Pravasi
-
ദുബൈ വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിക്കാൻ എത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ നിയന്ത്രണം
ദുബൈ: ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം. ഒന്നാം ടെര്‍മിനലിലെ അറൈവല്‍ ഭാഗത്തേക്ക് ഇനി മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്കും അംഗീകൃത വാഹനങ്ങള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. തിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നത്. യാത്രക്കാരെ സ്വീകരിക്കാനായി എത്തുന്ന കാറുകള്‍ രണ്ട് കാര്‍ പാര്‍ക്കിങുകളില്‍ ഏതെങ്കിലും ഒരെണ്ണം ഉപയോഗിക്കുകയോ അല്ലെങ്കില്‍ വാലറ്റ് സേവനം ഉപയോഗപ്പെടുത്തുകയോ ചെയ്യണം. From 8th June, only public transport and authorised vehicles will have access to the Arrivals forecourt in Terminal 1, to assist in reducing congestion. We advise you to use the car parks or the valet service when receiving your guests. pic.twitter.com/rBA5DCrld9 — DXB (@DXB) June 8, 2023 ഒന്നാം ടെര്‍മിനലില്‍ കാര്‍ പാര്‍ക്കിങ് എ – പ്രീമിയം, കാര്‍ പാര്‍ക്കിങ് ബി…
Read More » -
അബുദാബി ബിഗ് ടിക്കറ്റ്:79 വയസ്സുകാരിയായ പദ്‍മാവതിക്ക് ഒരു ലക്ഷം ദിര്‍ഹം സമ്മാനം
അബുദാബി:മെയ് അവസാന ആഴ്ച്ചയിലെ ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് ഇ-ഡ്രോയിൽ കേരളത്തിൽ നിന്നുള്ള 79 വയസ്സുകാരിയായ പദ്‍മാവതി ഒരു ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനത്തിന് അർഹയായി. 2017 മുതല്‍ നാല് സുഹൃത്തുക്കള്‍ക്കൊപ്പം പദ്‍മാവതി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. വിജയത്തില്‍ വലിയ സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു. പ്രമോഷന്‍ തീരാന്‍ മിനിറ്റുകള്‍ അവശേഷിക്കവെയാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക കൊണ്ട് വീട് നവീകരിക്കുമെന്നാണ് പദ്‍മാവതി പറയുന്നത്. ജൂണ്‍ മാസം റാഫ്ള്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പില്‍ പങ്കെടുക്കാൻ അവസരം ലഭിക്കും.ഇതില്‍ മൂന്നു പേര്‍ക്ക് AED 100,000 വീതവും 20 പേര്‍ക്ക് AED 10,000 വീതവും നേടാം. ഇതേ ടിക്കറ്റിലൂടെ തന്നെ ഗ്രാൻഡ് പ്രൈസായ AED 15 മില്യണ്‍ നേടാനും കഴിയും. ജൂണ്‍ 30 വരെ ടിക്കറ്റുകള്‍ വാങ്ങാം. ഓണ്‍ലൈനായി www.bigticket.ae വെബ്സൈറ്റിലൂടെയോ അബു ദാബി, അല്‍ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങാം.
Read More » -
ആറ് മാസം മുൻപ് കടിയേറ്റു;പേ വിഷബാധയേറ്റ് പ്രവാസി യുവാവിന് ദാരുണാന്ത്യം
പുനലൂര്‍: പേ വിഷബാധയേറ്റ് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം.ഇടമണ്‍ പുലരിയില്‍ വട്ടവിള വീട്ടില്‍ അജേഷ് സദാനന്ദൻ (37) ആണ് മരിച്ചത്. ആറ് മാസം മുൻപാണ് അജേഷിന് വളര്‍ത്തുനായയുടെ കടിയേറ്റത്.എന്നാല്‍, പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല.വിദേശത്തായിരുന്ന യുവാവ് ഇടമണ്ണില്‍ വീട് പണിയുമായി ബന്ധപ്പെട്ട് നാല് ദിവസം മുൻപാണ് വീണ്ടും എത്തിയത്. കഴിഞ്ഞ ദിവസം അസ്വസ്ഥത കാട്ടിയതിനെ തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ചു. പരിശോധനക്കായി ഡോക്ടറുടെ മുറിയില്‍ എത്തിയപ്പോള്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് യുവാവ് അക്രമാസക്തനായി. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
കാനഡയില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍; ട്രാവല്‍ ഏജന്റ്മാര്‍ നടത്തിയത് വന്‍തട്ടിപ്പ്
ടൊറന്റോ: കാനഡയില്‍ നാടുകടത്തല്‍ ഉത്തരവിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. കഴിഞ്ഞ 12 ആഴ്ചയായി വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. വ്യാജ ഓഫര്‍ ലെറ്റര്‍ അഴിമതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ട്രാവല്‍ ഏജന്റുമാര്‍ക്കും പങ്കുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. കാനഡ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് നാടുകത്തല്‍ നോട്ടീസ് ലഭിച്ചത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള ഏഴുന്നുറോളം വിദ്യാര്‍ഥികളാണ് കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും പഞ്ചാബില്‍നിന്നുള്ളവരാണ്. കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് ഇവരെ നാടുകടത്തുന്നത്. ”ഞങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്. നാലുവര്‍ഷത്തിന് ശേഷം നാടുകടത്തുമെന്നത് മാനസികാരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ചിലര്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. നാടുകടത്തല്‍ ഉത്തരവ് ലഭിച്ച പലരും അപമാനം ഭയന്ന് പുറത്തുവരുന്നില്ല. ഏഴുന്നൂറിന് മേലെ ആളുകള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ഇവിടേക്ക് എത്തനായത്”- ഇന്ത്യയില്‍ നിന്നുള്ള ലവ്പ്രീത് സിങ്ങ് പറഞ്ഞു. പല വിദ്യാര്‍ഥികള്‍ക്കും ഓഫര്‍ ലെറ്ററുകള്‍ ലഭിച്ച കോളജുകളിലല്ല പ്രവേശനം…
Read More » -
രണ്ടര പതിറ്റാണ്ട് ജിദ്ദയിൽ സേവനമനുഷ്ഠിച്ച ഇന്ത്യന്‍ ഡോക്ടര്‍ നിര്യാതനായി
ജിദ്ദ: രണ്ടര പതിറ്റാണ്ട് കാലം ജിദ്ദ ശറഫിയ്യയിലെ അൽ റയാൻ പോളിക്ലിനിക്കിൽ ജനറൽ ഫിസിഷ്യനായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ഡോ. അൻവറുദ്ദീൻ (66) നിര്യാതനായി. ഹൈദരബാദ് സ്വദേശിയായിരുന്ന അദ്ദേഹത്തിന് പ്രമേഹം വർദ്ധിക്കുകയും രക്തസമ്മർദം കുറയുകയുും ചെയ്തതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി ജിദ്ദയിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് മരിച്ചത്. ഭാര്യ – അസ്ഫിയ. മക്കൾ – നസീറുദ്ധീൻ (ദമ്മാം), ഇമാദുദ്ദീൻ (ഹൈദരാബാദ്), നാസിഹ മഹമൂദ്. നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച അസർ നമസ്‌കാരാനന്തരം മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര നിയമ നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാക്കളായ സുബൈർ വട്ടോളി, സലീം പാറക്കോടൻ, തനിമ പ്രവർത്തകൻ യൂസുഫ് ഹാജി എന്നിവർ രംഗത്തുണ്ടായിരുന്നു.
Read More » -
കുവൈത്തില്‍ ആറ് ദിവസത്തെ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി ദിനങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 2 ഞായറാഴ്ച വരെ അവധിയായിരിക്കും, അറഫാ ദിനമായ ജൂണ്‍ 27 മുതലാണ് കുവൈത്തിലെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ ആരംഭിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി ജൂണ്‍ 28, 29 തീയ്യതികളിലും അവധിയുണ്ട്. പെരുന്നാളിന് ശേഷം വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികളോടൊപ്പം ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധികള്‍ക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി തിങ്കളാഴ്ചയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുക.
Read More » -
ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സുരക്ഷാ സൈനികരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സുരക്ഷാ സൈനികരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങളില്‍ പ്രതികളായ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി. ഹുസൈന്‍ അലി മുഹൈശി, ഫാദില്‍ സകി അന്‍സീഫ്, സകരിയ്യ മുഹൈശി എന്നീ സൗദി പൗരന്മാരുടെ വധശക്ഷയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുക, സുരക്ഷാ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുക, ഭീകരവാദികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കുക, ആയുധങ്ങള്‍ ശേഖരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഈ കേസുകള്‍ക്ക് പറമെ ഒരാള്‍ സ്‍ത്രീ പീഡന കേസിലും, ഒരാളെ പിടിച്ചുവെച്ച് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച കേസില്‍ മറ്റൊരാളും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കേസുകളില്‍ വിചാരണ നടത്തിയ കിഴക്കന്‍ പ്രവിശ്യയിലെ ക്രിമിനല്‍ കോടതി മൂന്ന് പേര്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് അപ്പീല്‍ കോടതികള്‍ വിധി ശരിവെച്ചു. കേസിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം വിധി നടപ്പാക്കാന്‍ അടുത്തിടെ സൗദി…
Read More » -
റിയാദിലെ ഇറാൻ എംബസി ഏഴ് വർഷത്തിന് ശേഷം വീണ്ടും പ്രവർത്തന സജ്ജമായി
റിയാദ്: ഏഴ് വർഷങ്ങൾക്ക് ശേഷം റിയാദിലെ ഇറാനിയൻ എംബസി വീണ്ടും തുറന്നു. 2016ൽ വിച്ഛേദിക്കപ്പെട്ട സൗദി, ഇറാൻ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ട സാഹചര്യത്തിലാണ് ചൊവ്വാഴ്ച എംബസി തുറന്നത്. ഇതിന് മുന്നോടിയായി എംബസി കെട്ടിടത്തിന് മുകളിലും അങ്കണത്തിലും ഇറാന്റെ പതാക ഉയർത്തുകയും ദേശീയഗാനം അലപിക്കുകയും ചെയ്തത് ‘അൽ അറബിയ’യുടെ സഹോദര ചാനലായ അൽ-ഹദഥ് ടി.വി തത്സമയം സംപ്രേഷണം ചെയ്തു. ശിയ പുരോഹിതനായ നിമർ ബാകിർ അൽ-നിമർ ദേശവിരുദ്ധ പ്രവർത്തനത്തിന് 2016ൽ സൗദിയിൽ വധശിക്ഷക്ക് വിധേയമാക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇരു രാജ്യങ്ങളേയും രണ്ട് ധ്രുവങ്ങളിലാക്കിയത്. ശിയ പുരോഹിതന്റെ വധശിക്ഷക്ക് പിന്നാലെ തെഹ്റാനിലെ സൗദി എംബസിയും മശ്ഹദിലെ കോൺസുലേറ്റും ആക്രമിക്കപ്പെട്ടതോടെ നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇക്കൊല്ലം മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ ബെയ്‌ജിങ്ങിൽ നടന്ന ചർച്ചക്കൊടുവിൽ ഒപ്പുവെച്ച ത്രികക്ഷി കരാറിനെ തുടർന്നാണ് നയതന്ത്ര ബന്ധം പുനരാരംഭിച്ചതും ഇരു രാജ്യത്തും എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കാൻ തീരുമാനിച്ചതും. ഗൾഫ് കാര്യങ്ങളിൽ വിപുലമായ അനുഭവ പരിചയമുള്ള മുതിർന്ന നയതന്ത്രജ്ഞനും…
Read More » -
സുഹൃത്തുക്കളുടെ സ്പോണ്‍സര്‍ഷിപ്പില്‍ വിസയെടുത്ത് യു.എ.ഇയില്‍ എത്തിയവര്‍ക്ക് 90 ദിവസം വരെ വിസ നീട്ടാം
ദുബായ്:സുഹൃത്തുക്കളുടെയോ കുടുംബാംഗത്തിന്റെയോ സ്പോണ്‍സര്‍ഷിപ്പില്‍ സന്ദര്‍ശക വിസയെടുത്ത് യു.എ.ഇയില്‍ എത്തിയവര്‍ക്ക് 90 ദിവസം വരെ വിസ നീട്ടാം. നിശ്ചിത വരുമാനമുള്ളവര്‍ക്ക് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശക വിസയിലെത്തിക്കാമെന്ന് യു.എ.ഇ അറിയിച്ചിരുന്നു.ഇവര്‍ക്കാണ് 90 ദിവസം വരെ യു.എ.ഇയില്‍നിന്ന് വിസ കാലാവധി നീട്ടാൻ കഴിയുന്നത്. ഇവര്‍ക്ക് രാജ്യംവിടാതെ യു.എ.ഇയില്‍നിന്നുതന്നെ വിസ പുതുക്കാൻ കഴിയും.അബൂദബി, ഷാര്‍ജ, അജ്മാൻ, ഉമ്മുല്‍ഖുവൈൻ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍നിന്ന് വിസയെടുത്തവര്‍ ഐ.സി.പിയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. ദുബൈ വിസക്കാര്‍ ജി.ഡി.ആര്‍.എഫ്.എയുടെ വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.180 ദിവസം വരെ ദുബൈ വിസക്കാര്‍ക്ക് കാലാവധി നീട്ടാം. 1120 ദിര്‍ഹമാണ് ചെലവ് വരുന്നത്. മറ്റ് എമിറേറ്റുകളിലെ വിസ 90 ദിവസം നീട്ടുന്നതിന് 862 ദിര്‍ഹം ചെലവാകും.
Read More » -
ഷാര്‍ജയില്‍ ഇന്ത്യൻ വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
ഷാർജയിൽ ഇന്ത്യൻ വിദ്യാര്‍ഥിനിയെ താമസക്കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി.ഗുജറാത്ത് സ്വദേശിനിയായ 16-കാരിയാണ് മരിച്ചത് ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ അബുഷഗാരയിലായിരുന്നു സംഭവം നടന്നത്.കെ.എം. ട്രേഡിങിന് സമീപത്തുള്ള 26 നില കെട്ടിടത്തിലെ 15-ാമത്തെ നിലയിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് വീണത്. മാതാപിതാക്കളുടെ ഏക മകളായിരുന്നു. മരണത്തെക്കുറിച്ച് ഷാര്‍ജ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More »