Pravasi

  • സൗദി പൗരനെ കബളിപ്പിച്ച് 27 കോടിയുമായി മലയാളി മുങ്ങി; മലപ്പുറം സ്വദേശിയുടെ വഞ്ചനയില്‍ ജീവിതം വഴിമുട്ടി അറബാബ്

    മലപ്പുറം: സൗദി പൗരനെ പറ്റിച്ച് മലയാളി 27 കോടിയിലേറെ രൂപയുമായി മുങ്ങിയതായി പരാതി. മലപ്പുറം സ്വദേശിക്കെതിരേ ഇബ്രാഹിം ഒത്തയ്ബി എന്ന സൗദി പൗരനാണ് ആരോപണം ഉന്നയിച്ചത്. കേസില്‍ സൗദി പൗരന് അനുകൂലമായി കോടതി വിധിയുണ്ടെങ്കിലും പ്രതി രാജ്യത്ത് ഇല്ലാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി പുതിയകത്ത് ഷമീലിനെതിരെയാണ് സൗദി പൗരന്റെ പരാതി. തന്റെ് പക്കല്‍നിന്നു വാങ്ങിയ 1,25,43,400 സൗദി റിയാല്‍, അഥവാ ഇരുപത്തിയെഴേ മുക്കാല്‍ കോടിയോളം രൂപ തിരിച്ചു തരാതെ ഷമീല്‍ സൗദിയില്‍ നിന്ന് മുങ്ങിയതായി ഇബ്രാഹിം മുഹമ്മദ് അല്‍ ഒത്തയ്ബി ജിദ്ദയില്‍ പറഞ്ഞു. സൗദിയില്‍ ഷമീല്‍ നടത്തി വന്നിരുന്ന ബിസിനസില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു പണം വാങ്ങിയത്. കേസില്‍ ഒത്തയ്ബിക്ക് അനുകൂലമായി സൗദി കോടതിയുടെ വിധിയുണ്ടായിട്ടും ഷമീല്‍ രാജ്യം വിട്ടതിനാല്‍ ഇതുവരെ പണം തിരിച്ചു കിട്ടിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഓഫീസിലും, വിദേശ കാര്യ മന്ത്രാലയത്തിലും, ഇന്ത്യന്‍ കോണ്‍സുലേറ്റിലുമെല്ലാം…

    Read More »
  • ദുബൈയില്‍ ഷോപ്പിങ് സെന്‍റര്‍ തകര്‍ന്നു വീണ് രണ്ട് പേര്‍ക്ക് പരിക്ക്

    ദുബായ് :നഗരത്തിലെ പ്രധാന ഷോപ്പിങ് സെന്‍ററിന്‍റെ ഒരു ഭാഗം തകര്‍ന്നു വീണ് രണ്ട് പേര്‍ക്ക് പരിക്ക്. അല്‍ മുല്ല പ്ലാസയുടെ ഒരു ഭാഗമാണ് ശനിയാഴ്ച രാത്രി തകര്‍ന്നു വീണത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന്  ദുബൈ പൊലീസ് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. അക്ഷിരക്ഷാ സേന ഉടൻ സ്ഥലത്തെി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും തൊഴിലാളികളുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റവരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • കുവൈത്ത് അമീറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് 

    കുവൈറ്റ്‌ സിറ്റി: അന്തരിച്ച കുവൈത്ത് അമീർ  ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ജനാസ നമസ്കാരം സിദീഖ് ഏരിയയിലെ ബിലാല്‍ ബിൻ റബീഹ് മസ്ജിദില്‍ രാവിലെ 9 മണിക്കാണ്. നമസ്കാരത്തില്‍ ഏവര്‍ക്കും പങ്കെടുക്കാം. എന്നാല്‍ ഖബറടക്ക ചടങ്ങുകള്‍ ബന്ധുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അമീരി ദിവാൻ അറിയിച്ചു. ബയാൻ കൊട്ടാരത്തിലെ സബാഹ് ഫാമിലി ഓഫീസില്‍ വെച്ച്‌ അല്‍-സബാഹ് കുടുംബാങ്ങള്‍ക്ക് അനുശോചനം അറിയിക്കാൻ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ 9 മുതല്‍ ദുഹര്‍ ബാങ്ക് വരെസൗകര്യം ഏര്‍പ്പെടുത്തിയതായും അമീരി ദിവാൻ കാര്യലയം അറിയിച്ചിട്ടുണ്ട്.

    Read More »
  • അരനൂറ്റാണ്ടിന്റെ ഭരണപരിചയം; വിടവാങ്ങിയത് കുവൈത്തിന്റെ പ്രിയപ്പെട്ട ഭരണാധികാരി

    കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുരോഗതിയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കു ചുക്കാൻ പിടിച്ച ഭരണാധികാരിയാണ് വിടവാങ്ങിയ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. അരനൂറ്റാണ്ടിന്റെ ഭരണപരിചയവുമായാണ് ശൈഖ് നവാഫ് കുവൈത്ത് അമീറായി ചുമതലയേറ്റത്. ഗവര്‍ണറും,ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും,സാമൂഹ്യകാര്യ-തൊഴില്‍ മന്ത്രിയായും, ഉപപ്രധാനമന്ത്രിയും,കിരീടാവകാശിയും, അമീറുമായി ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. അതിര്‍ത്തി സംരക്ഷിക്കുന്നതിന് കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്കരിച്ച പ്രതിരോധമന്ത്രിയും സുരക്ഷാ മേഖലയില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ വരുത്തിയ ആഭ്യന്തര മന്ത്രിയുമെന്ന നിലയില്‍ ശൈഖ് നവാഫ് ശ്രദ്ധേയനായിരുന്നു. പത്താമത്തെ അമീര്‍ ആയിരുന്ന ശൈഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ പുത്രനായ ശൈഖ് നവാഫ്, 1937 ജൂണ്‍ 25നാണ് ജനിച്ചത്. 1961ല്‍ ഹവല്ലി ഗവര്‍ണറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1978വരെ ആ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 1978ല്‍ ആഭ്യന്തരമന്ത്രിയും 1988ല്‍ പ്രതിരോധ മന്ത്രിയുമായി. വിമോചനാനന്തര കുവൈത്തില്‍ സാമൂഹിക-തൊഴില്‍…

    Read More »
  • ആലപ്പുഴ സ്വദേശിനി ദുബൈയില്‍ വാഹനാപകടത്തില്‍  മരിച്ചു

    ദുബായ്:  വാഹനാപകടത്തെ തുടര്‍ന്ന് മലയാളി മരിച്ചു. ആലപ്പുഴ എഴുപുന്ന തെക്ക് പുത്തന്‍പുരയ്ക്കല്‍ സാലസിന്റെ ഭാര്യ ജ്യോതിയാണ് ദുബായിലുണ്ടായ കാറപകടത്തില്‍ മരിച്ചത് . 52 വയസുകാരിയായ ജ്യോതി ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. മക്കള്‍ സെന്‍, ഫിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും.

    Read More »
  • ദുബായിൽ  മലയാളി യുവാവ് ഹൃദയ സ്തംഭനത്തെ തുടർന്ന് മരണമടഞ്ഞു

    ദുബായ്  :  മലയാളി യുവാവ് ഹൃദയ സ്തംഭനത്തെ തുടർന്ന് മരണമടഞ്ഞു.പത്തനംതിട്ട കറ്റാനം പള്ളിക്കൽ വരിക്കോലിത്തറയിൽ സാന്തോം ഭവനത്തിൽ  രാജൻ വർഗീസിന്റെയും  ആനി വർഗീസിന്റെയും മകൻ റെക്സ് വർഗീസ്  (43 വയസ്സ്) ആണ് മരിച്ചത്.  ഇന്നലെ ഓഫീസിൽ നിന്ന് വന്നതിനു ശേഷം വൈകുന്നേരം 5:30 ഓടെ  താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ഭാര്യ: സാറാ (റിറ്റു) ; മക്കൾ : റൂബെൻ, റയോൺ.

    Read More »
  • സ്വദേശത്തോ വിദേശത്തോ? അജ്മാനില്‍ കാണാതായ മലയാളിയെ കുറിച്ച് മാസങ്ങളായിട്ടും വിവരമില്ല

    മലപ്പുറം: യുഎഇയിലെ അജ്മാനില്‍ ജോലിചെയ്യവെ വിസ ശരിയാക്കുന്നതിനായി ഒമാനിലേക്ക് പോകുന്നതായി വീട്ടുകാരെ അറിയിച്ച ശേഷം കാണാതായ മലയാളിയെ കുറിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നുമില്ല. പോലീസിന്റെ അന്വേഷണത്തില്‍ ഹൈദരാബാദിലും കരിപ്പൂരിലും എത്തിയിരുന്നതായി കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോഴും എവിടെയാണെന്ന് വ്യക്തമല്ല. എടപ്പാള്‍ നെല്ലിശേരി മുക്കടേക്കാട്ട് ജംഷീറിനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിതാവ് അബ്ദുല്‍ ലത്തീഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ജനുവരി 10 നകം മറുപടി നല്‍കാനാണ് നിര്‍ദേശം. ജംഷീര്‍ ഇപ്പോള്‍ ഗള്‍ഫിലുണ്ടോ അതോ നാട്ടിലേക്ക് മടങ്ങിയോ എന്നു പോലും വ്യക്തമല്ല. നാട്ടിലെ ബന്ധുക്കളും യുഎഇയിലെ പരിചയക്കാരും അന്വേഷണം തുടരുകയാണ്. ഒരു വര്‍ഷം മുമ്പാണ് ജംഷീര്‍ യുഎഇയിലേക്ക് പോകുന്നത്. എറണാകുളത്തായിരുന്നു അതുവരെ ജോലി. അജ്മാനില്‍ താല്‍കാലികമായി സെയില്‍സ്മാനായി ജോലി ലഭിച്ചതോടെയാണ് വിമാനം കയറിയത്. കുറച്ചുകാലം ജോലി ചെയ്ത ശേഷം കമ്പനി വിസ അനുവദിച്ചിട്ടുണ്ടെന്നും വിസ മാറ്റാനായി ഒമാനിലേക്ക് പോകുകയാണെന്നും വീട്ടുകാരെ അറിയിച്ചു. തുടര്‍ന്നാണ് ജംഷീറിനെ കാണാതായത്.…

    Read More »
  • കുവൈത്തിൽ മഴക്ക് വേണ്ടി പ്രത്യേക നമസ്കാരം

    കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച രാവിലെ 10.30ന് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടക്കും. ആറു ഗവര്‍ണറേറ്റുകളിലെ 109 പള്ളികളില്‍ നമസ്കാരം നടക്കുമെന്ന് ഔഖാഫ് അറിയിച്ചു. തണുപ്പ് സീസണിന് മുന്നോടിയായി ഉണ്ടാകാറുള്ള ശക്തമായ മഴ ഇത്തവണ അനുഭവപ്പെട്ടിട്ടില്ല. ഇത് രാജ്യത്തെ കൃഷിക്കും ജൈവ നിലനില്‍പ്പിനും അനിവാര്യമാണ്. ചെറിയ രൂപത്തിലുള്ള ചാറ്റല്‍ മഴയാണ് പലദിവസങ്ങളിലായി രാജ്യത്ത് അനുഭവപ്പെട്ടത്.

    Read More »
  • ഹൃദയാഘാതം ;പാലക്കാട് സ്വദേശി ഒമാനില്‍ നിര്യാതനായി

    മസ്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശി ഒമാനില്‍ നിര്യാതനായി. കൂറ്റനാട് കരിമ്ബ പാലക്കല്‍ പീടികയിലെ അച്ചാരത്ത് മുഹമ്മദ് ഷഫീഖ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി കിടന്നുറങ്ങിയ ഇദ്ദേഹം നേരം വെളുത്തിട്ടും എഴുന്നേല്‍ക്കാതായതിനെതുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കാണുന്നത്. ഒരു വര്‍ഷമായി സീബിലുള്ള സൈക്കിള്‍ ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. അച്ചാരത്ത് ഉമര്‍-നഫീസ നഫീസ ദമ്ബതികളുടെ മകനാണ്. ഭാര്യ: അനീഷ. ഖൗല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

    Read More »
  • റിയാദില്‍ കാണാതായ ന്യൂ മാഹി സ്വദേശിയായ യുവാവ് ജയിലിൽ

    റിയാദ്: ഒമാനില്‍ നിന്നു സന്ദര്‍ശന വിസയിലെത്തി റിയാദില്‍ കാണാതായ ന്യൂ മാഹി സ്വദേശിയായ യുവാവിനെ അല്‍ ഹസ ജയിലില്‍ കണ്ടെത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. അബൂട്ടി വള്ളില്‍ (38) എന്ന ന്യൂമാഹി സ്വദേശിയെയാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്. റിയാദ് കിംഗ് ഖാലിത് വിമാനത്താവളത്തില്‍ വെച്ച്‌ ബോര്‍ഡിംഗ് പാസ് എടുത്തെങ്കിലും എമിഗ്രേഷൻ കഴിഞ്ഞിരുന്നില്ലായിരുന്നു. തുടര്‍ന്നാണ് കാണ്മാനില്ലെന്ന വിവരം ലഭിച്ചത്. തുടർന്ന് എംബസി നടത്തിയ അന്വേഷണത്തിലാണ് ജയിലിലാണെന്ന വിവരം പുറത്തുവന്നത്. മസ്‌കറ്റിലെ വിസ മാറ്റുന്നതിനു വേണ്ടിയാണ് സൗദിയില്‍ എത്തിയത്. വിസ കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ മതിയായ രേഖയില്ലാത്തതു കൊണ്ടാവാം പോലീസ് പിടിച്ചതെന്ന് സംശയിക്കുന്നതായി ന്യൂമാഹി പൊലീസ് ബന്ധുക്കളെ അറിയിച്ചു.

    Read More »
Back to top button
error: