World

    • ലഹോര്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചു; തെറ്റ് ഏറ്റുപറഞ്ഞ് നവാസ് ഷരീഫ്

      ലഹോര്‍: ഇന്ത്യയുമായി 1999ല്‍ ഒപ്പുവച്ച ലഹോര്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്ന വെളിപ്പെടുത്തലുമായി പാക്ക് മുന്‍ പ്രസിഡന്റ് നവാസ് ഷരീഫ്. കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ച പര്‍വേസ് മുഷറഫിന്റെ നീക്കം ഇന്ത്യയുമായുള്ള കരാറിന്റെ ലംഘനമായിരുന്നെന്നും തെറ്റായിപ്പോയെന്നുമാണ് ഷരീഫിന്റെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസിന്റെ (പിഎംഎല്‍എന്‍) ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു ഷരീഫിന്റെ കുറ്റസമ്മതം. ”1998 മേയ് 28ന് പാക്കിസ്ഥാന്‍ 5 ആണവപരീക്ഷണങ്ങള്‍ നടത്തി. പിന്നീട് വാജ്പേയ് സാഹിബ് ഇവിടെ വരികയും നമ്മളുമായി കരാറൊപ്പിടുകയും ചെയ്തു. എന്നാല്‍ ആ കരാര്‍ നമ്മള്‍ ലംഘിക്കുകയാണുണ്ടായത്. അത് നമ്മുടെ തെറ്റാണ്” -ഷരീഫ് പറഞ്ഞു. ആണവപരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ പാക്കിസ്ഥാന് 500 കോടി ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നെന്നും അതു താന്‍ നിരസിച്ചുവെന്നും ഷരീഫ് അവകാശപ്പെട്ടു. ഇമ്രാന്‍ ഖാനായിരുന്നു അന്ന് പ്രധാനമന്ത്രിയെങ്കില്‍ ആ പണം സ്വീകരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലഹോര്‍ ഉച്ചകോടിക്കുശേഷം 1999 ഫെബ്രുവരി 21നാണ് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും പാക്ക്…

      Read More »
    • അനിയാ നില്ല്! കോവിഡിന് ശേഷം അടുത്ത മഹമാരി വരുന്നു; ലോകരാജ്യങ്ങള്‍ തയ്യാറാകണമെന്ന് ശാസ്ത്രജ്ഞന്‍

      ലണ്ടന്‍: കോവിഡ് തീര്‍ത്ത ആഘാതത്തില്‍ നിന്നും ലോകം ഇനിയും പൂര്‍ണമായും മുക്തമായിട്ടില്ല. സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളില്‍ ഈയിടെ വ്യാപകമായ രീതിയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ മറ്റൊരു മഹാമാരിക്ക് കൂടി സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സര്‍ പാട്രിക് വാലന്‍സ്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ മുന്‍ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന പാട്രിക് മഹാമാരിയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് യുകെ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും രാജ്യം ഇതുവരെ അതിന് തയ്യാറായിട്ടില്ലെന്ന് ഊന്നിപ്പറയുകയും ചെയ്തതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പൊയിസിലെ ഹേ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി ഭീഷണികള്‍ അതിവേഗം കണ്ടുപിടിക്കാന്‍ കഴിവുള്ള ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ യുകെ ഗവണ്‍മെന്റ് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ പാട്രിക് ഊന്നിപ്പറഞ്ഞു. ”നമ്മള്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പരിശോധനകള്‍ ദ്രുതഗതിയിലാക്കണം. വാക്‌സിന്‍, ചികിത്സ എന്നിവയ്ക്കെല്ലാം അടിയന്തര പ്രാധാന്യം നല്‍കണം. ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണെങ്കില്‍ കടുത്ത സാഹചര്യങ്ങളിലേക്ക് കടക്കുന്നത് ഒഴിവാക്കാനാകും” വാലന്‍സ് വ്യക്തമാക്കി. 2023 എത്തിയപ്പോഴേക്കാം താന്‍…

      Read More »
    • പാപുവ ന്യൂ ഗിനിയയിലെ ഉരുള്‍പൊട്ടല്‍; 2000 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമെന്ന് അധികൃതര്‍

      പോര്‍ട്ട് മോര്‍സ്ബി: കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടായിരത്തിലധികം പേര്‍ ജീവനോടെ മണ്ണിനടിയില്‍ പെട്ടതായി പാപുവ ന്യൂ ഗിനിയ സര്‍ക്കാര്‍. അന്താരാഷ്ട്ര സഹായം തേടിയതായി സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭക്ക് അയച്ച കത്തില്‍ പറയുന്നു. തിങ്കളാഴ്ചയോടെ അഞ്ച് പേരുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെടുത്തതെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. വടക്കന്‍ പാപുവ ന്യൂ ഗിനിയയിലെ പര്‍വതപ്രദേശമായ എന്‍ഗ മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയത്തുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ ആഴം കൂട്ടി. ഇതുവരെ 670 ലധികം പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. വലിയ പാറക്കല്ലുകളും കടപുഴകി വീണ വന്‍മരങ്ങളും കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. മതിയായ ഉപകരണങ്ങളുടെ അഭാവവും രക്ഷാപ്രവര്‍ത്തനത്തെ പിന്നോട്ടുവലിക്കുന്നുണ്ട്. മണ്ണിനടിയില്‍ പെട്ട ആരും രക്ഷപെട്ടിട്ടില്ലെന്ന് സ്‌കൂള്‍ അധ്യാപകനായ ബ് സോവായ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ദുരന്തത്തിന് മുമ്പ് ഏകദേശം 3,800 ആളുകള്‍ എന്‍ഗ മേഖലയില്‍ താമസിച്ചിരുന്നു. പ്രധാനമന്ത്രി ജെയിംസ് മറാപെ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയില്‍ നിന്ന്…

      Read More »
    • ദുരൂഹത: മലയാളി യുവതിയെ യുഎഇയിൽ 19-ാമത്തെ നിലയിൽ നിന്നും വീണ് മരിച്ചനിലയിൽ കണ്ടെത്തി

      മലയാളി യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് മരിച്ചത്. യു.എ.ഇയിലെ ഫുജൈറ സെന്‍റ്​ മേരീസ് സ്‌കൂളിന് സമീപത്ത്, യുവതി താമസിച്ചിരുന്ന കെട്ടിടത്തിലെ 19-ാമത്തെ നിലയിൽ നിന്നും താഴേക്കു വീണ നിലയിലായിരുന്നു മൃതദേഹം. നിർമാണ കമ്പനി നടത്തുന്ന സനൂജ് ബഷീർ കോയയാണ് ഭർത്താവ്. രണ്ടു പെൺകുട്ടികളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

      Read More »
    • ഉയരങ്ങൾ പിന്നിട്ടുമ്പോൾ ചവിട്ടുപടിയായി നിന്നവരെ വിസ്മരിക്കരുത്

      വെളിച്ചം       അയാള്‍ ഒരു സിംഹാസനം ഉ നിർമ്മിക്കുകയായിരുന്നു.  അപ്പോഴാണ് അതുവഴി ഒരു ബുദ്ധസന്യാസി കടന്നുവന്നത്.  സിംഹാസനം വളരെ ഭംഗിയുണ്ടെന്നും അതിനായി പരിശ്രമിച്ച എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു എന്നും സന്യാസി പറഞ്ഞു. അയാള്‍ അമ്പരന്നു:   “ഞാന്‍ ഒറ്റയ്ക്കാണ് ഇതുണ്ടാക്കിയത്, എന്തിനാണ് എല്ലാവര്‍ക്കും അഭിനന്ദനം…?” അയാള്‍ ചോദിച്ചു. അതുകേട്ട് സന്യാസി പറഞ്ഞു:   “എങ്കില്‍ നിങ്ങള്‍ ഈ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചുറ്റികയുടെ പിടി ഊരിമാറ്റി ചുറ്റിക ഉപയോഗിക്കൂ…” “അതെങ്ങനെ ഉപയോഗിക്കും?” അയാള്‍ ചോദിച്ചു. സന്യാസി പറഞ്ഞു:   “അതെ ചുറ്റികയ്ക്ക് അടിക്കുന്ന ഭാഗം മാത്രം പോര, അതിന് പിന്നില്‍ ബലമുളള പിടിയും ആവശ്യമുണ്ട്…” അയാള്‍ക്ക് കാര്യം വ്യക്തമായി. നമ്മള്‍ ചെയ്യുന്ന ഏതൊരു നല്ലകാര്യത്തിനു പിന്നിലും അതിനു വേണ്ടി നമ്മളെ പ്രാപ്തരാക്കിയ കുറേ പേര്‍ കാണും. പേരുള്ളവര്‍, പേരറിയാത്തവര്‍, ജീവനുള്ളതും ജീവനില്ലാത്തതും … അങ്ങനെ ഒരു ഒരുപാട് സംഗതികള്‍… കൂടുതല്‍ ഉയരത്തിലെത്തുമ്പോള്‍ ചവിട്ടുപടിയായ എല്ലാവരേയും എല്ലാത്തിനേയും ഓര്‍ക്കാന്‍ നമുക്ക് ശ്രമിക്കാം. ശുഭദിനം നേരുന്നു.…

      Read More »
    • സമ്പാദ്യം ഇരട്ടിപ്പിക്കാൻ പ്രയത്നിക്കുന്നവൻ ജീവിതം ആസ്വദിക്കുന്നില്ല. സമ്പത്തല്ല സന്തോഷവും സംതൃപ്തിയുമാണ് പ്രധാനം

           അയാള്‍ വലിയ സത്യസന്ധനും  സ്വന്തം ചെറിയ ജീവിതത്തില്‍ സംതൃപ്തനുമായിരുന്നു.  തൊഴിലിലെ മികവുമൂലം അയാള്‍ക്ക് കൊട്ടാരത്തില്‍ ജോലിയും ലഭിച്ചു. ഒരു ദിവസം ജോലി കഴിഞ്ഞു വരുന്നതിനിടെ അയാള്‍ ഒരു അശരീരി കേട്ടു: “നിന്റെ വീട്ടില്‍ ഏഴു കുടം നിറയെ സ്വര്‍ണ്ണനാണയങ്ങള്‍ ഉണ്ട്….” അയാള്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍പ്പടിയില്‍ ഏഴു കുടങ്ങൾ ഇരിപ്പുണ്ടായിരുന്നു. അയാളും ഭാര്യയും ചേര്‍ന്ന് കുടങ്ങള്‍ തുറന്ന് നോക്കിയപ്പോള്‍ ഏഴാമത്തെ കുടമൊഴികെ ബാക്കിയുള്ള കുടങ്ങളില്‍ നിറയെ സ്വര്‍ണ്ണനാണയങ്ങൾ ഉണ്ട്. ഏഴാമത്തെ കുടത്തില്‍ മാത്രം പാതിയേ ഉണ്ടായിരുന്നുള്ളൂ.. അന്നുമുതല്‍ ആ കുടം കൂടി നിറയ്ക്കുക എന്നതായി മാറി അയാളുടെ ലക്ഷ്യം. വീട്ടുസാധങ്ങള്‍ വാങ്ങാന്‍ ഭാര്യക്ക് നല്‍കുന്ന പണം കുറച്ചു. കിട്ടുന്ന പണം മുഴുവന്‍ കുടത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. പിശുക്ക് മൂലം ഭാര്യയുമായി എന്നും വഴക്കായി. ഈ സ്വഭാവവ്യത്യാസം കണ്ട രാജാവ് കാരണമന്വേഷിച്ചു.  എല്ലാം കേട്ട് രാജാവ് പറഞ്ഞു: “ഏഴാമത്തെ കുടം നീ മററുള്ളവര്‍ക്ക് കൊടുക്കുക…” ആദ്യം അല്പം മടിച്ചെങ്കിലും അയാള്‍ അങ്ങിനെ…

      Read More »
    • പാപുവ ന്യൂ ഗിനിയയില്‍ മണ്ണിടിച്ചില്‍; 100 പേര്‍ മരിച്ചു

      പോര്‍ട്ട് മോര്‍സ്ബി: പാപുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചിലില്‍ 100ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ ആളുകള്‍ ഉറങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ പാപുവ ന്യൂ ഗിനിയയിലെ എങ്ക പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. തെക്കന്‍ പസഫിക് ദ്വീപ് രാഷ്ട്രത്തിന്റെ തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ (370 മൈല്‍) വടക്ക് പടിഞ്ഞാറ്, പ്രാദേശിക സമയം പുലര്‍ച്ചെ 3 മണിയോടെ എങ്കാ പ്രവിശ്യയിലെ കാക്കളം വില്ലേജിലാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് എബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. എത്ര പേര്‍ മരിച്ചുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മരണസംഖ്യ 100ന് മുകളിലാണെന്നാണ് നിലവിലെ കണക്ക്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മണ്ണിനടിയില്‍ പെട്ട മൃതദേഹങ്ങള്‍ നാട്ടുകാര്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വലിയ പാറക്കല്ലുകളും മരങ്ങളും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളും കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും ഒരു ഗ്രാമവാസി പറഞ്ഞു. ‘ആളുകള്‍ അതിരാവിലെ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇത് സംഭവിച്ചത്, ഗ്രാമം മുഴുവന്‍…

      Read More »
    • കാര്‍ലോ അക്യൂട്ടിസ് വിശുദ്ധപദവിയിലേക്ക്; അകാലത്തില്‍ പൊലിഞ്ഞ കംപ്യൂട്ടര്‍ പ്രതിഭ

      വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്നതിന് കംപ്യൂട്ടര്‍ പരിജ്ഞാനം ഉപയോഗിച്ച കാര്‍ലോ അക്യൂട്ടിസ് വിശുദ്ധന്മാരുടെ ഗണത്തിലേക്ക്. ലാപ്‌ടോപ്പും സമൂഹമാധ്യമങ്ങളും ജപമാലയും ജീവിതത്തില്‍ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തില്‍ പുതിയ പാത തുറന്നശേഷം 15ാം വയസ്സില്‍ അന്തരിച്ച ഈ കംപ്യൂട്ടര്‍ പ്രതിഭയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി തീരുമാനിച്ചു. കാര്‍ലോയുടെ മധ്യസ്ഥതയില്‍ കോസ്റ്ററിക്കയില്‍ നിന്നുള്ള കൗമാരക്കാരി, ഫ്‌ലോറന്‍സില്‍ വിദ്യാര്‍ഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെത്തുടര്‍ന്നുണ്ടായ ഗുരുതരാവസ്ഥയില്‍ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചു. ബ്രസീലില്‍ ഒരു ബാലന്‍ രോഗസൗഖ്യം നേടിയത് കാര്‍ലോയുടെ മധ്യസ്ഥതയിലാണെന്നു സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് 2020 ഒക്ടോബര്‍ 10നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഈ നൂറ്റാണ്ടില്‍ കത്തോലിക്കാസഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയവരില്‍ പ്രായം കുറഞ്ഞയാളും ആദ്യ കംപ്യൂട്ടര്‍ പ്രതിഭയുമാണ്. ലണ്ടനില്‍ ജനിച്ച് മിലാനില്‍ വളര്‍ന്ന കാര്‍ലോ 11ാം വയസ്സില്‍ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്‌സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിനു തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങള്‍ രേഖപ്പെടുത്തി…

      Read More »
    • വിനോദയാത്ര പോയ മലയാളി തായ്‌ലൻഡിൽ വെടിയേറ്റു മരിച്ചു, പക്ഷേ കേസ് അന്വേഷണം പൂർത്തിയായ ശേഷമേ മൃതദേഹം വിട്ടുകിട്ടൂ

         തായ്‌ലൻഡിൽ വിനോദയാത്രയ്ക്കു പോയ മലയാറ്റൂർ സ്വദേശിയായ മലയാളി വെടിയേറ്റു മരിച്ചതായി വീട്ടുകാർക്കു വിവരം ലഭിച്ചു. മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. യാത്രക്കിടെ വർഗീസിനു നേരെ  മോഷണശ്രമം നടന്നുവെന്നും അതു ചെറുക്കുന്നതിനിടെ  മോഷ്ടാക്കൾ വർഗീസിനെ വെടിവച്ചു വീഴ്ത്തിയെന്നുമാണു ലഭിച്ച വിവരം. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ തായ്‌ലൻഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു ബന്ധുക്കൾക്ക് വിവരം ലഭിച്ചു. വർഗീസിന്റെ പക്കൽ നിന്ന് പണം അടക്കം മോഷണം പോയിട്ടുണ്ട്. ഒരു മാസം മുൻപാണ് വർഗീസ് തായ്‌ലൻഡിലേക്ക് വിനോദയാത്ര പോയത്. 30 വർഷമായി മുംബൈയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യയും 2 പെൺമക്കളുമുണ്ട്. തായ്‌ലൻഡിൽ കേസ് അന്വേഷണം പൂർത്തിയായതിനു ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടാൻ സാധ്യതയുള്ളു. ഇന്ത്യൻ എംബസി ഇടപെട്ടിട്ടുണ്ടെന്നും മൃതദേഹം വിട്ടുകിട്ടാൻ നടപടി എടുത്തിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.

      Read More »
    • ദുബൈ പരിസ്ഥിതി സൗഹൃദ നഗരമാകുന്നു; രണ്ട് ബഹുതല സൈക്കിള്‍ പാത വരുന്നു

        ദുബൈയെ പരിസ്ഥിതി സൗഹൃദ നഗരമാക്കി മാറ്റാനുള്ള ശ്രമത്തില്‍, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ഒരേസമയം സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അനുയോജ്യമായ പാത നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. അല്‍ സുഫൂഹിനെ ഹിസ്സ സ്ട്രീറ്റ് വഴി ദുബൈ ഹില്‍സുമായി ബന്ധിപ്പിക്കുന്ന പാതയില്‍ ശൈഖ് സായിദ് റോഡും അല്‍ ഖൈല്‍ റോഡും കടന്നുപോകുന്ന രണ്ട് പാലങ്ങളുമുണ്ട്. പ്രത്യേകമായി രൂപകല്‍പ്പന ചെയ്തയാണിവ. ശൈഖ് സായിദ് റോഡിന് മുകളിലൂടെ 528 മീറ്ററിലാണ് ആദ്യത്തേത്. രണ്ടാമത്തേത്, അല്‍ ഖൈല്‍ റോഡിന് മുകളില്‍ 501 മീറ്ററിലാണ്. ഓരോ പാലത്തിനും അഞ്ച് മീറ്റര്‍ വീതിയുണ്ട്. ഈ ബഹുമുഖ പാതക്ക് 13.5 കിലോമീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയും ഉണ്ടാകും സൈക്കിള്‍ യാത്രക്കാര്‍ക്കും സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്കും 2.5 മീറ്റര്‍ വീതിയുള്ള പാതയും കാല്‍നടയാത്രക്കാര്‍ക്ക് രണ്ട് മീറ്റര്‍ വീതിയുള്ള പാതയും. മണിക്കൂറില്‍ 5,200 ഉപയോക്താക്കള്‍ പാതയില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അല്‍ ബര്‍ശ, അല്‍ ബര്‍ശ ഹൈറ്റ്‌സ് തുടങ്ങിയ അയല്‍പക്കങ്ങളിലെ സേവന സൗകര്യങ്ങള്‍ക്ക്…

      Read More »
    Back to top button
    error: