NEWSWorld

ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഈദ് റാസി മൂസവിക്ക് വിട നല്‍കി ഇറാൻ

ടെഹ്റാൻ: ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സേന ഉപദേഷ്ടാവ് സഈദ് റാസി മൂസവിക്ക് വിട നല്‍കി ഇറാൻ.ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു അന്തിമ കർമ്മങ്ങൾ.

സിറിയയിലെ ഇറാൻ റവല്യൂഷനറി ഗാര്‍ഡ് കമാൻഡറായിരുന്ന സഈദ് റാസി മൂസവി ഡമസ്കസിലെ സൈനബിയ ജില്ലയില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തിലാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. 2020ല്‍ അമേരിക്കൻ സൈന്യം വധിച്ച ഇറാൻ സൈനിക ഓഫിസര്‍ ഖാസിം സുലൈമാനിയുടെ പിൻഗാമിയായാണ് മൂസവി അറിയപ്പെട്ടിരുന്നത്.

Signature-ad

അതേസമയം സഈദ് റാസി മൂസവിയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവല്യൂഷനറി ഗാര്‍ഡ് മേധാവി ജന. ഹുസൈൻ സലാമി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: