഞ്ചാമത്തെ കേന്ദ്രത്തില്‍ ഇന്റലിജന്‍സ്, എയര്‍ റീഫ്യൂലിങ് പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ബഹ്റൈനിലാണ് യുഎസിന്റെ അഞ്ചാമത്തെ കപ്പല്‍പ്പടയുടെ ആസ്ഥാനം. യുഎസിന് രണ്ട് വിമാനവാഹിനിക്കപ്പലുകളും ഒമ്പത് ഡിസ്‌ട്രോയറുകളും ഡസന്‍ കണക്കിന് എയര്‍ഫോഴ്‌സ് ടാങ്കറുകളും ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ഇറാഖിലും സിറിയയിലും നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ ഉള്‍പ്പെടെ ഇറാനിയന്‍ മിസൈലുകളുടെ പരിധിയില്‍ പത്ത് യുഎസ് സൈനിക താവളങ്ങളുണ്ട്. ⭕️The IDF struck F-14 fighter jets belonging to…

      Read More »
    • ഇറാന്‍ ആണവനിലയങ്ങള്‍ തകര്‍ത്ത് യു.സിന്റെ ‘പറക്കുംതളിക’… റഡാര്‍ കണ്ണുകളെ വെട്ടിക്കും, ഇത് പതിനാറായിരം കോടി രൂപയുടെ ബി2 ബോംബര്‍!

      വാഷിങ്ടണ്‍: ഇറാന്റെ ആണവനിലയങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ പത്തു ദിവസം മുന്‍പ് ആക്രമണം തുടങ്ങിയത്. ഇറാന്‍ ആണവശേഷിയുള്ള രാജ്യമാകുന്നത് തടയാനായിരുന്നു ആക്രമണം. എന്നാല്‍, ഇത് പൂര്‍ണമായി വിജയിച്ചില്ല. ആണവ നിലയങ്ങള്‍ക്ക് നാശംവരുത്താനേ ഇസ്രയേലിന് കഴിഞ്ഞുള്ളൂ. ഭൂമിക്കടിയില്‍ ശക്തമായ കോണ്‍ക്രീറ്റ് പാളികള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇസ്രയേലിന്റെ പക്കലില്ലായിരുന്നു. ഇതു കൈവശമുള്ള യുഎസ്, ഇറാനില്‍ ആക്രമണം നടത്തുകയായിരുന്നു. ഭൂമിയിലേക്ക് 60 മീറ്ററോളം തുളച്ചു കയറി ഉഗ്രസ്‌ഫോടനം നടത്താന്‍ കഴിയുന്ന ഈ ബോംബ് വഹിക്കാന്‍ കഴിയുന്നത് ബി 2 സ്റ്റെല്‍ത്ത് ബോംബറിനാണ്. അതിനാലാണ് ആക്രമണത്തിനായി പസിഫിക്കിലെ ഗുവാം സേനാ കേന്ദ്രത്തില്‍നിന്ന് ഈ വിമാനങ്ങള്‍ പറന്നുയര്‍ന്നത്. നോര്‍ത്രോപ് ഗ്രമ്മന്‍ കമ്പനിയാണു ബി 2 യുദ്ധവിമാനം നിര്‍മിച്ചിട്ടുള്ളത്. 18,000 കിലോവരെ ഭാരമുള്ള ബോംബുകള്‍ വഹിക്കാന്‍ ഇതിനു ശേഷിയുണ്ട്. ഹെവി ബോംബര്‍ എന്ന യുദ്ധവിമാന വിഭാഗത്തില്‍ പെടുന്നതാണ് ഈ വിമാനം. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 18500 കിലോമീറ്ററോളം ഈ വിമാനം പറക്കും. മണിക്കൂറുകള്‍ക്കുള്ളില്‍…

      Read More »
    • ഇനി തിരിച്ചടിക്കുള്ള സമയം; ബഹ്‌റൈനിലേക്ക് മിസൈല്‍ ആക്രമണം നടത്തുമെന്ന് ഇറാന്‍; അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും കപ്പലുകളെയും വെറുതേവിടില്ല; ഫോര്‍ദോയെ കാക്കുന്നത് റഷ്യന്‍ പ്രതിരോധം; തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും ഇറാന്‍ മാധ്യമങ്ങള്‍; ആക്രമിച്ചാല്‍ ഇറാന്‍ കത്തിക്കുമെന്ന് ട്രംപ്

      ടെഹ്‌റാന്‍: ഫോര്‍ദോ ഉള്‍പ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്കുനേരെ യുഎസ് ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച് ഇറാന്‍. അന്യായമായ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള ഇറാന്റെ സമയമാണ് ഇനിയെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി. അമേരിക്ക ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വലിയ നാശം വിതയ്ക്കുമെന്നും ഖമേനി പറഞ്ഞു. കാലതാമസമില്ലാതെ അമേരിക്കയ്ക്ക് മറുപടി നല്‍കാനുള്ള സമയമാണിതെന്നായിരുന്നു ഖമേനിയുടെ പ്രതിനിധി ഹുസൈന്‍ ഷര്യത്മദരിയുടെ പ്രതികരണം. ആദ്യഘട്ടമെന്ന നിലയില്‍ ബഹ്‌റൈനിലെ യുഎസ് നാവികസേനയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുമെന്നും അമേരിക്ക, ബ്രിട്ടിഷ്, ജര്‍മന്‍, ഫ്രഞ്ച് കപ്പലുകള്‍ ഹോര്‍മൂസിലൂടെ കടത്തിവിടില്ലെന്നും ഷര്യത്മദരി പ്രഖ്യാപിച്ചു. യുഎസ് ആക്രമണത്തില്‍ ഇറാനിലെ ജനങ്ങള്‍ക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും ഫോര്‍ദോ ഉള്‍പ്പടെ സുരക്ഷിതമാണെന്നും ഇറാന്‍ വ്യക്തമാക്കി. അമേരിക്കന്‍ ആക്രമണത്തെ വകവയ്ക്കുന്നില്ലെന്നും ആണവ പദ്ധതികളുമായി ഇറാന്‍ മുന്നോട്ട് പോകുമെന്നും ഇറാന്റെ ആണവോര്‍ജ ഏജന്‍സി പ്രഖ്യാപിച്ചു. ‘ശത്രുക്കളുടെ ആക്രമണത്തിന് മുന്നില്‍ പതറി, വികസന പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഇറാന്റെ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഉദ്ദേശിക്കുന്നില്ല. ധീര രക്തസാക്ഷികളുടെ ചോരയില്‍ പടുത്തുയര്‍ത്തിയതാണ് ആണവ പദ്ധതിയെന്നും അത്…

      Read More »
    • അന്തര്‍വാഹിനികളില്‍നിന്ന് ടൊമഹോക്ക് മിസൈലുകള്‍; യു.എസ് താണ്ഡവത്തില്‍ ഇറാന്റെ 3 ആണവകേന്ദ്രങ്ങള്‍ തവിടുപൊടി

      വാഷിങ്ടന്‍: ഇറാന്റെ ആണവ നിലയങ്ങളിലേക്ക് യുഎസ് അന്തര്‍വാഹിനികളില്‍ നിന്നുള്ള മിസൈലുകളും പ്രയോഗിച്ചെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞതായി ‘ഫോക്സ് ന്യൂസ്’ റിപ്പോര്‍ട്ടു ചെയ്തു. നതാന്‍സ്, ഇസ്ഫഹാന്‍ നിലയങ്ങള്‍ക്കു നേരെയാണ് ടൊമഹോക്ക് മിസൈലുകള്‍ പ്രയോഗിച്ചത്. താഴ്ന്നു പറക്കുന്നതിനാല്‍ റഡാറുകളുടെ കണ്ണില്‍പ്പെടാനാകില്ല ഈ മിസൈലുകള്‍ക്ക്. ദീര്‍ഘദൂരം സഞ്ചരിച്ച് കരയിലെ ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിച്ച് തകര്‍ക്കാനുള്ള ശേഷിയുണ്ട് ഈ സബ്സോണിക് ക്രൂസ് മിസൈലിന്. ഫൊര്‍ദോ നിലയവും ആക്രമിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മദര്‍ ഓഫ് ഓള്‍ ബോംബ്‌സ് എന്നറിയപ്പെടുന്ന ജിബിയു 43/ബി മാസ്സിവ് ഓര്‍ഡ്നന്‍സ് എയര്‍ ബ്ലാസ്റ്റ് (എംഒഎബി) ബോംബുകള്‍ ആറെണ്ണം പ്രയോഗിച്ചതായും ട്രംപിനെ ഉദ്ധരിച്ച് ഫോക്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ഇസ്രയേല്‍ സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തില്‍ പങ്കാളിയാകുന്നത്. ആക്രമണം നടത്തിയ സൈന്യത്തെ ട്രംപ് അഭിനന്ദിച്ചു. ALSO READ   തിരിച്ചടിച്ചാല്‍ ഇറാന്റെ ലക്ഷ്യങ്ങള്‍ ഏതൊക്കെ? കുവൈത്ത്, സൗദി, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലെ പത്തു സൈനിക ബേസുകള്‍ മിസൈല്‍ പരിധിയില്‍; ഹോര്‍മൂസ് കടലിടുക്ക്…

      Read More »
    • ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക; മൂന്ന് ആണവകേന്ദ്രങ്ങളില്‍ ബോംബിങ് നടത്തിയെന്ന് ട്രംപ്

      വാഷിങ്ടണ്‍: ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാനിലെ തന്ത്രപ്രധാനമായ ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് യു.എസ് ആക്രമണം നടത്തിയത്. ആണവകേന്ദ്രങ്ങളില്‍ ബോംബര്‍ വിമാനങ്ങള്‍ ബോംബിട്ടെന്നും എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് ആക്രമണം നടത്തി മടങ്ങിയെന്നും ട്രംപ് പറഞ്ഞു. യു.എസിനല്ലാതെ ലോകത്ത് ഒരുസൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്ന് എടുത്ത് പറഞ്ഞാണ് ട്രംപ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേസമയം യു.എസ് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫോര്‍ഡോയില്‍ ആക്രമണം നടത്തണമെങ്കില്‍ ശക്തിയേറിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യമാണ്. ഇതിനെ വഹിക്കാന്‍ കഴിയുന്ന യുദ്ധവിമാനങ്ങളെ യു.എസ് ഗുവാമിലെ സൈനിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. എത്രവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കൈടുത്തതെന്നും നാശനഷ്ടങ്ങള്‍ എത്രത്തോളമെന്നും വെളിവായിട്ടില്ല. സംഘര്‍ഷം തുടങ്ങി 10-ാം നാളിലാണ് യു.എസ് നേരിട്ട്…

      Read More »
    • വിദേശത്ത് അട്ടിമറിക്ക് ഗുണ്ടാ സംഘങ്ങള്‍; ഇറാന്റെ നിഗൂഢ പ്രവൃത്തികള്‍ വെളിപ്പെടുത്തി സ്വീഡിഷ് ഡോക്കുമെന്ററി; മാധ്യമ പ്രവര്‍ത്തകരെയും ഇസ്രയേല്‍ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടു; സ്വീഡനിലെ എംബസി ആക്രമണവും ഇറാന്റെ പദ്ധതി

      ന്യൂയോര്‍ക്ക്: യൂറോപ്പിലാകെ പ്രതിയോഗികളെ ലക്ഷ്യമിട്ടു സ്വീഡിഷ് ഗുണ്ടാ സംഘങ്ങളെ ഇറാന്‍ നിയോഗിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടു സ്വീഡിഷ് മാധ്യമം. ഇന്റലിജന്‍സ് രേഖകള്‍, സംഘാംഗങ്ങളുടെ വെളിപ്പെടുത്തല്‍, വിദഗ്ധ വിശകലം എന്നിവ ഉള്‍പ്പെടുത്തി പുറത്തുവിട്ട ഡോക്കുമെന്ററിയിലാണ് ഈ വിവരം. ഇറാന്‍ നിര്‍ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് നീക്കമെന്നും പറയുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ വിമത മാധ്യമമായ ‘ഇറാന്‍ ഇന്റര്‍നാഷണല്‍’ ജേണലിസ്റ്റുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം. ഇറാനിലെ വിമതര്‍ക്കും മറ്റുള്ളവര്‍ക്കുമിടയില്‍ വലിയ കാഴ്ചക്കാരുള്ള ഇറാനിയന്‍ റിപ്പബ്ലിക്ക് ചാനലിനെതിരേ ഇസ്ലാമിക ഭരണകൂടത്തില്‍നിന്നു തുടര്‍ച്ചയായി ഭീഷണികള്‍ ഉയരുന്നുണ്ട്. ജേണലിസ്റ്റുകള്‍ക്കെതിരേ തെരുവു ഗുണ്ടകളെ മുമ്പ് ഏര്‍പ്പെടുത്തിയെന്നു പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു. കുര്‍ദിഷ് ഫോക്‌സ് എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവായ റാവ മജീദിനെ വിധിക്കുന്നതിനു പകരമായി ഇസ്രയേലി സംവിധാനങ്ങളെയോ ഇറാന്‍ ഇന്റര്‍നാഷണലിന്റെ ജേണലിസ്റ്റുകളെയോ വധിക്കണമെന്ന് എതിര്‍ സംഘങ്ങളോട് ആവശ്യപ്പെട്ടെന്നും ഡോക്കുമെന്ററി ചൂണ്ടിക്കാട്ടുന്നു. 2023ന്റെ തുടക്കത്തില്‍ മജീദ് ഇറാനിലുണ്ടായിരുന്ന സമയത്തായിരുന്നു ഇയാളുമായുള്ള ബദ്ധം തുടങ്ങിയത്. ഇസ്രയേല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളെക്കൂടി ഉദ്ധരിക്കുന്ന ഡോക്കുമെന്ററിയില്‍, മജീദിന് രണ്ട്…

      Read More »
    Back to top button
    error: