അബുദാബി: ഗാസയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കാനായി ലുലു ഗ്രൂപ് 25,000 ദീനാര്‍ സംഭാവന നല്കി. ഗാസ ദുരിതാശ്വാസത്തിനായി സംഭാവനകള്‍ സ്വരൂപിക്കുന്നതിന് രാജ്യവ്യാപകമായി നടക്കുന്ന പ്രചാരണ പരിപാടികളിലും ലുലു ഗ്രൂപ്പ് പങ്കുചേരും.
ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജുസര്‍ രൂപാവാല റോയല്‍ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അസ്സയിദിന് 25,000 ദീനാര്‍ സംഭാവന കൈമാറി. എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെയും ചെക്ക്-ഔട്ട് കൗണ്ടറുകളില്‍ പൊതുജനങ്ങള്‍ക്ക് എത്ര തുക വേണമെങ്കിലും സംഭാവന ചെയ്യാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
ഫലസ്തീനികളെ സഹായിക്കുക എന്ന രാജ്യത്തിന്റെ മഹത്തായ ലക്ഷ്യത്തിനുള്ള പിന്തുണയാണ് ലുലുവിന്റെ സംഭാവനയെന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ ജുസര്‍ രൂപാവാല പറഞ്ഞു.
ലുലു ഗ്രൂപ്പിന്റെ ഉദാരമായ സംഭാവനക്ക് ഡോ. മുസ്തഫ അസ്സയിദ് നന്ദി പറയുകയും പൊതുജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാൻ അഭ്യര്‍ഥിക്കുകയും ചെയ്തു.