Pravasi
-
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി മരിച്ചു
റിയാദ്: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സൗദി അറേബ്യയിലെ തബൂക്കിൽ നിന്നു നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി. കോട്ടയം പാലാ സ്വദേശി റോബിൻ സെബാസ്റ്റ്യൻ (43) ആണ് കോട്ടയം പാലാ മരിയൻസ് ഹോസ്‍പിറ്റലിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 13 വർഷക്കാലമായി തബൂക്കിൽ ജോലി ചെയ്തു വരികയായിരുന്നു റോബിൻ. കുടുംബവും അദ്ദേഹത്തോടൊപ്പം തബൂക്കിലുണ്ടായിരുന്നു. മാസ്സ് തബൂക്ക് മദീന യൂനിറ്റ് അംഗവും സജീവ പ്രവർത്തകനും ആയിരുന്നു. അസുഖത്തെ തുടർന്ന് ഒരു മാസത്തോളം തബൂക്കിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമായി വന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസം നാട്ടിലേക്ക് പോയതായിരുന്നു. തബൂക്കിലെ സാംസ്‌കാരിക കായിക രംഗത്തു സജീവ സാന്നിധ്യമായിരുന്ന റോബിന്റെ ആകസ്മിക വേർപാട് തബൂക്കിലെ സുഹൃത്തുക്കളെയും ബന്ധു മിത്രാദികളെയും ഏറെ വേദനിപ്പിച്ചു. ഭാര്യ – അൻസോണ റോബിൻ, തബൂക്ക് നവാഫ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സാണ്. മക്കൾ – ആരോൺ റോബിൻ (9-ാം ക്ലാസ്), ഏബൽ റോബിൻ (4-ാം ക്ലാസ്).…
Read More » -
സൗദിവത്കരണം പ്രവാസികള്‍ക്ക് തിരിച്ചടി; വ്യാപാര മേഖലയിലെ കൂടുതൽ തൊഴിലുകളിൽ നിന്ന് പ്രവാസികള്‍ പുറത്ത്
റിയാദ്: ഏഴ് വ്യാപാര മേഖലയിലെ വിൽപന ഔട്ട്‌ലെറ്റുകളുടെ സൗദിവത്കരണം നിലവിൽവന്നതായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, എലിവേറ്ററുകൾ, ലിഫ്റ്റുകൾ, ബെൽറ്റുകൾ എന്നിവ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, കൃത്രിമ ടർഫ്, നീന്തൽക്കുളം സാമഗ്രികൾ എന്നിവ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, ജലശുദ്ധീകരണ ഉപകരണങ്ങളും നാവിഗേഷൻ ഉപകരണങ്ങളും വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, കാറ്ററിംഗ് ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, എയർഗൺ, വേട്ടയാടൽ, യാത്രാ സാധനങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, പാക്കിംഗ് ഉപകരണങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ എന്നിവയിൽ 70 ശതമാനം സൗദിവത്കരണം നടപ്പാക്കണമെന്നതായിരുന്നു മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. ബ്രാഞ്ച് മാനേജർ, സൂപ്പർവൈസർ, കാഷ്യർ, കസ്റ്റമർ അക്കൗണ്ടന്റ്, കസ്റ്റമർ സർവീസ് എന്നിങ്ങനെ ഏറ്റവും പ്രമുഖമായ പ്രൊഫഷനുകളാണ് സൗദിവത്കരണ പരിധിയിലുള്ളത്. സൗദിവത്കരണം നടപ്പാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയ മന്ത്രാലയം ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാവകാശം അനുവദിച്ചിരുന്നു. ഇന്നലെ സമയപരിധി അവസാനിച്ച് ഇന്നാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തിലായത്. ഈ മേഖലയിൽ…
Read More » -
നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്പോര്‍ട്ടും മറ്റു രേഖകളും കവര്‍ന്നു
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്പോര്‍ട്ടും മറ്റു രേഖകളും കവര്‍ച്ച ചെയ്യപ്പെട്ടു. മംഗളൂരു പുത്തൂര്‍ സ്വദേശി ഉബൈദുല്ലയുടെ കുടുംബത്തിന്റെ യാത്ര മുടങ്ങിയത്. വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് മൂന്ന് പാസ്പോര്‍ട്ടുകളും ആധാര്‍ കാര്‍ഡ്, ബാങ്ക് കാര്‍ഡ് തുടങ്ങിയ രേഖകളും പണവും സ്വര്‍ണ്ണവും നഷ്ടമായത്. ഏതാനും ദിവസം മുമ്പ് രാത്രി പത്തു മണിക്ക് ഖമീസ് സൂഖിലെ മഖ്ബറക്കടുത്ത് വാഹനം നിര്‍ത്തി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു ഇവര്‍. സാപ്കോ സ്റ്റാന്റില്‍ നിന്ന് പത്തരയ്ക്കുള്ള ബസില്‍ ജിദ്ദയിലേയ്ക്ക് പുറപ്പെടാനിരുന്ന ഇവര്‍ വെള്ളിയാഴ്ച രാത്രി ജിദ്ദയില്‍നിന്ന് നാട്ടിലേയ്ക്ക് യാത്ര തിരിക്കേണ്ടതായിരുന്നു. വ്യാജ താക്കോലുപയോഗിച്ചാണ് കവര്‍ച്ച നടത്തിയത്. നാട്ടിലെ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഒരു കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചിട്ടുള്ളതായി മനസിലായിട്ടുണ്ട്. ഉബൈദുല്ലയുടെ ഭാര്യ സാഹിറയും രണ്ട് മക്കളും വിസിറ്റ് വിസയില്‍ രണ്ട് മാസം മുന്‍പാണ് സൗദിയില്‍ എത്തിയത്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ അംഗം ഹനീഫ മഞ്ചേശ്വരം പോലീസില്‍…
Read More » -
ഭാര്യയുടെ മുൻ വിവാഹത്തിലെ കുട്ടികളെ സ്പോണ്‍സര്‍ ചെയ്യാൻ യുഎഇയിൽ അനുമതി
ദുബായ്:യുഎഇയില്‍ വിദേശികള്‍ക്ക് ഭാര്യയുടെ മുൻ വിവാഹത്തിലെ കുട്ടികളെ സ്പോണ്‍സര്‍ ചെയ്യാൻ ഫെഡറല്‍ അതോറിറ്റി അനുമതി. കുട്ടികളുടെ യഥാര്‍ത്ഥ പിതാവില്‍ നിന്നുള്ള സമ്മതപത്രവും സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കിയാല്‍ വിസ ലഭിക്കും.റസിഡൻസ് പെര്‍മിറ്റിന് ഒരു വര്‍ഷമായിരിക്കും കാലാവധി. വര്‍ഷം തോറും പുതുക്കാനുള്ള സൗകര്യവുമുണ്ട്. രണ്ട് വിവാഹം കഴിച്ച മുസ്ലീ പ്രവാസികള്‍ക്ക് വ്യവസ്ഥകള്‍ക്കനുസൃതമായി രണ്ട് ഭാര്യമാരെയും അവരുടെ കുട്ടികളെയും സ്പോണ്‍സര്‍ ചെയ്യാനും ഫെഡറല്‍ അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്.
Read More » -
ഖത്തറിൽ അല്‍ കാസ് ടി.വിയുടെ സംഭരണ കേന്ദ്രത്തില്‍ തീപ്പിടുത്തം
ദോഹ:ഖത്തറിലെ പ്രമുഖ ചാനലായ അല്‍ കാസ് ടി.വിയുടെ സംഭരണ കേന്ദ്രത്തില്‍ തീപ്പിടുത്തം.മുറൈഖ് മേഖലയിലെ ചാനലിന്റെ വെയര്‍ഹൗസിലായിരുന്നു തീപ്പിടുത്തം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിൽ ആര്‍ക്കും പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ല.സിവില്‍ ഡിഫൻസ് വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read More » -
കുവൈത്ത് ഇന്ത്യൻ സ്‌കൂളിലെ അദ്ധ്യാപിക നിര്യാതയായി
കുവൈത്ത് സിറ്റി: യുണൈറ്റഡ് ഇന്റര്നാഷണല് ഇന്ത്യന്‍ സ്‌കൂളിലെ അദ്ധ്യാപിക പ്രിന്‍സി സന്തോഷ് (50 വയസ്സ്) നിര്യാതയായി. കുവൈത്തിൽ വച്ച് ഇന്നു രാവിലെയായിരുന്നു അന്ത്യം.ഏറെനാളായി ചികിത്സയിലായിരുന്നു. ആലപ്പുഴ തകഴി പുതുപ്പറമ്ബില്‍ സന്തോഷാണ് ഭർത്താവ്.കുവൈത്ത് ഓയിൽ കമ്പനിയിലെ ജീവനക്കാരനാണ് സന്തോഷ്. മക്കള്‍-ഷോണ്‍ ,അയേണ(ഇരുവരും യുണൈറ്റഡ് ഇന്റര്നാഷണല് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്) മൃതദേഹം നാട്ടിലെത്തിച്ച് തകഴി തെന്നടി സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
Read More » -
കൊല്ലം ഫെസ്റ്റ് കൂപ്പണ്‍പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി : കൊല്ലം നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് പതിനെഴാമത് വാര്‍ഷികാഘോഷം കൊല്ലം ഫെസ്റ്റ് 2023 ‘സ്‌നേഹനിലാവ് ‘ എന്ന പേരില്‍ ഒക്ടോബര്‍ പതിമൂന്നിന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌ക്കൂളില്‍ പ്രോഫസര്‍ ഗോപിനാഥ് മുതുകാടിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്നു. നാട്ടില്‍ നിന്നുള്ള പ്രശസ്ത കലാകാരന്‍മാരുടെയും സമാജം അംഗങ്ങളുടെയും വിവിധ കലാപരിപാടികളും ഇന്ത്യന്‍ സ്‌ക്കൂള്‍ കുട്ടികള്‍ക്കായി ഗോപിനാഥ് മുതുകാടിന്റ മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിക്കും. കൊല്ലം ഫെസ്റ്റ് 2023 യുടെ കൂപ്പണ്‍ പ്രകാശനം പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സലിം രാജിന്റെ അദ്ധ്യക്ഷതയില്‍ രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര കൂപ്പണ്‍ കണ്‍വീനര്‍ ഷാജി ശാമുവലിന് നല്‍കി പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി.ഡി. ആക്ടിംഗ് പ്രസിഡന്റ് അനില്‍കുമാര്‍, ട്രഷറര്‍ തമ്പിലൂക്കോസ്, സെക്രട്ടറി റെജി മത്തായി, വനിത ചെയര്‍ പെഴ്‌സണ്‍ രന്‍ജന ബിനില്‍, വനിത വേദി ട്രഷറര്‍ ഗിരിജ അജയ്, ഫെസ്റ്റ് കമ്മറ്റി അംഗങ്ങളായ ശശികുമാര്‍ കര്‍ത്ത,…
Read More » -
കുവൈറ്റിൽ ടാങ്കർ ലോറി അപകടത്തിൽ ഡ്രൈവറിന് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈറ്റിൽ ടാങ്കർ ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ജഹ്‌റ പ്രദേശത്തെ സിക്‌സ്ത് റിംഗ് ഹൈവേയിലായിരുന്നു അപകടം നടന്നത്. അഗ്‌നിശമന സേന സ്ഥലത്തിയപ്പോള്‍ ടാങ്കര്‍ മരത്തിലിടിച്ച നിലയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ ടാങ്കര്‍ ഡ്രൈവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.അതേസമയം ഇയാളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
Read More » -
ദുബായിൽ ഗര്‍ഭിണിയായ പ്രവാസി യുവതി ബസ് യാത്രക്കിടെ പ്രസവിച്ചു
ദുബായ്: ഗര്‍ഭിണിയായ പ്രവാസി യുവതി ബസ് യാത്രക്കിടെ പ്രസവിച്ചു. യുഗാണ്ടൻ യുവതിയാണ് ദുബൈയില്‍നിന്ന് അജ്മാനിലേക്കുള്ള യാത്രക്കിടെ ആര്‍.ടി.എയുടെ ഡബ്ള്‍ ഡക്കര്‍ ബസില്‍ പ്രസവിച്ചത്. വനിത പ്രതിനിധികളും ബസ് ഡ്രൈവറും അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് ആര്‍.ടി.എയാണ് വാര്‍ത്ത പുറത്തുവിട്ടത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആര്‍.ടി.എ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാധാരണ പ്രസവമായിരുന്നെന്നും സംഭവം നടന്നയുടനെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നുവെന്നും ആര്‍.ടി.എ വ്യക്തമാക്കി. അമ്മക്കും കുഞ്ഞിനും അഭിനന്ദനമറിയിച്ച ആര്‍.ടി.എ സംഘം നോള്‍ കാര്‍ഡും സമ്മാനിച്ചാണ് മടങ്ങിയത്.
Read More » -
യുഎഇ – ഒമാൻ അതിർത്തിയിൽ ബുധനാഴ്ച രാത്രി നേരീയ ഭൂചലനം
അബുദാബി: യുഎഇ – ഒമാൻ അതിർത്തിയിൽ ബുധനാഴ്ച രാത്രി നേരീയ ഭൂചലനം അനുഭവപ്പെട്ടതായി യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രി 11.29ന് ഉണ്ടായ ഭൂചലനം റിക്ടർ സ്‍കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയതായും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. അതേസമയം യുഎഇയിലെ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. യുഎഇയിൽ പൊതുവെ വർഷത്തിൽ രണ്ട് മുതൽ മൂന്ന് വരെ ചെറിയ ഭൂചലനങ്ങൾ ഉണ്ടാവാറുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ സീസ്‍മോളജി വിഭാഗം ഡയറക്ടർ ഖലീഫ അൽ ഇബ്രി പറഞ്ഞു. ഇത്തരത്തിലുള്ള മിക്ക ഭൂചലനങ്ങളും ജനങ്ങൾ അറിയാറില്ല. സെൻസറുകളിൽ മാത്രം രേഖപ്പെടുത്താൻ തക്ക തീവ്രത മാത്രമേ ഇവയ്ക്ക് ഉണ്ടാവുകയുള്ളൂ. കെട്ടിടങ്ങളെയോ മറ്റ് നിർമിതികളെയോ ഇവ ബാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. A 2.1 Magnitude Earthquake on Richter scale is recorded in AL Fayy area UAE – Oman Border at 23:29, 07/06/2023 "UAE time” According to…
Read More »