NEWSPravasi

കുവൈത്തില്‍ ഇസ്രായേലിനെ പിന്തുണച്ച മറ്റൊരു മലയാളി നഴ്സിനെ കൂടി നാടുകടത്തി

പത്തനംതിട്ട:ഇസ്രായേലിനെ പിന്തുണച്ചതിന് കുവൈത്തില്‍ മറ്റൊരു മലയാളി നഴ്സിനെ കൂടി നാടുകടത്തി.പത്തനംതിട്ട സ്വദേശിനിക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നാണ് വിവരം.

 സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ക്കെതിരെ അഭിഭാഷകരാണ് പരാതി നല്‍കിയത്.  അസ്സബാഹ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നഴ്സിനെയാണ് നാടുകടത്തിയത്.

Signature-ad

 കുടുംബാംഗങ്ങള്‍ക്കൊപ്പം അടിയന്തിരമായി രാജ്യം വിടാൻ ആഭ്യന്തര മന്ത്രാലയമാണ് ആവശ്യപ്പെട്ടത്.സമാനമായ വിഷയത്തിൽ മറ്റൊരു മലയാളി നഴ്സിനെയും കഴിഞ്ഞ ദിവസം ഇവിടെ നിന്നും നാട് കടത്തിയിരുന്നു.

 കുവൈറ്റ് സിറ്റിയിലെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിനെയാണ്  നാടുകടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: