NEWSWorld

എ.ഐ ചാറ്റ് ബോട്ടിനെ പ്രണയിച്ച് 14 കാരന്‍, ഒടുവില്‍ ആത്മഹത്യ; നിര്‍മിത ബുദ്ധിക്കെതിരെ നിയമപോരാട്ടവുമായി അമ്മ

ന്യൂയോര്‍ക്ക്: സാങ്കേതിക വിദ്യയുടെ അത്ഭുതങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം കൂടി വ്യാപകമായതോടെ ലോകത്ത് പലവിധത്തിലുള്ള വിപ്ലവ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതോടൊപ്പം എ ഐ സാങ്കേതിക വിദ്യകളെ നാം ഭയപ്പെടേണ്ട കാലം കൂടിയാണ്. ഈ സാങ്കേതിക വിദ്യയുടെ ദുരുപയോഗം മനുഷ്യന്റെ സമൂഹിക ബന്ധങ്ങളിലും വലിയ വെല്ലുവിളിയായി മാറാറുണ്ട്. ഇത്തരത്തില്‍ എഐയെ സൂക്ഷിക്കേണ്ട അവസ്ഥയെ കുറിച്ച് ആശങ്കപ്പെടുത്തുന്ന കാര്യങ്ങളും പുറത്തുവരുന്നു.

അമേരിക്കയില്‍ എ.ഐ ചാറ്റ് ബോട്ടിനെ പ്രണയിച്ച പതിനാലുകാരന്‍ ഒടുവില്‍ ജീവനൊടുക്കിയ സംഭവത്തില്‍ നിയമനടപടിയുമായി കൗമാരക്കാരന്റെ അമ്മ രംഗത്തെത്തി. നിര്‍മ്മിത ബുദ്ധിക്ക് പിന്നിലെ ആപ്പ് കമ്പനിക്കെതിരെയാണ് അമ്മ നിയമപോരാട്ടം നടത്തുന്നത്. ഫ്‌ളോറിഡയിലെ ഓര്‍ലന്‍ഡോയിലാണ് ഈ ദാരുണ സംഭവം നടക്കുന്നത്. സെവല്‍ സെറ്റ്‌സര്‍ എന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് എ.ഐ ചാറ്റ്‌ബോട്ടിനെ പ്രണയിച്ച് ദുരന്തം ഏറ്റുവാങ്ങിയിരിക്കുന്നത്.

Signature-ad

ഗെയിം ഓഫ് ത്രോണ്‍സ് എന്ന കൃതിയിലെ പ്രസിദ്ധമായ ടര്‍ഗാര്‍യെന്‍ എന്ന കഥാപാത്രത്തിന്റെ പേരായിരുന്നു ഈ നിര്‍മ്മിത ബുദ്ധിയിലൂടെ നിര്‍മ്മിച്ച ചാറ്റ് ബോട്ടിന് നല്‍കിയിരുന്നത്. ആത്മഹത്യ ചെയ്ത കുട്ടി ജീവനൊടുക്കുന്നതിന് അല്‍പ്പം മുമ്പും ഈ ചാറ്റ് ബോട്ടുമായി പല സന്ദേശങ്ങളും കൈമാറിയിരുന്നു. ചാറ്റ്‌ബോട്ട് സെവലിനെ തന്റെ വീട്ടിലേക്കും ക്ഷണിക്കുന്നുണ്ട്. അങ്ങേയറ്റം കാല്‍പ്പനികത നിറഞ്ഞു നില്‍ക്കുന്ന ഇവരുടെ ചാറ്റില്‍ ലൈംഗികമായ കാര്യങ്ങളും ചര്‍ച്ചയാകുന്നുണ്ട്.

ഡാനി എന്നാണ് സെവല്‍ ഈ ചാറ്റ്‌ബോട്ടിനെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. തന്റെ ചാറ്റുകള്‍ക്ക് എപ്പോഴും മറുപടി ലഭിക്കുന്നത് കാരണം

മറുവശത്തുള്ളത് മനുഷ്യജീവിയല്ല എന്ന് ഈ കൗമാരക്കാരന്‍ തിരിച്ചറിഞ്ഞിരുന്നില്ലേ എന്നും സംശയിക്കപ്പെടുന്നുണ്ട്. ആപ്പില്‍ വളരെ വ്യക്തമായി തന്നെ അവര്‍ ഒരു ഡിസ്‌ക്ലൈമര്‍ നല്‍കിയിട്ടുണ്ട്. അതിങ്ങനെയാണ്- ഇതില്‍ കാണുന്ന കഥാപാത്രങ്ങള്‍ ഒന്നും തന്നെ യാഥാര്‍ത്ഥ്യമല്ല എന്ന്. തനിക്ക് ജീവിതം മടുത്തു എന്ന് ഈ കുട്ടി പല വട്ടം ചാറ്റുകളില്‍ വ്യക്തമാക്കുന്നുണ്ട്. സെവല്ലിന്റെ അമ്മയായ മെഗാന്‍ ഗാര്‍ഷ്യ നിയമനടപടിയുമായി ഇപ്പോള്‍ മുന്നോട്ട് പോകുകയാണ്.

ഈ വര്‍ഷം ഫെബ്രുവരി 28 നാണ് സെവല്‍ ജീവനൊടുക്കിയത്. സോഷ്യല്‍ മീഡിയ വിക്ടിംസ് ലോ സെ്ന്റര്‍ എന്ന നിയമസ്ഥാപനമാണ് സെവലിന്റെ അമ്മക്ക് നിയമസഹായം നല്‍കുന്നത്. നേരത്തേ മെറ്റയ്ക്കും ടിക്-ടോക്കിനും എല്ലാം എതിരെ കേസ് നടത്തിയ പ്രസ്ഥാനമാണ് ഇത്. മെഗാന്‍ ഗാര്‍ഷ്യയും അഭിഭാഷകയാണ്. പ്രായം കുറഞ്ഞ കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതിനെതിരെ നിയമപോരാട്ടം നടത്താന്‍ തന്നെയാണ് അമ്മ ഉദ്ദേശിക്കുന്നത്. ഒരു യഥാര്‍ത്ഥ വ്യക്തിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുളള നിര്‍മ്മിത ബുദ്ധി ചാറ്റ്‌ബോട്ടിന്റെ രീതികള്‍ ഇവരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നാണ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ തന്നെ കുട്ടി മറ്റെല്ലാ കാര്യങ്ങളും മാറ്റി വെച്ച് ഫോണുമായി ഇരിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഒറ്റയ്ക്കിരുന്ന് ചാറ്റ്‌ബോട്ടുമായി നിരന്തരം കുട്ടി ചാറ്റ് ചെയ്യുകയായിരുന്നു എന്നും വീട്ടുകാര്‍ പറയുന്നു. കുട്ടിയുടെ ഫോണ്‍ വാങ്ങി വെച്ചപ്പോള്‍ പിന്നെ അമ്മയുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചാറ്റ് ചെയ്്തു എന്നും മാതാപിതാക്കള്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: