ഏതാണ്ട് ഒരു മാസം മുമ്ബ് പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്ബുകള്‍ക്ക് നേരെ ഇറാന് വ്യോമാക്രമണം നടത്തിയിരുന്നു. ഇത് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള നയതന്ത്രബന്ധത്തെ ഏറെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന് മറ്റൊരു ആക്രമണം കൂടി പാകിസ്ഥാന്റെ മണ്ണില്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
2012-ല്‍ ഇറാന്റെ തെക്ക് കിഴക്കന്‍ പ്രവിശ്യയായ സിസ്റ്റാന്‍ – ബലൂചിസ്ഥാന്‍ പ്രദേശത്ത് രൂപപ്പെട്ട സുനന്നി ഭീകരസംഘടനയാണ് ജെയ്ഷ് അല്‍ അദ്ല് . ഈ സംഘന ആര്‍മി ഓഫ് ജെസ്റ്റിസ് എന്നും അറിയപ്പെടുന്നു. ഇറാന് അതിര്‍ത്തിയിലെ പാക് പ്രദേശമായ ബലൂചിസ്ഥാന്‍ മേഖലയിലും ഇവരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇറാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ ജെയ്ഷ് അല്‍ അദ്ല് നടത്തിയിരുന്നു. സിസ്റ്റാന്‍ – ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഇറാന്റെ പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ 11 പേരെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് ജെയ്ഷ് അല്‍ അദ്ല് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.