Pravasi

  • ബഹ്റൈനിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു

    തിരുവനന്തപുരം:ബഹ്റൈനിലെ ഒരു പ്രമുഖ ആശുപത്രിയിലെക്ക് നോര്‍ക്ക റൂട്ട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ബി.എസ്.സി / ജി.എൻ.എം. യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷം മെഡിക്കല്‍ സര്‍ജിക്കല്‍/ ഐ.സി.യു / ഓപ്പറേഷൻ തീയറ്റര്‍ പ്രവര്‍ത്തിപരിചയമുള്ള വനിതാ നഴ്സുമാര്‍ക്കും, ബി എസ് സി നഴ്സിങ്ങും എമര്‍ജൻസി/ആംബുലൻസ്/പാരാമെടിക് ഡിപ്പാര്‍ട്മെന്റുകളില്‍ പ്രവര്‍ത്തി പരിചയമുള്ള പുരുഷ നഴ്സുമാര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം.   അഭിമുഖം ഓണ്‍ലൈൻ മുഖേന നടത്തുന്നതാണ്. ഓണ്‍ലൈൻ അഭിമുഖത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും. പ്രായപരിധി 35 വയസ്. ശമ്ബളം കുറഞ്ഞത് 350 ദിനാര്‍ ലഭിക്കും. (ഏകദേശം 76, 000 ഇന്ത്യൻ രൂപ). താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നോര്‍ക്ക റൂട്സിന്റെ വെബ്സൈറ്റായ www.norkaroots.org മുഖേന അപേക്ഷിക്കാവുന്നതാണ്.

    Read More »
  • റിയാദ് ബംഗ്ലാദേശിയാണ്; സംസാരിക്കുന്നത് മലയാളവും !

    ബഹ്റൈനിലെ വെസ്റ്റ് റിഫയിലുള്ള ബുക്ക് വാറയിലെ മാമ മിൻവ റസ്റ്റാറന്റില്‍ സപ്ലയറാണ് റിയാദ്. 12 വര്‍ഷം മുൻപ്, പതിനെട്ടാം വയസ്സിലാണ് റിയാദ് അബ്ദുല്‍ ബാഷര്‍ ബംഗ്ലാദേശില്‍ നിന്ന് ജോലി തേടി ബഹ്റൈനിലെത്തിയത്. ആദ്യ മൂന്ന് വര്‍ഷം കോള്‍ഡ് സ്റ്റോറിലായിരുന്നു ജോലി. കഴിഞ്ഞ ഒമ്ബതുവര്‍ഷമായി റസ്റ്റാറന്റില്‍ ജോലി ചെയ്യുന്നു. മലയാളികളായ സ്ഥാപന ഉടമകളോടും ജീവനക്കാരോടും നിരന്തരം ഇടപഴകി അതിവേഗം മലയാളം പഠിച്ചു. ഇന്നിപ്പോള്‍ റിയാദ് മലയാളം സംസാരിക്കുന്നത് കേട്ടാല്‍ മലയാളിയല്ലെന്ന് ആരും പറയില്ല. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള റിയാദ് സ്വന്തം നാട്ടുഭാഷയായ ബംഗ്ലാക്കും മലയാളത്തിനും പുറമെ ഹിന്ദി, അറബി, ഉര്‍ദു ഭാഷകളും നന്നായി സംസാരിക്കും. അത്യാവശ്യം ഇംഗ്ലീഷും അറിയാം.   ജോലി ചെയ്യുന്ന റസ്റ്റാറന്റിലെ ഓള്‍ റൗണ്ടറായ റിയാദ് എല്ലാ കസ്റ്റമേഴ്സിനും സുപരിചിതനാണ്. നല്ല തിരക്കുള്ള സ്ഥാപനത്തില്‍ സപ്ലയര്‍ ആയും പാചകക്കാരനായും കാഷ്യറായും ഡെലിവറി ബോയി ആയും ഒരേ സമയം എല്ലാ ജോലികളും ചെയ്യുന്നതുകൊണ്ട് ഹോട്ടലുടമക്കും ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കും ഏറെ…

    Read More »
  • ഹജ്ജ് നിർവഹിക്കാനെത്തിയ മലയാളി തീര്‍ത്ഥാടകന്‍ മക്കയിൽ മരിച്ചു

    റിയാദ്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാനെത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അന്ത്രുമാൻ കോയാമു (70) ആണ് മക്കയിൽ മരിച്ചത്. ഞായറാഴ്ച്ച രാവിലെ കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനത്തിൽ ഭാര്യ സുബൈദയോടൊപ്പം ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം. ജിദ്ദയിൽ വിമാനം ഇറങ്ങി ബസ് മാർഗം മക്കയിലെ താമസ സ്ഥലത്ത് എത്തിയ ഉടനെ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് മക്കയിലുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. അതിനിടെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഹൃദയാഘാതം ഉണ്ടാവുകയും ഉടൻ തന്നെ മരിക്കുകയുമായിരുന്നു. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയവരിൽ ആദ്യത്തെ മരണമാണിത്. സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയവരിൽ രണ്ട് പേർ കഴിഞ്ഞ ദിവസങ്ങളിൽ മക്കയില്‍ വെച്ച് മരിച്ചിരുന്നു.

    Read More »
  • കപ്പൽ സർവീസ് നടത്താൻ യോജിച്ച പ്രവർത്തനം നടത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ

    തിരുവനന്തപുരം: ബേപ്പൂർ- യുഎഇ സെക്ടറിൽ യാത്രാ കപ്പൽ സർവീസ് എത്രയും വേഗം ആരംഭിക്കാൻ യോജിച്ച പ്രവർത്തനം നടത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കേരള മാരിടൈം ബോർഡും മലബാർ ഡെവലപ്പ്മെന്റ് കൗൺസിലും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച യാത്രാ കപ്പൽ പദ്ധതി യോഗം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബേപ്പൂർ-ഗൾഫ് സെക്ടറിൽ ആദ്യം ചാർട്ടേഡ് യാത്രാ കപ്പൽ സർവീസും തുടർന്ന് സ്ഥിരം സർവീസും ആരംഭിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് ഊർജിത പ്രവർത്തനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടെയുമാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ: എം.കെ.അയ്യപ്പൻ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു.മാരി ടൈം ബോർഡ്‌ ചെയർമാൻ എൻ. എസ്. പിള്ള അധ്യക്ഷത വഹിച്ചു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി. ഇ. ചാക്കുണ്ണി വിഷയം അവതരിപ്പിച്ചു. നോർക്ക റൂട്ട്സ് ജനറൽ മാനേജരും സർക്കാർ അഡീഷണൽ സെക്രട്ടറിയുമായ അജിത് കൊളശ്ശേരി, മലബാർ ഡെവലപ്മെന്റ് കൗൺസിൽ വൈസ്…

    Read More »
  • കുവൈത്തില്‍ മലയാളി യുവാവിനെ  ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

    കുവൈത്ത് സിറ്റി:മലയാളി യുവാവിനെ ജോലി സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി അനുഷാദ് അബ്ദുല്‍ വഹാബ് (36) ആണ് ജീവനൊടുക്കിയത്.കുവൈത്തിലെ ഫൈഹയിൽ സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.   ഭാര്യ: ഷെമീന. പിതാവ്: അബ്ദുല്‍ വഹാബ്. മാതാവ്: അസ്മാബി.

    Read More »
  • കുവൈറ്റില്‍ പ്രവാസികളുടെ റെസിഡൻസി പെര്‍മിറ്റുകള്‍ ഒരു വര്‍ഷമായി പരിമിതപ്പെടുത്താൻ നീക്കം

    കുവൈത്ത് സിറ്റി:46 ലക്ഷം ജനസംഖ്യയുള്ള കവൈത്തില്‍ 34 ലക്ഷവും വിദേശികളാണ്. പ്രവാസികളുടെ എണ്ണം കുറച്ച്‌ പരമാവധി സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ കഴിഞ്ഞ കുറേ നാളുകളായി കുവൈത്ത് ഭരണകൂടം ശക്തമാക്കുകയാണ്.ഇപ്പോൾ ഇതിന്റെ ഭാഗമായി ‍ കുവൈറ്റിൽ പ്രവാസികളുടെ റെസിഡൻസി പെര്‍മിറ്റുകള്‍ ഒരു വര്‍ഷമായി പരിമിതപ്പെടുത്താൻ റെസിഡൻസി അഫയേഴ്സ് ഡിപ്പാര്‍ട്മെന്റ് നിര്‍ദേശം നല്‍കിയതായുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ ഒട്ടുമിക്ക റെസിഡൻസി പെര്‍മിറ്റുകളും ഒരു വര്‍ഷത്തേക്ക് പരിമിതപ്പെടുത്തും. കുവൈറ്റിലെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും രാജ്യം പിന്തുടരുന്ന മറ്റ് നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. പുതിയ നിര്‍ദേശം സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുകയാണെന്നും ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിനും ജനസംഖ്യാ പുനഃസന്തുലന സമിതിക്കും അന്തിമ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.റെസിഡൻസി പെര്‍മിറ്റുകള്‍ പരിമിതപ്പെടുത്തുന്നതിലൂടെ തൊഴിലാളികളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും നിലവിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനും കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നിലവില്‍ ഭൂരിപക്ഷം കമ്ബനികളും…

    Read More »
  • ജീവിത സ്വപ്നങ്ങൾ തിരികെ കിട്ടിയ സന്തോഷത്തിൽ ദീവേഷ് ലാൽ; ഖത്തർ ജയിലിലായിരുന്ന മലപ്പുറം സ്വദേശി ഒടുവിൽ വീടണ‌‍ഞ്ഞു

    മലപ്പുറം: നിർത്തിയിട്ട വാഹനം അബദ്ധത്തിൽ പിറകോട്ട് നീങ്ങി ഈജിപ്ത് സ്വദേശി മരിച്ചതിനെ തുടർന്ന് ഖത്തർ ജയിലിലായിരുന്ന മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ദീവേഷ് ലാൽ നാടണഞ്ഞു. ദയാധനമായി നിശ്ചയിച്ചിരുന്ന 46 ലക്ഷം രൂപ സമാഹരിക്കാൻ നാട് ഒരുമിച്ചിരുന്നു. ഈ പണം സ്വരൂപിക്കാൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും മുന്നിട്ടിറങ്ങിയിരുന്നു. ജീവിത സ്വപ്നങ്ങൾ തിരികെ കിട്ടിയ സന്തോഷത്തിലാണ് ദീവേഷ് ലാൽ ആശ്വാസതീരമണഞ്ഞത്. മകളെ ആദ്യമായി നേരിൽ കണ്ടു. കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം ദീവേഷ് ലാൽ ആദ്യം എത്തിയത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ കാണാനാണ്. വാക്കുകളിൽ ഒതുങ്ങാത്ത നന്ദിയുമായി ഒപ്പം കുടുംബവുമെത്തി. ഇക്കഴിഞ്ഞ ജനുവരി 8 നായിരുന്നു ദീവേഷിനെ ഖത്തർ ജയിലിലാക്കിയ അപകടം. ഡ്രൈവറായ ദീവേഷ് തന്റെ വാഹനം നിർത്തി കടയിലേക്ക് പോയ സമയത്ത് വാഹനം തനിയെ നിരങ്ങി നീങ്ങി ഈജിപ്ത് സ്വദേശി അപകടത്തിൽപ്പെടുകയായിരുന്നു. 46 ലക്ഷം രൂപ ദയാധനമായി നൽകിയാൽ ജയിൽ മോചിതനാകാമെന്നായിരുന്നു ഇളവ്. നാട്ടിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന ദീവേഷ് കടം…

    Read More »
  • അബുദാബി ബിഗ് ടിക്കറ്റ്: മലയാളി നഴ്സിന് 45 കോടി രൂപ

    അബുദാബി:ശനിയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അബുദാബിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ലൗലി മോള്‍ അച്ചാമ്മ 45 കോടി രൂപ (20 ദശലക്ഷം ദിര്‍ഹം) നേടി. കോട്ടയം സ്വദേശിനിയായ ലൗലി മോളും കുടുംബവും കഴിഞ്ഞ 21 വര്‍ഷമായി അബുദാബിയിലാണ് താമസം.നാട്ടിലേക്കുള്ള യാത്രയിൽ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഇൻ-സ്റ്റോര്‍ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റെടുത്തതെന്ന് അവര്‍ പറഞ്ഞു.

    Read More »
  • ഷെങ്കൻ വിസക്കായി അപേക്ഷകരുടെ വൻ തിരക്ക്; എന്താണ് ഷെങ്കൻ വിസ ?

    ദുബൈയിൽ നിന്നും ഷെങ്കൻ വിസക്കായി അപേക്ഷകരുടെ വൻ തിരക്ക്.ബലിപെരുന്നാളും സ്‌കൂള്‍ വേനലവധിയും ഒരുമിച്ചു വരുന്നതാണ് തിരക്കേറാൻ കാരണം. പുതിയ അപേക്ഷകള്‍ തല്‍ക്കാലം പരിഗണിക്കേണ്ടതില്ലെന്നാണ് എംബസികളുടെ തീരുമാനം. ഒറ്റ വിസയില്‍ കൂടുതല്‍ യൂറോപ്യൻ രാജ്യങ്ങളില്‍ സഞ്ചരിക്കാമെന്നതാണ് ആളുകൾക്കിടയിൽ ഷെങ്കൻ വിസയെ പ്രിയപ്പെട്ടതാക്കുന്നത്. ഓസ്ട്രിയ, ബെൽജിയം, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാൻഡ്, ഇറ്റലി, ലാത്വിയ, ലിച്ചെൻ‌സ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്‌സ്, നോർവേ, പോളണ്ട്, സ്ലോവാക്, പോർട്ടുഗൽ സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നിവയാണ് ഷെങ്കൻ അംഗരാജ്യങ്ങൾ.ഒറ്റ വിസ കൊണ്ട് ഈ‌ രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാം എന്നതാണ് ഷെങ്കൻ വിസയുടെ ഗുണം. 90 ദിവസങ്ങൾ ഈ വിസയുടെ പിൻബലത്തിൽ ഷെങ്കൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം.വിസ അപേക്ഷിക്കുമ്പോൾ, ആദ്യം ഏതു രാജ്യതാണോ  സഞ്ചാരികൾ ഇറങ്ങുന്നത്, ആ രാജ്യത്തിന്റെ എംബസിയിൽ വേണം വിസ അപ്ലൈ ചെയാൻ.യുഎഇയിൽ നിന്നും 200-300AED ആണ് വിസ ഫീ.15 ദിവസത്തിനുള്ളിൽ വിസ…

    Read More »
  • ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടിയുടെ ഭാഗ്യം മലയാളി വനിതയ്ക്ക്

    അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 40 കോടിയുടെ ഭാഗ്യവും മലയാളിക്ക് ഒപ്പം. ശനിയാഴ്ച രാത്രി നടന്ന 252-ാം സീരിസ് നറുക്കെടുപ്പിലാണ് അബുദാബിയിൽ താമസിക്കുന്ന മലയാളിയായ ലൗസിമോൾ അച്ചാമ്മ രണ്ട് കോടി ദിർഹത്തിന്റെ (40 കോടിയിലധികം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനത്തിന് അർഹയായത്. മേയ് ആറാം തീയ്യതി ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്ന് നേരിട്ടെടുത്ത 116137 നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യം ലൗസിയെ തേടിയെത്തിയത്. സമ്മാന വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് വേദിയിൽ നിന്ന് സംഘാടകർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിലായിരുന്നു ലൗസി. ഒന്നാം സമ്മാനം കിട്ടിയെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ആദ്യ പ്രതികരണം. പിന്നീട് സന്തോഷം ആനന്ദ കണ്ണീരിന് വഴിമാറി. സംസാരിക്കാൻ പോലുമാവാതെ ഇടറിയ ശബ്‍ദത്തിൽ ബിഗ് ടിക്കറ്റിന് നന്ദി പറഞ്ഞ് ഫോൺ കോൾ കട്ട് ചെയ്യുകയായിരുന്നു. ഇന്ന് നടന്ന നറുക്കെടുപ്പിലെ ആകെ എട്ട് സമ്മാനങ്ങളിൽ ഒന്നാം സമ്മാനം ഉൾപ്പെടെ അഞ്ചെണ്ണവും ഇന്ത്യക്കാരായ പ്രവാസികൾക്ക് തന്നെയായിരുന്നു. 216693 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ…

    Read More »
Back to top button
error: