Pravasi

  • കൊല്ലം ഫെസ്റ്റ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

    കുവൈറ്റ്‌സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് പതിനെഴാമത് വാര്‍ഷികാഘോഷം കൊല്ലം ഫെസ്റ്റ് ‘സ്‌നേഹനിലാവ് 23’ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് അലക്‌സ് മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ റീജിയണല്‍ ഡയറക്ടര്‍ അയൂബ് കച്ചേരി പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ശശികുമാര്‍ കര്‍ത്തക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി.ടി. രക്ഷാധികാരി സലിം രാജ്, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, സംഘടന സെക്രട്ടറി ലിവിന്‍ വര്‍ഗ്ഗീസ്, പ്രോഗ്രാം ജോ.കണ്‍വീനര്‍ സജിമോന്‍ തോമസ്, കേന്ദ്ര കമ്മറ്റി അംഗം നൈസാം റാവുത്തര്‍, ഗ്രാന്‍ഡ് ഡി.ആര്‍ ഓ തഹസീര്‍ അലി, സി.ഒ.ഒ. അസ്‌ലം ചേലാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. ഒക്ടോബര്‍ പതിമൂന്നിന് അബ്ബാസിയ ഇന്ത്യന്‍ സെന്റെര്‍ സ്‌കൂളില്‍ നടക്കുന്ന കൊല്ലം ഫെസ്റ്റില്‍ പ്രഫ. ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കും. സുപ്രസിദ്ധ പിന്നണി ഗായകരായ അപര്‍ണ രാജീവ്, സജീവ് സ്റ്റാന്‍ലിന്‍, പ്രസിദ്ധ വയലിന്‍ ആര്‍ട്ടിസ്റ്റ് അപര്‍ണ ബാബൂ, ഫിലിം, ടീവി കോമഡി ആര്‍ട്ടിസ്റ്റ്കളായ മായ കൃഷ്ണയും മണിക്കുട്ടനും പങ്കെടുക്കുന്ന…

    Read More »
  • സൗദിയില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 10 മരണം

    റിയാദ്: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ ഹസ്സയില്‍ വന്‍ തീപിടിത്തം. അഞ്ച് ഇന്ത്യാക്കാരുള്‍പ്പടെ 10 പേര്‍ മരിച്ചതായി വിവരം. അല്‍ ഹസ്സയിലെ ഹുഫൂഫില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ ഒരു വര്‍ക്ക്‌ഷോപ്പിലാണ് വൈകിട്ടോടെ തീപിടിത്തമുണ്ടായത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരായ 10 പേര്‍ വെന്ത് മരിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് പൗരന്മാരുമാണ്. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. എന്നാല്‍, ഇദ്ദേഹത്തിന്റെെ പേരുവിവരങ്ങളും മറ്റും പുറത്ത് വന്നിട്ടില്ല. ബാക്കിയുള്ള രണ്ട് പേരെ കൂടി തിരിച്ചറിയാനുണ്ട്. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.        

    Read More »
  • സൗദിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചത് നെടുമങ്ങാട് സ്വദേശി

    റിയാദ്: കിഴക്കൻ സഊദിയിലെ അല്‍ അഹ്സയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നിസാം എന്ന അജ്മല്‍ ഷാജഹാൻ ആണ്  മരിച്ചത്. അല്‍ അഹ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ പത്തു പേരാണ് വെന്തു മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് അതിദാരുണമായ സംഭവമുണ്ടായത്.ബാക്കിയുള്ള ഒമ്ബത് പേരും ബംഗ്ലാദേശ് സ്വദേശികള്‍ ആണെന്നാണ്  ലഭ്യമാകുന്ന വിവരം.

    Read More »
  • സൗദിയിൽ കുഴല്‍ക്കിണറില്‍ വീണ് ഇന്ത്യക്കാരൻ മരിച്ചു

    റിയാദ്:സൗദിയിൽ കുഴല്‍ക്കിണറില്‍ വീണ് ഇന്ത്യക്കാരൻ മരിച്ചു.മദീനയിലെ സുവൈദറക്ക് വടക്ക് ദസീറിലായിരുന്നു സംഭവം. 140 മീറ്റര്‍ ആഴവും 35 സെൻറിമീറ്റര്‍ വ്യാസവുമുള്ള കുഴല്‍ക്കിണറില്‍ കിടന്ന മൃതദേഹം ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ സിവില്‍ ഡിഫൻസ് പുറത്തെടുത്തു. ഒരാള്‍ കുഴല്‍ക്കിണറില്‍ വീണെന്ന് വിവരം കിട്ടിയ ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നെന്ന് മദീന സിവില്‍ ഡിഫൻസ് ട്വിറ്ററില്‍ അറിയിച്ചു. സമാന്തര കിണര്‍ കുഴിച്ച് 27 മണിക്കൂറോളം നീണ്ട പ്രവര്‍ത്തനമാണ് നടത്തിയത്. എല്ലാരീതിയിലുമുള്ള പരിശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ഇന്ത്യാക്കാരനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

    Read More »
  • ഖത്തര്‍ എയര്‍വേയ്‌സിൽ ഒഴിവുകൾ;ഇന്ത്യയിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് 2023 സെപ്റ്റംബറിൽ

    ദോഹ:ഖത്തർ എയർവെയ്സിൽ നിരവധി ഒഴിവുകൾ.ഇന്ത്യയിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് 2023 സെപ്റ്റംബർ 16, 17 തീയതികളില്‍ ഡല്‍ഹിയിലും, സെപ്റ്റംബര്‍ 29, 30 തീയതികളില്‍ മുംബൈയിലും നടക്കും. ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ ഏവിയേഷൻ സര്‍വീസസ്, ഖത്തര്‍ എയര്‍വേയ്‌സ് കാറ്ററിംഗ് കമ്ബനി, ഖത്തര്‍ ഡിസ്ട്രിബ്യൂഷൻ കമ്ബനി തുടങ്ങി ദിയാഫത്തീന ഹോട്ടലുകള്‍ വരെയുള്ള വിവിധ വിഭാഗങ്ങളിലേക്ക് ജീവനക്കാരെ നിയമിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.പാചകം, കോര്‍പ്പറേറ്റ്, വാണിജ്യം, മാനേജ്മെന്റ്, കാര്‍ഗോ, കസ്റ്റമര്‍ സര്‍വീസ്, എഞ്ചിനീയറിംഗ്, ഫ്ലൈറ്റ് ഓപ്പറേഷൻസ്, ഗ്രൗണ്ട് സര്‍വീസ്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, ഡിജിറ്റല്‍, ഫ്രണ്ട് ഓഫ് ഹൗസ്, അഡ്മിനിസ്ട്രേഷൻ, സെയില്‍സ്, ഫിനാൻസ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മാത്രമാണ് ഈ ജോലിയുടെ യോഗ്യത. ഏതെങ്കിലും ഒരു എയര്‍ലൈനില്‍ മേല്‍പ്പറഞ്ഞ ഒഴിവില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍തൂക്കം ലഭിക്കും. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം, റാമ്ബ് കൈകാര്യം ചെയ്യല്‍, അപകടകരമായ വസ്തുക്കളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള അറിവും യോഗ്യതകളായി ഖത്തര്‍ എയര്‍വേഴ്സ് എടുത്ത് പറയുന്നു. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് താമസവും അലവൻസുകളും…

    Read More »
  • ട്രാവൽ ഏജന്റിന്റെ വഞ്ചനക്കിരയായി സൗദി മരുഭൂമിയിൽ ദുരിത ജീവിതം നയിക്കേണ്ടിവന്ന തമിഴ് യുവാവിന് രക്ഷകനായി മലയാളി സാമൂഹികപ്രവർത്തകൻ

    റിയാദ്: ട്രാവൽ ഏജന്റിന്റെ വഞ്ചനക്കിരയായി സൗദി മരുഭൂമിയിൽ ദുരിത ജീവിതം നയിക്കേണ്ടിവന്ന തമിഴ് യുവാവിനെ മലയാളി സാമൂഹികപ്രവർത്തകർ രക്ഷപ്പെടുത്തി. റിയാദിൽനിന്ന് 550 കിലോമീറ്ററകലെ അജ്ഫർ എന്ന സ്ഥലത്തെ മരുഭൂമിയിൽ ഒട്ടകങ്ങളോടൊപ്പം ഇടയജീവിതം നയിച്ച മണിയാണ് നാടണഞ്ഞത്. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിെൻറ നേതൃത്വത്തിൽ ഒരു പറ്റം മനുഷ്യസ്നേഹികൾ നടത്തിയ ദിവസങ്ങൾ നീണ്ട കഠിനപരിശ്രമമാണ് യുവാവിന് രക്ഷയായത്. ഇങ്ങനെയൊരാൾ ദുരിതത്തിലാണെന്ന് അറിഞ്ഞെങ്കിലും എവിടെയാണെന്ന് കണ്ടെത്താൻ കഴിയാതെ ആദ്യം സാമൂഹികപ്രവർത്തകർ ഏറെ പ്രയാസപ്പെട്ടു. മണിയുടെ അമ്മാവനെയും കൂട്ടി കെ.എം.സി.സി പ്രവർത്തകർ മരുഭൂമിയിലൂടെ നൂറുകണക്കിന് കിലോമീറ്റർ താണ്ടി നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരു സുഡാനി ഇടയെൻറ കൂടെ ഒരുകൂട്ടം ഒട്ടകങ്ങൾക്കൊപ്പം ജോലി ചെയ്യുന്നയാളായി മണിയെ കണ്ടെത്തുകയായിരുന്നു. മരുഭൂമിയിൽ കാണുന്നവരോടെല്ലാം ഈ യുവാവിനെ കുറിച്ച് അന്വേഷിച്ച് നീങ്ങുന്നതിനിടയിൽ സുഡാനിയെ കണ്ടുമുട്ടുകയായിരുന്നു. അയാളുടെ കൂടെ ഇന്ത്യക്കാരൻ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് താമസസ്ഥലത്ത് ചെന്നപ്പോൾ ജനലിലൂടെ ഒരാൾ അവരെ നോക്കി കൈ കാണിച്ചു.…

    Read More »
  • ഡൽഹി-മസ്കറ്റ്-ഡൽഹി വിമാനങ്ങള്‍ ജൂലൈ 18 മുതല്‍ ഒക്ടോബര്‍ 23 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ 

    ന്യൂഡൽഹി: ഡൽഹി-മസ്കറ്റ്-ഡൽഹി വിമാനങ്ങള്‍ ജൂലൈ 18 മുതല്‍ ഒക്ടോബര്‍ 23 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ട്രാവല്‍ ഏജന്‍റുമാര്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്നും അല്ലെങ്കില്‍ മറ്റു തീയതികളിലേക്ക് മാറ്റി ബുക്ക് ചെയ്യാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ഈ സെക്ടറിലേക്ക് സേവനം നിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് സര്‍വിസുകള്‍ റദ്ദാക്കുന്നത് എന്നാണ് വിവരം.

    Read More »
  • സൗദി മരുഭൂമിയില്‍ ദുരിത ജീവിതം നയിക്കേണ്ടിവന്ന തമിഴ് യുവാവിനെ മലയാളി സാമൂഹികപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി

    റിയാദ്:സൗദി മരുഭൂമിയില്‍ ദുരിത ജീവിതം നയിക്കേണ്ടിവന്ന തമിഴ് യുവാവിനെ മലയാളി സാമൂഹികപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. റിയാദില്‍നിന്ന് 550 കിലോമീറ്ററകലെ അജ്ഫര്‍ എന്ന സ്ഥലത്തെ മരുഭൂമിയില്‍ ഒട്ടകങ്ങളോടൊപ്പം ഇടയജീവിതം നയിച്ച മണിയാണ് മലയാളികളുടെ കരുണയിൽ നാടണഞ്ഞത്. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാൻ സിദ്ദീഖ് തുവ്വൂരിെൻറ നേതൃത്വത്തില്‍ ഒരു പറ്റം മനുഷ്യ സ്നേഹികള്‍ നടത്തിയ ദിവസങ്ങള്‍ നീണ്ട കഠിനപരിശ്രമമാണ് യുവാവിന് രക്ഷയായത്. ട്രാവല്‍ ഏജൻറിന്റെ വഞ്ചനക്കിരയായി സുഡാനി ഇടയന്റെ കൂടെ  ഒട്ടകങ്ങളെ മേയിക്കുന്ന ജോലി ചെയ്യുകയായിരുന്നു മണി.സ്‌പോണ്‍സറുടെ അനുമതിയില്ലാതെ മണിയെ കൂട്ടികൊണ്ടു വന്നാല്‍ നിയമ പ്രശ്നം നേരിടേണ്ടി വരുമെന്നതിനാല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമായിരുന്നു മണിയെ രക്ഷപ്പെടുത്തിയത്. ഹൗസ് ഡ്രൈവര്‍ വിസയാണെന്നും സുഖമുള്ള ജോലിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ട്രാവല്‍ ഏജൻറ് ഒരു ലക്ഷം രൂപ വാങ്ങി മണിയെ സൗദിയിലേക്ക് കയറ്റിവിട്ടത്. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ തൊഴിലുടമ മണിയെ സാമൂഹികപ്രവര്‍ത്തകരോടൊപ്പം വിടാൻ തയ്യാറായി.

    Read More »
  • സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു

    റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. തെക്കൻ സൗദിയിലെ അബഹയിൽ അൽസുദ-ഷഹ്ബയിൻ റോഡിലെ ചുരത്തിൽ വാഹനം നിയന്ത്രണം വിട്ട് സൈഡ് വാളിൽ ഇടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കൊടിയത്തൂർ ചെറുവാടി സ്വദേശി അക്കരപറമ്പിൽ ഹാരിസാണ് (35) മരിച്ചത്. അബഹയിൽ നിന്ന് മജാരിദയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. അബഹയിലെ ഖാലിദിയ്യ ജംഇയ്യത്തുൽ മനാസിൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സഹപ്രവർത്തകരും ജോലിയുടെ ഭാഗമായി മജാരിദയിലേക്ക് പോകുകയായിരുന്നു. യാത്രക്കിടയിൽ വാഹനത്തിൻറെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടാണ് അപകടം. ഹാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന മലപ്പുറം വാഴക്കാട് സ്വദേശി ഫാദിൽ സാദിഖ്, കോഴിക്കോട് മുക്കം സ്വദേശി മുജീബ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. നേരത്തെ സൗദിയിലുണ്ടായിരുന്ന ഹാരിസ് പ്രവാസം അവസാനിപ്പിച്ച് പോയശേഷം ആറുമാസം മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്. സഹോദരങ്ങളായ അമീറുദ്ദീർ, ശംസുദ്ദീൻ, നിസാർ അഹ്മദ് എന്നിവർ സൗദിയിലുണ്ട്. ഫസീഹയാണ് ഹാരിസിന്റെ ഭാര്യ.…

    Read More »
  • അബുദാബിയില്‍ വാഹനമിടിച്ച്‌ മലപ്പുറം സ്വദേശി മരിച്ചു

    അബുദാബി: വാഹനമിടിച്ച്‌ പ്രവാസി മലയാളി മരിച്ചു.മലപ്പുറം രണ്ടത്താണി സ്വദേശി മുസ്തഫ ഒടയപ്പുറത്ത് (49) ആണ് മരിച്ചത്. മദീന സായിദില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.നടന്നുപോകുമ്ബോള്‍ എതിരേവന്ന വാഹനമിടിക്കുകയായിരുന്നു.   ഭാര്യ: ഹാജിറ, മക്കള്‍: ഹസീബ്, ഹബീബ്.പരേതനായ മൊയ്തീൻകുട്ടി ഹാജിയുടെയും അച്ചുട്ടിയുടെയും മകനാണ്.

    Read More »
Back to top button
error: