ദുബായ്:മഹ്സൂസിന്റെ ഗ്യാരണ്ടീഡ് റാഫ്ള് നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം സമ്മാനം നേടി ഇന്ത്യക്കാരൻ.പ്രവാസിയായ ഐജാസ്(49) ആണ് മഹ്സൂസിന്റെ 52-ാമത് മില്യണയര്‍ ആയത്.
2020 മുതല്‍ സ്ഥിരമായി മഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കുന്ന ഐജാസ് യു.എ.ഇയിലെ ഒരു ഡിസ്ട്രിബ്യൂഷൻ സെന്ററിലാണ് ജോലി നോക്കുന്നത്.
വെറും 35 ദിര്‍ഹം മാത്രം മുടക്കി മഹ്സൂസ് വാട്ടര്‍ബോട്ടില്‍ വാങ്ങി മത്സരത്തില്‍ പങ്കെടുക്കാം. ശനിയാഴ്ച്ചകളില്‍ വീക്കിലി ഡ്രോയിലും ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം, ഉയര്‍ന്ന സമ്മാനമായ AED 20,000,000 നേടാം. ഓരോ ആഴ്ച്ചയും 1,000,000 സമ്മാനം ലഭിക്കുന്ന ഗ്യാരണ്ടീഡ് മില്യണയര്‍ പദവിയും നേടാം.