World

    • പുരുഷന്റെ ശരീരത്തില്‍ കണ്ടത് മൂന്ന് ലിംഗങ്ങള്‍! മരിച്ചയാളും ജീവിച്ചിരിക്കെ തിരിച്ചറിഞ്ഞില്ല!

      ലണ്ടന്‍: പുരുഷന്റെ ശരീരത്തില്‍ മൂന്ന് ലിംഗങ്ങള്‍ കണ്ടെത്തി. എന്നാല്‍, ഇതില്‍ വിചിത്രമായി തോന്നിയേക്കാവുന്ന കാര്യം എന്താണെന്നാല്‍ മരണം വരെ തനിക്ക് മൂന്ന് ലിംഗങ്ങളുണ്ടെന്ന കാര്യം ഇയാള്‍ക്ക് അറിയില്ലായിരുന്നുവെന്നതാണ്. 78 കാരനായ ബ്രിട്ടീഷ് പൗരന്റെ മൃതദേഹം മരണാന്തരം പഠനത്തിനായി നല്‍കിയിരുന്നു. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് ബര്‍മിംഗ്ഹാമിലെ മെഡിക്കല്‍ സ്‌കൂള്‍ ഓഫ് റിസര്‍ച്ച് ആണ് ഇയാളുടെ ശരീരത്തില്‍ മൂന്ന് ലിംഗങ്ങളുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. ആറടി ഉയരമുണ്ടായിരുന്ന ഇയാളുടെ ശരീരത്തില്‍ പുറമേ ദൃശ്യമായിരുന്നത് ഒരു ലിംഗം മാത്രമാണ്. എന്നാല്‍, ശരീരത്തിന് ഉള്ളില്‍ ഇയാള്‍ക്ക് രണ്ട് ലിംഗങ്ങള്‍ കൂടി ഉണ്ടായിരുന്നു. മരണശേഷമുള്ള പഠനത്തിനായി ശരീരം കീറി മുറിച്ച് പരിശോധിച്ചപ്പോഴാണ് ഇയാള്‍ക്ക് മൂന്ന് ലിംഗങ്ങളുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. അരക്കെട്ടിന്റെ ഉള്ളിലായി രണ്ട് ലിംഗങ്ങള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയത്. പ്രാഥമിക ലിംഗത്തിനും ഉള്ളിലെ രണ്ടാമത്തെ ലിംഗത്തിനും പൊതുവായ മൂത്രനാളിയാണുള്ളത്. മൂന്നാമത്തേതും താരതമ്യേന വലിപ്പം കുറഞ്ഞതുമായ ലിംഗത്തിന് മൂത്രനാളി പോലുള്ള ഭാഗം ഉണ്ടായിരുന്നില്ലെന്ന് പരിശോധനാഫലത്തില്‍ വ്യക്തമായത്. പോളിഫാലിയ എന്നറിയപ്പെടുന്ന ഒന്നിലധികം ലിംഗങ്ങളുള്ള ശാരീരികാവസ്ഥ വളരെ…

      Read More »
    • അക്കളി തീക്കളി സൂക്ഷിച്ചോ! അമേരിക്കയില്‍ പ്രോജക്ട് 2025നെതിരെ രതിച്ചിത്രതാരങ്ങള്‍

      യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യത്യസ്ത ക്യാംപെയ്നുമായി പോണ്‍ (രതിച്ചിത്ര) വ്യവസായവും രംഗത്തെത്തി. യുഎസില്‍ ചര്‍ച്ചയാകുന്ന പ്രോജക്ട് 2025നെതിരെ അടിയന്തര ചര്‍ച്ചകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പതിനേഴോളം പോണ്‍ സിനിമാ താരങ്ങള്‍ ‘Hands Off My Porn’ ക്യാംപെയ്ന് തുടക്കമിട്ടിരിക്കുകയാണ്. ഹെറിറ്റേജ് ഫൗണ്ടേഷനാണ് പ്രോജക്ട് 2025 എന്ന ആശയം മുന്നോട്ടുവെച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രമുഖരും ഈ ആശയത്തെ പിന്തുണയ്ക്കുന്നുണ്ട്. പോണ്‍ ചിത്രങ്ങളുടെ നിര്‍മാണവും ഉപഭോഗവും നിയമവിരുദ്ധമാക്കുന്ന നിര്‍ദേശങ്ങളാണ് പ്രോജക്ട് 2025-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രോജക്ട് 2025; വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്ക് ഭീഷണി പോണ്‍ സിനിമാ മേഖലയേയും എല്‍ജിബിടിക്യൂ ഉള്ളടക്കങ്ങളെയും സാമൂഹിക വിപത്തായി ചിത്രീകരിക്കുന്ന നിര്‍ദേശങ്ങളാണ് പ്രോജക്ട് 2025ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും തടവും പിഴയും ഏര്‍പ്പെടുത്തണമെന്നും പ്രോജക്ട് 2025ല്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ പോണോഗ്രാഫിയെ മാത്രമല്ല ലക്ഷ്യമിടുന്നതെന്നും മറിച്ച് പൗരസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള യാഥാസ്ഥിതിക അജണ്ടയുടെ ഭാഗമാണ് പ്രോജക്ട് 2025 എന്ന പദ്ധതിയെന്നും വിമര്‍ശകര്‍ പറയുന്നു. പോണ്‍ താരങ്ങളുടെ ക്യാംപെയ്ന്‍…

      Read More »
    • മൂന്നാം തവണത്തെ വധശ്രമവും തകര്‍ത്തു; ട്രംപിന്റെ റാലി നടക്കുന്നതിനടുത്ത് ആയുധധാരി പിടിയില്‍

      ലോസ് ഏഞ്ചല്‍സ് (കാലിഫോര്‍ണിയ): യു.എസ് മുന്‍ പ്രസിഡന്‍്‌റ് ഡൊണാള്‍ഡ് ട്രംപിന് നേരേ മൂന്നാമതും വധശ്രമം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ ട്രംപിന് നേരെ വധശ്രമങ്ങളുണ്ടായിരുന്നു. ഒരുതവണ പ്രസംഗിക്കുകയായിരുന്ന ട്രംപിന്റെ ചെവിയില്‍ തട്ടി വെടിയുണ്ട കടന്നുപോയെങ്കില്‍ രണ്ടാം തവണ ഗോള്‍ഫ് ക്‌ളബിന് സമീപത്തുനിന്നും ഒരാളെ പിടികൂടുകയായിരുന്നു. ഇപ്പോഴിതാ മൂന്നാമതും ആയുധങ്ങളുമായി ഒരാളെ പിടികൂടിയിരിക്കുകയാണ്. റാലിയില്‍ പങ്കെടുക്കാനുള്ള വ്യാജ പാസും തോക്കുകളുമായി വെം മില്ലെര്‍ (49) എന്നയാളാണ് പിടിയിലായത്. ലാസ് വെഗാസ് സ്വദേശിയായ ഇയാള്‍ ട്രംപിന്റെ റാലി നടക്കേണ്ട കാലിഫോര്‍ണിയയിലെ കോച്ചെല്ല വാലിയില്‍ നിന്നാണ് അറസ്റ്റിലായത്. ശനിയാഴ്ച റാലി തുടങ്ങുന്നതിന് നിമിഷങ്ങള്‍ മുന്‍പാണ് മില്ലെര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാളില്‍ നിന്നും ഒരു ഷോട്ട് ഗണ്‍, ഒരു കൈത്തോക്ക്, നിറയെ തിരകള്‍ എന്നിവ പിടിച്ചെടുത്തു. നമ്മള്‍ മറ്റൊരു വധശ്രമം തടയുകയാണ് ചെയ്തത്. റിവര്‍സൈഡ് കണ്‍ട്രി ഷെരിഫ് ചാഡ് ബിയാന്‍കൊ വ്യക്തമാക്കി. റാലി നടക്കുന്നതിന് അരകിലോമീറ്റര്‍ അകലെ ചെക്പോയിന്റിലാണ് ഇയാളെ പിടികൂടിയത്. കാലിഫോര്‍ണിയ…

      Read More »
    • പാക്കിസ്ഥാനിലെ കല്‍ക്കരി ഖനിയില്‍ വെടിവെയ്പ്പ്; 20 പേര്‍ കൊല്ലപ്പെട്ടു

      ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ വെടിവയ്പ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ അക്രമി സംഘം ഖനിയില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഒരു സംഘം ആയുധധാരികളായ ആളുകള്‍ ഡുക്കി പ്രദേശത്തെ ജുനൈദ് കല്‍ക്കരി കമ്പനിയുടെ ഖനികളിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖനികള്‍ക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.      

      Read More »
    • സിഡ്‌നിടോക്കിയോ വിമാനത്തില്‍ രതിചിത്ര പ്രദര്‍ശനം; സ്‌ക്രീന്‍ ഓഫായില്ല, മാപ്പ് പറഞ്ഞ് വിമാന കമ്പനി

      കാന്‍ബറ: സാങ്കേതിക തകരാര്‍ മൂലം ക്വാന്റസ് വിമാനത്തിന്റെ ഒരു സര്‍വീസില്‍ രതിചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍നിന്ന് ജപ്പാനിലെ ടോക്കിയോയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. വിമാനത്തിലെ എല്ലാ സ്‌ക്രീനിലും ‘ഡാഡിയോ’ എന്ന രതിചിത്രമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. നഗ്‌നതയും, രതിയും വിഷയമായ ഉള്ളടക്കമുള്ള ഈ ചിത്രം ഒരു മണിക്കൂറോളം നേരം കുട്ടികളടക്കം കുടുംബമായി യാത്ര ചെയ്തവര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി. സ്വന്തം സീറ്റിനു മുന്നിലുള്ള സ്‌ക്രീന്‍ ഓഫ് ചെയ്യാന്‍പോലും ഇവര്‍ക്കു സാധ്യമായിരുന്നില്ല. ഒരു മണിക്കൂറിനുശേഷം സാങ്കേതിക പ്രശ്‌നം പരിഹരിച്ചു കുട്ടികള്‍ക്കുകൂടി കാണാന്‍ പറ്റുന്ന തരത്തിലുള്ള ചിത്രം പ്രദര്‍ശിപ്പിച്ചു. ചിത്രം പോസ് ചെയ്യാനോ, ബ്രൈറ്റ്‌നസ് കുറയ്ക്കാനോ ഓഫ് ചെയ്യാനോ സാധിച്ചില്ലെന്നു സമൂഹമാധ്യമമായ റെഡിറ്റില്‍ ഒരു യാത്രക്കാരന്‍ കുറിച്ചു. സംഭവത്തില്‍ ക്വാന്റസ് വിമാന കമ്പനി മാപ്പു പറഞ്ഞു. സാഹചര്യം പരിശോധിക്കുകയാണെന്നും കമ്പനി അറിയിച്ചു. ”യാത്രയ്ക്ക് ഒട്ടും പറ്റിയ ചിത്രമായിരുന്നില്ല. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റുന്ന ചിത്രം പിന്നീട് പ്രദര്‍ശിപ്പിച്ചു. ഡാഡിയോ എന്ന ചിത്രം എങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു…

      Read More »
    • കറാച്ചി വിമാനത്താവളത്തിന് പുറത്ത് വന്‍സ്‌ഫോടനം; 2 മരണം, ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് സംഘടന

      ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിന് പുറത്ത് വന്‍ സ്‌ഫോടനം. രണ്ട് ചൈനീസ് തൊഴിലാളികള്‍ കൊല്ലപ്പെടുകയും പാകിസ്താന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉടനെ പ്രദേശത്ത് സൈനികരെ വിന്യസിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പ്രവിശ്യാ ആഭ്യന്തര മന്ത്രി സിയ ഉള്‍ ഹസ്സന്‍ പറഞ്ഞു. ഒരു ഓയില്‍ ടാങ്കറിന് തീപിടിക്കുകയും തുടര്‍ന്ന് മറ്റ് നിരവധി വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തീവ്രവാദ ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അസ്ഫര്‍ മഹേസര്‍ പറഞ്ഞു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇമെയില്‍ അയച്ചു. എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും സ്ഫോടകവസ്തു വാഹനത്തില്‍ ഘടിപ്പിച്ചാണ് ആക്രമണം നടത്തിയതെന്നും ബിഎല്‍എ പ്രസ്താവനയില്‍ വ്യക്തമാക്കി. വിമാനത്താവളത്തിന്…

      Read More »
    • റണ്‍വേയില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടി; ജപ്പാനില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി

      ടോക്യോ: രണ്ടാം ലോകമഹായുദ്ധകാലത്ത് യുഎസ് നിക്ഷേപിച്ച ബോംബ് പൊട്ടിയതിനെ തുടര്‍ന്ന് തെക്ക്-പടിഞ്ഞാറ് ജപ്പാനിലെ മിയാസാക്കി വിമാനത്താവളം അടച്ചു. വിമാനത്താവളത്തില്‍ റണ്‍വേക്ക് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെത്തുടര്‍ന്ന് ടാക്സിവേയില്‍ 7 മീറ്റര്‍ വീതിയും 1 മീറ്റര്‍ ആഴവുമുള്ള കുഴി രൂപപ്പെട്ടന്നാണ് റിപ്പോര്‍ട്ട്. മണ്ണിനടിയില്‍ കുഴിച്ചിട്ട ബോംബാണ് പൊട്ടിത്തെറിച്ചത്. അമേരിക്കന്‍ ബോംബാണെന്നും യുദ്ധകാലത്തെ വ്യോമാക്രമണത്തില്‍ പൊട്ടാതെ കിടന്നിരുന്നതാണെന്നും സ്ഥിരീകരിച്ചു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാവിലെയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വക്താവ് യോഷിമാസ ഹയാഷി പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും. അമേരിക്കന്‍ ബോംബാണ് പൊട്ടിയതെന്നും യുദ്ധകാലത്തെ വ്യോമാക്രമണത്തില്‍ പൊട്ടാതെ കിടന്നിരുന്നതാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ജപ്പാന്‍ എയര്‍ലൈന്‍സ്, നിപ്പോണ്‍ എയര്‍വേയ്സ് തുടങ്ങി മിയാസാക്കി വിമാനത്താവളത്തില്‍ നിന്നുള്ള പ്രമുഖ കമ്പനികളുടെ സര്‍വീസ് മുടങ്ങിയിട്ടുണ്ട്. ടാക്‌സിവേയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാല്‍ എത്രയും വേഗം സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് വിമാനക്കമ്പനികള്‍. ഇതിന് മുമ്പും വിമാനത്താവളത്തില്‍ നിന്നും പൊട്ടാത്ത ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2023ല്‍ ഇത്തരത്തില്‍ കണ്ടെത്തിയ ബോംബുകള്‍…

      Read More »
    • സംഘര്‍ഷം സിറിയയിലേക്കും; നസ്രള്ളയുടെ മരുമകനെയും വധിച്ച് ഇസ്രയേല്‍

      ദമാസ്‌കസ്: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ളയുടെ മരുമകന്‍ ജാഫര്‍ അല്‍ ഖാസിര്‍ സിറിയയിലെ ദമാസ്‌കസില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ദമാസ്‌കസിലെ മാസെ ജില്ലയിലെ പാര്‍പ്പിട സമുച്ചയം കേന്ദ്രീകരിച്ചു നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ ഖാസിര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനയായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയുടെ ബയ്റൂത്തിലെ ആസ്ഥാനത്തിനുനേരെ സെപ്റ്റംബര്‍ 27-ന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടത്. അതിനിടെ, ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാന്‍ നേരിട്ടാക്രമണം നടത്തിയതോടെ ഉടലെടുത്ത യുദ്ധഭീതി പശ്ചിമേഷ്യയെ വേട്ടയാടുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് തലസ്ഥാനമായ ടെല്‍ അവീവിലേക്കും ജറുസലേമിലേക്കും ഇറാന്‍ 200-ലേറെ റോക്കറ്റുകളയച്ചത്. ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ അടിയന്തരയോഗം ചേര്‍ന്നിരുന്നു. പിന്നാലെ ലെബനനിലെ ബയ്റൂത്തില്‍ ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തി. ഹിസ്ബുള്ള നേതാവ് ഹസന്‍…

      Read More »
    • മൊസാദിന്റെ മുറ്റത്തും ഇറാന്റെ മിസൈല്‍; വന്‍ ഗര്‍ത്തം രൂപപ്പെട്ടു, വെടിവെപ്പില്‍ എട്ടുപേര്‍ മരണം

      ടെല്‍ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാന്‍ അയച്ച മിസൈലുകളില്‍ ഒന്ന് പതിച്ചത് ടെല്‍ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാനത്ത് നിന്നും മൂന്ന് മീറ്റര്‍ അകലെയാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പ്രചരിക്കുന്നുണ്ട്. പാര്‍ക്കിങ് സ്ഥലമാണെന്ന് തോന്നിക്കുന്ന പ്രദേശത്താണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. സമീപത്ത് നിര്‍ത്തിയിരിക്കുന്ന വാഹനങ്ങളില്‍ മണ്ണ് മൂടിയതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചൊവ്വാഴ്ച മുതല്‍ ഇസ്രയേലി നഗരങ്ങളില്‍ അക്രമണ മുന്നറയിപ്പുമായി ബന്ധപ്പെട്ട സൈറണുകള്‍ മുഴങ്ങുന്നുണ്ട്. 180 മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇവയെല്ലാം ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നത്. ചൊവ്വാഴ്ച രാത്രി ടെല്‍ അവീവിലുണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചിരുന്നു. സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഏപ്രിലിന് ശേഷം ഇത് ആദ്യമായാണ് ഇറാന്‍ നേരിട്ട് ഇസ്രയേലിനെ ആക്രമിക്കുന്നത്. അന്ന് അയച്ച മിസൈലുകളില്‍ മിക്കതും ഇസ്രയേല്‍ വെടിവെച്ചിട്ടിരുന്നു.

      Read More »
    • ഇറാനുള്ള ‘വടേം ചായേം’ റെഡി; തിരിച്ചടി കട്ടായമെന്ന് ഇസ്രയേല്‍

      ജറുസലേം: മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍. വ്യക്തമായ പദ്ധതി തങ്ങള്‍ക്കുണ്ടെന്നും അനന്തരഫലം നേരിടേണ്ടി വരുമെന്നും ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി മുന്നറിയിപ്പ് നല്‍കി. ‘ആക്രമണത്തിന് അനന്തരഫലം നേരിടേണ്ടി വരും. ഞങ്ങളുടെ പക്കല്‍ പദ്ധതികളുണ്ട്. ഞങ്ങള്‍ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും തന്ത്രങ്ങളനുസരിച്ച് പ്രവര്‍ത്തിക്കും’ – ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. അതേസമയം, ഇറാനെതിരേയുള്ള പ്രതിരോധത്തില്‍ ഇസ്രയേലിന് പിന്തുണ നല്‍കാന്‍ യു.എസ്. സൈന്യത്തോട് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. ഇസ്രയേലിനെ ലക്ഷ്യം വെച്ചുള്ള മിസൈലുകള്‍ വെടിവെച്ചിടാനും സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇവ ഇസ്രയേല്‍ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു. നിലവില്‍ അത്യാഹിതങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ചെറുപരിക്കുകള്‍ മാത്രമാണ് രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങളെല്ലാം സുരക്ഷിത സ്ഥലത്തേക്ക്…

      Read More »
    Back to top button
    error: