ദുബൈ: പുതിയ സമ്മാനഘടനയിലൂടെ കൂടുതൽ പേർക്ക് വിജയികളാകാൻ അവസരമൊരുക്കുന്ന, തുടർച്ചയായി വൻതുകയുടെ സമ്മാനങ്ങൾ നൽകുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിൻറെ 148-ാമത് നറുക്കെടുപ്പിൽ 116,022 വിജയികൾ ആകെ 1,727,850 ദിർഹത്തിൻറെ സമ്മാനങ്ങൾ സ്വന്തമാക്കി. വിജയിക്കാനുള്ള സാധ്യതകൾ വർധിപ്പിച്ചു കൊണ്ടുള്ള പുതിയ സമ്മാന ഘടനയിലൂടെ, ഉദാരമായ സമ്മാനങ്ങൾ നൽകുന്നതിൽ മുൻനിരയിലുള്ള മഹ്സൂസ് സാറ്റർഡേ മില്യൻസ് നറുക്കെടുപ്പിലൂടെ പ്രശസ്തി ഉയർത്തിയിരിക്കുകയാണ്. ഈ ശനിയാഴ്ചത്തെ നറുക്കെടുപ്പിൽ
- ഒന്നാം സമ്മാനമായ 20,000,000 ദിർഹത്തിന് ആരും അർഹരായില്ല. 116,022 വിജയികൾ സമ്മാനങ്ങൾ സ്വന്തമാക്കി.
- രണ്ടാം സമ്മാനം- നറുക്കെടുത്ത അഞ്ച് സംഖ്യകളിൽ 4 അക്കങ്ങൾ യോജിച്ചു വന്നതിലൂടെ 24 പേർ ആകെ 150,000 ദിർഹം സ്വന്തമാക്കി. ഓരോരുത്തരും 6,250 ദിർഹം വീതം നേടി.
- മൂന്നാം സമ്മാനം- 3 അക്കങ്ങൾ യോജിച്ചു വന്ന 1,242 പേർ AED 150,000 ദിർഹം നേടി. 121 ദിർഹം വീതം ഓരോരുത്തരും സ്വന്തമാക്കി.
- നാലാം സമ്മാനം- 2 അക്കങ്ങൾ യോജിച്ച് വന്നതിലൂടെ 18,469 വിജയികൾ 35 ദിർഹം വിലയുള്ള ഒരു സൗജന്യ മഹ്സൂസ് ടിക്കറ്റ് വീതം സ്വന്തമാക്കി (ആകെ 646,415 ദിർഹം)
- അഞ്ചാം സമ്മാനം- 1 അക്കം മാത്രം യോജിച്ചു വന്ന 96,287 വിജയികൾ അഞ്ച് ദിർഹം വീതം നേടി (ആകെ 481,435 ദിർഹം).
മഹ്സൂസിൻറെ സാറ്റർഡേ മില്യൻസ് പുതിയ സമ്മാനഘടനയിലൂടെ മൂന്ന് ഭാഗ്യശാലികൾ ട്രിപ്പിൾ 100 റാഫിൾ സമ്മാനമായ 300,000 ദിർഹം സ്വന്തമാക്കി. 148-ാമത് നറുക്കെടുപ്പിൽ 38755240, 38813912, 38629749 എന്നീ ഐഡികളിലൂടെ മൂന്ന് ഭാഗ്യശാലികൾ 100,000 ദിർഹം വീതം നേടി.
35 ദിർഹം മാത്രം മുടക്കി മഹ്‌സൂസ് സാറ്റർഡേ മില്യൻസ് ബോട്ടിൽഡ് വാട്ടർ വാങ്ങുന്നവക്ക് 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനവും 150,000, ദിർഹത്തിൻറെ രണ്ടാം സമ്മാനം, 150,000 ദിർഹത്തിൻറെ മൂന്നാം സമ്മാനം, നാലാം സമ്മാനമായി 35 ദിർഹത്തിൻറെ സൗജന്യ മഹ്സൂസ് ടിക്കറ്റ്, അഞ്ചാം സമ്മാനമായി അഞ്ച് ദിർഹം എന്നിവ നൽകുന്ന ഗ്രാന്റ് ഡ്രോ, എല്ലാ ആഴ്ചയിലും മൂന്നു പേർക്ക് 1,000,000 ദിർഹം വീതം നൽകുന്ന ട്രിപ്പിൾ 100 പ്രതിവാര റാഫിൾ ഡ്രോ എന്നിവ ഉൾപ്പെടുന്ന നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ സാധിക്കും.
അറബിയിൽ ‘ഭാഗ്യം’ എന്ന് അർത്ഥം വരുന്ന, യുഎഇയിലെ പ്രിയപ്പെട്ട നറുക്കെടുപ്പായ മഹ്സൂസ്, എല്ലാ ആഴ്ചയിലും മില്യൻ കണക്കിന് ദിർഹത്തിന്റെ സമ്മാനങ്ങൾ നൽകി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധമായ മഹ്‌സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നൽകുകയും ചെയ്യുന്നു.