NEWSPravasi

താപനില ക്രമാതീതമായി ഉയരുന്നു; പകല്‍ ചൂടിനൊപ്പം ഉഷ്ണക്കാറ്റും, സൗദിയില്‍ മുന്നറിയിപ്പ്

റിയാദ്: രാജ്യത്തെ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ സൗദിയിലെ പ്രവാസികള്‍ ശ്രദ്ധാലുക്കളായിരിക്കുക. വേനല്‍ ചൂട് ശക്തമായതോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പകല്‍ താപനില 48 ഡിഗ്രി വരെ ഉയര്‍ന്നു. ശക്തമായ ചൂടിനൊപ്പം ഉഷ്ണക്കാറ്റും വീശിയടിക്കുന്നത് അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന താപനിലയിലുണ്ടാകുന്ന ഉഷ്ണക്കാറ്റില്‍ പൊടിപടലങ്ങളും വിഷവാതകകങ്ങളും വലിയ തോതില്‍ അടങ്ങിയിരിക്കുന്നതിനാലാണിത്.

കിഴക്കന്‍ പ്രവിശ്യ, മദീന, മക്ക, റിയാദ് എന്നീ മേഖലകളിലാണ് കനത്ത ചൂട് അനുഭവപ്പെട്ടുവരുന്നത്. ഉഷ്ണക്കാറ്റുണ്ടാകുന്ന സമയത്ത് മരുഭൂമി വാസവും ഉച്ചസമയങ്ങളിലെ യാത്രയും ഒഴിവാക്കണമെന്നാണ് ദേശീയ കാലാവസ്ഥാ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Signature-ad

അതേസമയം, പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി സൗദിയില്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നിരുന്നു. മദീന, ജിസാന്‍ മേഖലയിലെ തൊഴിലിടങ്ങളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കി തുടങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രസ്തുത മേഖലയിലെ ഗവര്‍ണറേറ്റുകളുടെയും സഹായത്തോടെയാണ് ഏഴാം തീയതി മുതല്‍ സ്വദേശവത്കരണം നടപ്പിലാക്കി തുടങ്ങിയത്.

Back to top button
error: