NEWSWorld

അടിവസ്ത്രം മാത്രം ധരിച്ച് കോളേജിലെത്തി; ഇറാനെ ഞെട്ടിച്ച് യുവതിയുടെ പ്രതിഷേധം

ടെഹ്‌റാന്‍: ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണ നിബന്ധനയില്‍ പ്രതിഷേധിച്ച് യുവതി അടിവസ്ത്രം മാത്രം ധരിച്ച് കോളേജില്‍ നടന്നു. കഴിഞ്ഞ ദിവസമാണ് ഇറാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാലയില്‍ യുവതി വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്. സംഭവം ഇറാനിലെ ഭരണാധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. അടിവസ്ത്രം മാത്രം ധരിച്ച് നടന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുന്നതും വീഡിയോയിലുണ്ട്.

മാനസിക വൈകല്യമുളളതുകൊണ്ടാണ് യുവതി വേറിട്ട രീതിയില്‍ എത്തിയതെന്നും നിലവില്‍ പൊലീസ് സ്‌റ്റേഷനില്‍ സുരക്ഷിതയാണെന്നും സര്‍വകലാശാല വക്താവ് അമീര്‍ മഹ്ജോബ് എക്‌സില്‍ കുറിച്ചു. അതേസമയം, യുവതിയുടേത് ബോധപൂര്‍വമായ പ്രതിഷേധമാണെന്ന് ചിലര്‍ സോഷ്യല്‍മീഡിയില്‍ പ്രതികരിച്ചു. കടുത്ത മതനിയമങ്ങളുളള ഇറാനില്‍ ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളും പൊതുസമൂഹത്തില്‍ അല്‍പവസ്ത്രം ധരിച്ച് നടക്കുന്നത് ഭീതി ജനിപ്പിക്കുന്ന കാര്യമാണ്. പക്ഷെ യുവതിയുടെ പ്രതികരണം നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന നിമയമത്തിനെതിരെയാണെന്നാണ് മ?റ്റൊരാള്‍ പ്രതികരിച്ചത്.

Signature-ad

ഹിജാബ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് 2022 സെപ്തംബറില്‍ പൊലീസ് കസ്റ്റഡിയിലായ ഇറാനിലെ കുര്‍ദിഷ് യുവതി മഹ്‌സാ അമീനി മരിച്ചതില്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. തെരുവില്‍ ഇറങ്ങിയ സ്ത്രീകള്‍ സംഘങ്ങളായി ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇത് ഇറാനില്‍ കടുത്ത പ്രതിസന്ധിക്ക് കാരണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: