NEWSPravasi

ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുമായ് എയര്‍ ഇന്ത്യ

കൊച്ചി:ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുമായ് എയര്‍ ഇന്ത്യ. ഒക്ടോബര്‍ 23 മുതല്‍ ആഴ്ചയില്‍ ഏഴു ദിവസങ്ങളിലും സര്‍വിസ് ഉണ്ടാകും.ഇതിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

പുലര്‍ച്ചെ 1.30ന് കൊച്ചിയില്‍ നിന്നും പറന്നുയരുന്ന എയര്‍ ഇന്ത്യ വിമാനം, 3.45ന് ദോഹയിലെത്തും. ഇവിടെ നിന്നും 4.45നാണ് കൊച്ചിയിലേക്കുള്ള വിമാനം. രാവിലെ 11.35ഓടെ കൊച്ചിയില്‍ ഇറങ്ങുന്ന രൂപത്തിലാണ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Signature-ad

നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയുമാണ് ദോഹ-കൊച്ചി സെക്ടറില്‍ നേരിട്ട് സര്‍വീസ് നടത്തുന്ന ഇന്ത്യൻ ബജറ്റ് എയര്‍ലൈൻസുകള്‍. ഇവര്‍ക്കു പുറമെയാണ് എയര്‍ ഇന്ത്യയും ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലുമായി യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: