കുവൈറ്റിൽ അനധികൃതമായി പന്നിയിറച്ചിയും വ്യാജ മദ്യവും വില്‍പ്പന നടത്തിയ എട്ട് പ്രവാസികള്‍ അറസ്റ്റിലായി.
യുവതികള്‍ ഉള്‍പ്പെടെയുള്ള വിദേശികളാണ് അറസ്റ്റിലായത്. 218 കിലോ പന്നിയിറച്ചിയും 489 കുപ്പി വാറ്റ് ചാരായവും 10 കുപ്പി വിദേശമദ്യവും 54 വീപ്പ വാഷും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അനധികൃത റെസ്റ്റോറന്റ് കേന്ദ്രീകരിച്ച് പന്നിയിറച്ചിയും വ്യാജ മദ്യവും വില്‍ക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയ്ഡ് നടത്തുകയായിരുന്നു. ലൈസന്‍സ് നേടാതെ സ്വകാര്യ താമസസ്ഥലം പ്രതികള്‍ റെസ്റ്റോറന്റ് ആക്കി മാറ്റുകയായിരുന്നു.
റെസ്റ്റോറന്റിലെ മെനു പട്ടികയില്‍ തന്നെ പന്നിയിറച്ചി ഉള്‍പ്പെടുത്തിയിരുന്നു. നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.