World

    • നിങ്ങള്‍ ഞെട്ടിയില്ലേ? ഞങ്ങള്‍ ശരിക്കും ഞെട്ടി! അന്യഗ്രഹ ജീവികള്‍ വേഷം മാറി നമുക്കിടയില്‍ വസിക്കുന്നു

      ലോകം എത്രതന്നെ വികസിച്ചാലും ഇന്നും പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. അന്യഗ്രഹ ജീവികള്‍ തന്നെയാണ് അതിന് വലിയ ഉദാഹരണം. ഇന്നും ഈ കാര്യത്തില്‍ മനുഷ്യര്‍ക്ക് രണ്ട് അഭിപ്രായമാണ് ഉള്ളത്. അന്യഗ്രഹ ജീവികള്‍ ഇല്ലെന്ന് ഒരു പക്ഷം പേര്‍ പറയുമ്പോള്‍ മറ്റൊരു പക്ഷം അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നു. ചിലര്‍ അന്യഗ്രഹ ജീവികളെ കണ്ടിട്ടുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഭൂമിയില്‍ നമുക്കിടയില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. നൊബേല്‍ പുരസ്‌കാര നോമിനിയും പ്രശസ്ത ഇമ്മ്യൂണോളജിസ്റ്റും സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഗാരി നോളനാണ് ഈ വാദവുമായി രംഗത്തെത്തിയത്. അന്യഗ്രഹ ജീവികള്‍ മുന്‍മ്പും ഭൂമിയില്‍ വന്നിട്ടുണ്ട്. ഇന്നും ഇവിടെ നിലനില്‍ക്കുന്നു. ഇക്കാര്യം 100ശതമാനം ശരിയാണെന്നും ഗാരി വാദിക്കുന്നു. മനുഷ്യരുടെ കൂടെ ഇവര്‍ ഇടപെട്ടിട്ടുണ്ടാകാമെന്നും മനുഷ്യവേഷം ധരിച്ച് നമുക്കിടയില്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മനുഷ്യസമൂഹത്തിന് അന്യഗ്രഹജീവികള്‍ ഭീഷണിയാകുമെന്ന് താന്‍ ഭയപ്പെടുന്നില്ലെന്നും ഗാരി ചൂണ്ടിക്കാട്ടി. യുഎസിലെ മാന്‍ഹട്ടനില്‍ നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം…

      Read More »
    • മൂന്നു ദിവസം മുന്‍പ് കാണാതായ യുവതി പെരുമ്പാമ്പിന്റെ വയറ്റില്‍!

      ജക്കാര്‍ത്ത: മൂന്നു ദിവസം മുന്‍പ് കാണാതായ യുവതി പെരുമ്പാമ്പിന്റെ വയറ്റില്‍ മരിച്ച നിലയില്‍! ഇന്തോനേഷ്യയിലെ ദക്ഷിണ സുലവേസിയിലെ കാലെംപാങ്ങിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. കാലെംപാങ് സ്വദേശി ഫരീദ(45)യെയാണു പെരുമ്പാമ്പ് ഒന്നാകെ വിഴുങ്ങിയത്. വീട്ടില്‍ തയാറാക്കിയ ഭക്ഷണം വില്‍ക്കാനായി വ്യാഴാഴ്ച അങ്ങാടിയില്‍ പോയതായിരുന്നു അവര്‍. എന്നാല്‍, രാത്രിയായിട്ടും തിരിച്ചുവരാതായതോടെ ഭര്‍ത്താവ് നോനി അയല്‍പക്കത്തും ബന്ധുവീടുകളിലുമെല്ലാം ബന്ധപ്പെട്ടു. എന്നാല്‍, ഫരീദ അവിടെയൊന്നും എത്തിയിരുന്നില്ല. തുടര്‍ന്നു നാട്ടുകാര്‍ ഒന്നാകെ ഇറങ്ങി നടത്തിയ തിരച്ചിലിനൊടുവിലാണു കഴിഞ്ഞ ദിവസം വീട്ടിനടുത്തുള്ള പറമ്പില്‍ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഫരീദയുടെ ചെരിപ്പും മറ്റു വസ്തുക്കളും ഉപേക്ഷിച്ച നിലയില്‍ കണ്ടു നടത്തിയ തിരച്ചിലിലാണു ഭീമാകാരമായ വയറുമായി പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് പാമ്പിന്റെ വയറു മുറിച്ചുനോക്കിയപ്പോഴാണ് കാണാതായ യുവതിയെ അകത്ത് കണ്ടെത്തിയത്. വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ ഉടുത്തിരുന്ന വസ്ത്രത്തില്‍ തന്നെയായിരുന്നു ഫരീദ. പുറത്തെടുക്കുമ്പോള്‍ ജീവന്‍ ബാക്കിയുണ്ടായിരുന്നില്ല. പെരുമ്പാമ്പിന് അഞ്ച് മീറ്ററോളം നീളമുണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. പുറത്തെടുത്ത മൃതദേഹം മരണാനന്തര ചടങ്ങുകള്‍ക്കുശേഷം ഖബറടക്കി. നാലു മക്കളുടെ…

      Read More »
    • ഹമാസ് ബന്ദികളാക്കിയ 4 പേരെ മോചിപ്പിച്ച് ഇസ്രയേല്‍; 210 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

      ജറുസലേം: ബന്ദികളായി ഹമാസ് പാര്‍പ്പിച്ചിരുന്ന 4 ഇസ്രയേലുകാരെ സൈന്യം മോചിപ്പിച്ചു. തെക്കന്‍ ഇസ്രയേലില്‍നിന്നു ഹമാസ് തട്ടിക്കൊണ്ടുപോയ നോവ അര്‍ഗമണി (25), മീര്‍ ജാന്‍ (21), ആന്ദ്രെ കൊസ്‌ലോവ് (27), ശലോമി സിവ് (40) എന്നിവരെയാണു മോചിപ്പിച്ചത്. 8 മാസം മുന്‍പാണ് ഇവരെ ഹമാസ് തട്ടിക്കൊണ്ടുപോയത്. സൈനിക നീക്കത്തില്‍ നിരവധിപേര്‍ മരിച്ചതായി പലസ്തീന്‍ അധികൃതര്‍ പറഞ്ഞു. മധ്യ ഗാസയിലെ അല്‍ നുസ്‌റത്ത് അഭയാര്‍ഥി ക്യാംപില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ രൂക്ഷമായ ആക്രമണത്തില്‍ 210 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. നാനൂറിലേറെ പേര്‍ക്കു പരുക്കേറ്റു. ഹമാസ് ബന്ദികളാക്കിയ 250 പേരില്‍ നൂറോളം പേരെ വിട്ടയച്ചിരുന്നു. 40 പേരെങ്കിലും തടവില്‍ മരിച്ചെന്നാണു കരുതുന്നത്. മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ ഏതാനും ബന്ദികളും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ശക്തമായ ബോംബാക്രമണത്തിനു ശേഷമാണ് ഇസ്രയേല്‍ പ്രത്യേക സേന ഇന്നലെ അഭയാര്‍ഥിക്യാംപില്‍ ആക്രമണം നടത്തിയത്. ജനത്തിരക്കേറിയ മാര്‍ക്കറ്റിലും സമീപത്തെ പള്ളിയിലും ബോംബിട്ടു. 4 ബന്ദികളെ…

      Read More »
    • പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുന്നു എന്ന് പരാതി, ഇത് യോഗ സ്‌കൂളോ പെൺവാണിഭ കേന്ദ്രമോ?

      വാർത്ത സുനിൽ കെ ചെറിയാൻ വ്യാപക പരാതികളാണ് ആ യോഗാ സ്കൂളിനെതിരെ ഉയർന്നു കൊണ്ടിരുന്നത്. കഴിഞ്ഞ 30 വർഷമായി തലയെടുപ്പോടെ നിന്നിരുന്ന ആ യോഗ സ്കൂൾ തീരെ യോഗ്യമല്ലാത്ത ഒരു കാര്യത്തിനാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രമായി മാറിയത്. അർജന്റീനയിലെ ബ്യൂണസ് ഐറിസ് എന്ന യോഗ സ്‌കൂൾ ഒരു പെൺവാണിഭകേന്ദ്രമായി മാറിയിരിക്കുന്നു എന്നാണ് വ്യാപക പരാതി. ആരംഭിച്ച് അധികകാലം കഴിയും മുൻപേ യോഗ കേന്ദ്രത്തിനെതിരെ അർജന്റീനയിൽ തന്നെയുള്ള ഒരു കുടുംബം പരാതി കൊടുത്തിരുന്നു. അവരുടെ മകളെ യോഗ സ്‌കൂൾ ബ്രെയിൻവാഷ് ചെയ്യുന്നുവെന്നും ലൈംഗിക അടിമയാക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു പരാതി. പക്ഷെ നിയമവ്യവസ്ഥയുടെ അപര്യാപ്‌തത മൂലമാവാം ആ പരാതി അന്ന് ശ്രദ്ധിക്കപ്പെടാതെ പോയി. മകളെ ഭീഷണിപ്പെടുത്തി നിർത്തിയിരിക്കുന്നത് കൊണ്ടാണ് ഒരു തുറന്നു പറച്ചിലിന് അവൾ ഒരുങ്ങാത്തത് എന്നും കുടുംബം ആരോപിച്ചു. പരാതികൾ പിന്നെയും ഉയർന്നു. പ്രായപൂർത്തിയാവുന്നതിന് മുൻപേ മോട്ടിവേഷണൽ ലക്ചറുകളിലും മറ്റും ആകൃഷ്ടരായി യോഗ പഠിക്കാനായി ചേരുന്ന കുട്ടികൾ വർഷങ്ങൾ കഴിഞ്ഞിട്ടും യോഗാകേന്ദ്രത്തിന്റെ ദുരൂഹ നിഴലിൽത്തന്നെ നിൽക്കുന്നു…

      Read More »
    • മാസപ്പിറ കണ്ടു: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17ന്, ഗൾഫ് രാജ്യങ്ങളില്‍  ജൂണ്‍ 16നും

            കാപ്പാട് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിനാൽ കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17ന് ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. അറഫ ദിനം ജൂൺ 16ന് ആയിരിക്കും. കാപ്പാടിനു പുറമെ കടലുണ്ടി, പൊന്നാനി, കാസർകോട് തുടങ്ങിയ ഇടങ്ങളിലും മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. സൗദി തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ അല്‍ ഹരീഖ് ഗവര്‍ണറേറ്റിലെ വാന നിരീക്ഷണ കേന്ദ്രത്തിലാണ് ഈ വര്‍ഷത്തെ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. മാസപ്പിറവി ദൃശ്യമായത്തോടെ ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 15 നും, ബലിപ്പെരുന്നാള്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 16 നുമായിരിക്കും. നേരത്തെ ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. ആകാശം മേഘാവൃതമായതിനാല്‍ പ്രധാന നിരീക്ഷണ കേന്ദ്രമായ സുദൈറിലെ നിരീക്ഷണാലയത്തില്‍ മാസപ്പിറവി ദൃശ്യമായിരുന്നില്ല. ത്യാഗത്തിന്റെയും കരുണയുടെയും സഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ അഥവാ ഈദുൽ അദ്ഹ ഹിജ്‌റ കലണ്ടർ…

      Read More »
    • വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കരുത്; പിന്തുണ പിന്‍വലിക്കുമെന്ന് നെതന്യാഹുവിന് തീവ്ര വലതുപക്ഷത്തിന്റെ ഭീഷണി

      ജറുസലേം: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം നടപ്പാക്കിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേലിലെ തീവ്രവലതുപക്ഷം. എതിര്‍പ്പ് മറികടന്ന് ഇസ്രായേല്‍ കരാര്‍ നിര്‍ദേശം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഹമാസിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം മാത്രം ചര്‍ച്ച തുടരാമെന്നാണ് ഇസ്രായേല്‍ മധ്യസ്ഥ രാഷ്ട്രങ്ങളെ അറിയിച്ചിരിക്കുന്നത്. ധനമന്ത്രി ബെസാലെല്‍ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമര്‍ ബെന്‍ഗ്വിറുമാണ് സര്‍ക്കാരിനെ വീഴ്ത്തുമെന്ന് താക്കീത് നല്‍കിയത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിനെ പിന്തുണക്കുന്ന പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡിന്റെ പിന്തുണ നെതന്യാഹുവിനുണ്ട്. ലാപിഡിന്റെ യെഷ് അതിദ് കക്ഷിക്ക് 24 സീറ്റുണ്ട്. എന്തുവില കൊടുത്തും കരാര്‍ നിര്‍ദേശം നടപ്പാക്കും എന്നുതന്നെയാണ് ബൈഡന്‍ ഈജിപ്തിനും ഖത്തറിനും ഉറപ്പ് നല്‍കിയിരിക്കുന്നത്. നിലവില്‍ ബെന്‍ഗ്വിറിന്റെ ‘ഒറ്റ്സ്മ യെഹൂദിത്’ കക്ഷിക്ക് ആറും സ്മോട്രിച്ചിന്റെ ‘റിലീജ്യസ് സയണിസം പാര്‍ട്ടി’ക്ക് ഏഴും സീറ്റുണ്ട്. ഇവ രണ്ടും പിന്തുണച്ചാണ് നെതന്യാഹു സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. പ്രതിപക്ഷ നേതാവ് യായര്‍ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ തീവ്രവലതുപക്ഷം പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാര്‍ വീഴാന്‍…

      Read More »
    • രാജ്യത്തെ ഏറ്റവും വലിയ വിവാഹമോചന സെറ്റില്‍മെന്റ്; ഭാര്യയ്ക്ക് 8,333 കോടി രൂപ നല്‍കാന്‍ കോടതി നിര്‍ദേശം

      സോള്‍: ചെറുതും വലുതുമായ കാരണങ്ങള്‍ കൊണ്ട് ലോകമാകെ വിവാഹമോചനങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ വിവാഹമോചനം വഴി പുലിവാല് പിടിച്ച ഒരു കോടീശ്വരന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദക്ഷിണ കൊറിയയിലെ സിയോളിലാണ് സംഭവം. കൊറിയന്‍ വ്യവസായ പ്രമുഖനായ ചെയ് ടെ വോണിനാണ് വിവാഹമോചനക്കേസില്‍ ‘എട്ടിന്റെ പണി’കിട്ടിയത്. ഒന്നും രണ്ടുമല്ല 8,333 കോടി രൂപയാണ് വിവാഹമോചന കേസില്‍ തന്റെ മുന്‍ ഭാര്യ റോ സോ-യംഗിന് നല്‍കാന്‍ സിയോള്‍ കോടതി വിധിച്ചത്. ഇതിന് ചെയ് സമ്മതിക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ വിവാഹമോചന സെറ്റില്‍മെന്റായി ഇത് മാറും. 35 വര്‍ഷം മുന്‍പാണ് ബിസിനസുകാരനായ ചെയ് ടെ – വോണ്‍ വിവാഹം കഴിക്കുന്നത്. അന്ന് അദ്ദേഹം കോടീശ്വരന്‍ ആയിരുന്നില്ല. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. തന്റെ ഭര്‍ത്താവിന് ഒരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടെന്ന് റോ സോ-യംഗ് കണ്ടെത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. തുടര്‍ന്ന് റോ സോ- യംഗ് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.…

      Read More »
    • അനുമോദന യോഗത്തില്‍ പാലസ്തീന്‍ അനുകൂല പ്രസംഗം; നഴ്സിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

      ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ വംശഹത്യ എന്ന് വിളിച്ച നഴ്‌സിനെ ജോലിയില്‍നിന്ന് പുറത്താക്കി. പാലസ്തീന്‍- അമേരിക്കന്‍ വംശജയായ നഴ്‌സിനെയാണ് ന്യൂയോര്‍ക്ക് സിറ്റി ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡ് സ്വീകരണവേളയില്‍ നടത്തിയ പ്രസംഗത്തിലാണ് ലേബര്‍ ആന്‍ഡ് ഡെലിവറി നഴ്സ് ഹെസെന്‍ ജാബര്‍ വിവാദ പരാമര്‍ശം നടത്തിയത്. ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന് കര്‍ശനമായി വിലക്കിയിരുന്നു എന്നും ഇത് ലംഘിച്ചതിനാണ് നടപടി എന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അവാര്‍ഡ് സ്വീകരണവേളയില്‍ നടത്തിയ പ്രസംഗത്തില്‍ ഗാസയിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയെക്കുറിച്ച് നടത്തിയ പ്രസംഗമാണ് ഹെസെന്‍ ജാബറിന് വിനയായത്. ”ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന വംശഹത്യയില്‍ എന്റെ രാജ്യത്തെ സ്ത്രീകള്‍ സങ്കല്പിക്കാനാവാത്ത നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് എന്നെ കഠിനമായി വേദനിപ്പിക്കുന്നുണ്ട്” – എന്നതായിരുന്നു പരാമര്‍ശം. പരാമര്‍ശം ഉണ്ടായപ്പോള്‍ തന്നെ ജാബറിന്റെ സഹപ്രവര്‍ത്തകരില്‍ പലരും അസ്വസ്ഥരായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലരും പരാതി നല്‍കിയിരുന്നു എന്നും കരുതുന്നുണ്ട്. അതേസമയം, ഗാസയില്‍ ഇസ്രയേല്‍…

      Read More »
    • ആകാശത്തിലൂടെ മനുഷ്യ വിസര്‍ജ്യം നിറച്ച ബലൂണുകള്‍; മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ

      സിയോള്‍: മാലിന്യങ്ങള്‍ നിറച്ച ബലൂണുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയതായി ദക്ഷിണ കൊറിയ. മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വഹിച്ച 260 ബലൂണുകളാണ് കണ്ടെത്തിയത്. ഉത്തര കൊറിയയില്‍ നിന്നുള്ളതാണ് ഈ ബലൂണുകള്‍ എന്നാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ദക്ഷിണ കൊറിയന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക് ബലൂണുകളും അതില്‍ ഘടിപ്പിച്ച പ്ലാസ്റ്റിക് ബാഗുകളും തൊടരുതെന്നും സൈന്യം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദക്ഷിണ കൊറിയയിലെ ഒമ്പത് പ്രവിശ്യകളില്‍ എട്ടെണ്ണത്തിലും ഇത്തരത്തിലുള്ള ബലൂണുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബലൂണുകളില്‍ ഉത്തര കൊറിയന്‍ പ്രചരണ ലഘുലേഖകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതായി ദക്ഷിണ കൊറിയന്‍ സൈന്യം നേരത്തേ വ്യക്തമാക്കിയിരുന്നു. ദക്ഷിണ കൊറിയന്‍ ആക്ടിവിസ്റ്റുകള്‍ പ്രദേശങ്ങളില്‍ ലഘുലേഖയും മറ്റ് മാലിന്യങ്ങളും ഇടയ്ക്കിടെ വിതറുന്നുണ്ടെന്നും ഇതിന് പ്രതികാരം ചെയ്യുമെന്നും ഉത്തര കൊറിയ നേരത്തേ അറിയിച്ചിരുന്നു. ഇങ്ങനെ പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. വീടിന് പുറത്തിറങ്ങരുതെന്ന് സിയോളിന്റെ വടക്ക് ഭാഗത്തും അതിര്‍ത്തി പ്രദേശത്തും താമസിക്കുന്നവര്‍ക്ക് അധികാരികള്‍ മുന്നറിയിപ്പ് നല്‍കി. അജ്ഞാത വസ്തുക്കള്‍…

      Read More »
    • ലഹോര്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചു; തെറ്റ് ഏറ്റുപറഞ്ഞ് നവാസ് ഷരീഫ്

      ലഹോര്‍: ഇന്ത്യയുമായി 1999ല്‍ ഒപ്പുവച്ച ലഹോര്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്ന വെളിപ്പെടുത്തലുമായി പാക്ക് മുന്‍ പ്രസിഡന്റ് നവാസ് ഷരീഫ്. കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ച പര്‍വേസ് മുഷറഫിന്റെ നീക്കം ഇന്ത്യയുമായുള്ള കരാറിന്റെ ലംഘനമായിരുന്നെന്നും തെറ്റായിപ്പോയെന്നുമാണ് ഷരീഫിന്റെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസിന്റെ (പിഎംഎല്‍എന്‍) ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു ഷരീഫിന്റെ കുറ്റസമ്മതം. ”1998 മേയ് 28ന് പാക്കിസ്ഥാന്‍ 5 ആണവപരീക്ഷണങ്ങള്‍ നടത്തി. പിന്നീട് വാജ്പേയ് സാഹിബ് ഇവിടെ വരികയും നമ്മളുമായി കരാറൊപ്പിടുകയും ചെയ്തു. എന്നാല്‍ ആ കരാര്‍ നമ്മള്‍ ലംഘിക്കുകയാണുണ്ടായത്. അത് നമ്മുടെ തെറ്റാണ്” -ഷരീഫ് പറഞ്ഞു. ആണവപരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ പാക്കിസ്ഥാന് 500 കോടി ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നെന്നും അതു താന്‍ നിരസിച്ചുവെന്നും ഷരീഫ് അവകാശപ്പെട്ടു. ഇമ്രാന്‍ ഖാനായിരുന്നു അന്ന് പ്രധാനമന്ത്രിയെങ്കില്‍ ആ പണം സ്വീകരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലഹോര്‍ ഉച്ചകോടിക്കുശേഷം 1999 ഫെബ്രുവരി 21നാണ് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും പാക്ക്…

      Read More »
    Back to top button
    error: