NEWSWorld

മൊസാദിന്റെ മുറ്റത്തും ഇറാന്റെ മിസൈല്‍; വന്‍ ഗര്‍ത്തം രൂപപ്പെട്ടു, വെടിവെപ്പില്‍ എട്ടുപേര്‍ മരണം

ടെല്‍ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാന്‍ അയച്ച മിസൈലുകളില്‍ ഒന്ന് പതിച്ചത് ടെല്‍ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാനത്ത് നിന്നും മൂന്ന് മീറ്റര്‍ അകലെയാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പ്രചരിക്കുന്നുണ്ട്.

പാര്‍ക്കിങ് സ്ഥലമാണെന്ന് തോന്നിക്കുന്ന പ്രദേശത്താണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. സമീപത്ത് നിര്‍ത്തിയിരിക്കുന്ന വാഹനങ്ങളില്‍ മണ്ണ് മൂടിയതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചൊവ്വാഴ്ച മുതല്‍ ഇസ്രയേലി നഗരങ്ങളില്‍ അക്രമണ മുന്നറയിപ്പുമായി ബന്ധപ്പെട്ട സൈറണുകള്‍ മുഴങ്ങുന്നുണ്ട്. 180 മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇവയെല്ലാം ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നത്.

Signature-ad

ചൊവ്വാഴ്ച രാത്രി ടെല്‍ അവീവിലുണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചിരുന്നു. സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഏപ്രിലിന് ശേഷം ഇത് ആദ്യമായാണ് ഇറാന്‍ നേരിട്ട് ഇസ്രയേലിനെ ആക്രമിക്കുന്നത്. അന്ന് അയച്ച മിസൈലുകളില്‍ മിക്കതും ഇസ്രയേല്‍ വെടിവെച്ചിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: