ഗാസ: ഇസ്രായേലിനെതിരെ ആക്രമണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിന് പണം വേണമെന്നും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേ.
ഇസ്ലാമിക പണ്ഡിതന്മാര്‍ പാലസ്തീനികള്‍ക്കുവേണ്ടി അവരവരുടെ രാജ്യങ്ങളില്‍ വാദിക്കണമെന്നും തങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കണമെന്നും ഹനിയേ പറഞ്ഞു.
വാളുകള്‍ കൊണ്ടുള്ള ജിഹാദിന് സമയം അതിക്രമിച്ചു കഴിഞ്ഞു . ഇസ്ലാമിക രാഷ്‌ട്രത്തിന് ഒരു പ്രധാന പങ്കുണ്ട്. ഇത് ജറുസലേമിനും അല്‍-അഖ്സ പള്ളിക്കും വേണ്ടിയുള്ള യുദ്ധമാണ്, അല്ലാതെ പാലസ്തീൻ ജനതയുടെയോ ഗാസയുടെയോ ഗാസയിലെ ജനങ്ങളുടെയോ യുദ്ധമല്ല.അതിനാൽ ഇസ്ലാമിക പണ്ഡിതൻമാർ അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍, സിവില്‍ സമൂഹം, സ്ഥാപനങ്ങള്‍ എന്നിവരോട് ഹമാസിനെ സഹായിക്കാൻ ആവശ്യപ്പെടണം -ഹനിയേ പറഞ്ഞു.